സൗദി: നീണ്ട 70 വര്‍ഷങ്ങള്‍ക്ക് ശേഷം സൗദിയില്‍ പുതിയ തൊഴില്‍ പരിഷ്‌കാരം പ്രാബല്യത്തില്‍

നീണ്ട 70 വര്‍ഷങ്ങള്‍ക്ക് ശേഷം സൗദിയില്‍ ഇന്നലെ മുതല്‍ പുതിയ തൊഴില്‍ പരിഷ്‌കാരം പ്രാബല്യത്തില്‍ വന്നു. ഇതുമൂലം പ്രധാനമായും മൂന്ന് ആനുകൂല്യങ്ങളാണ് തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്. തൊഴില്‍ കരാര്‍ അവസാനിക്കുന്ന മുറയ്ക്ക് സ്പോണ്‍സറുടെ അനുമതിയില്ലാതെ സ്‌പോണ്‍സര്‍ഷിപ് മാറാമെന്നതാണ് ഇതില്‍ പ്രധാനപെട്ടത്. രാജ്യത്തിന് പുറത്ത് പോയി വരുന്നതിന് റീ എന്‍ട്രി വീസ സ്വയം ഇഷ്യൂ ചെയ്യാന്‍ കഴിയുമെന്നതാണ് മറ്റൊന്ന്.

കരാര്‍ അവസാനിക്കുമ്ബോള്‍ ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിട്ട് പോകാനും തെഴിലാളിക്ക് കഴിയുന്നതാണ്. സ്‌പോണ്‍സര്‍ഷിപ് മാറ്റം സര്‍ക്കാരിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ‘ഖിവ’ വഴിയും രാജ്യത്ത് നിന്നുള്ള പോക്കുവരവും രാജ്യം വിടലും ‘അബ്ഷിര്‍’ വഴിയുമാണ് സാധ്യമാകുന്നത്.

അതേസമയം, കരാര്‍ തീരുന്നതിന് മുമ്ബ് സ്പോണ്‍സറുടെ സമ്മതമില്ലാതെ റീ എന്‍ട്രി വീസയില്‍ രാജ്യം വിട്ട് തിരിച്ചെത്താതിരിക്കുകയും മറ്റൊരു തൊഴില്‍ വീസക്ക് രാജ്യത്തേക്ക് പ്രവേശിക്കുകയും ചെയ്താല്‍ തൊഴില്‍ ലംഘന നടപടികള്‍ക്ക് വിധേയമാകേണ്ടി വരുന്നതാണ്.

ഇതുകൂടാതെ കരാര്‍ അവസാനിക്കുന്നതിന് മുമ്ബ് ഒരു സ്പോണ്‍സറില്‍ നിന്ന് മറ്റൊരിടത്തേക്ക് തൊഴില്‍ മാറാന്‍ ശ്രമിച്ചാലും വ്യവസ്ഥ പ്രകാരമുള്ള നഷ്‌ടപരിഹാരം നല്‍കാന്‍ തൊഴിലാളി ബാധ്യസ്ഥനാകുന്നതാണ്. റീ എന്‍ട്രീ വീസ ഇഷ്യൂ ചെയ്യല്‍ ഇനിമുതല്‍ തൊഴിലാളിയുടെ ഉത്തരവാദിത്തമായിരിക്കും. തൊഴില്‍ മാറ്റം ഉദ്ദേശിക്കുന്നവര്‍ മൂന്നു മാസം മുമ്ബ് തൊഴിലുടമയെ രേഖാമൂലം അറിച്ചിരിക്കണം എന്നും നിയമം വ്യക്തമാക്കുന്നുണ്ട്.

ലേബര്‍ റിഫോം ഇനിഷ്യേറ്റീവ് അഥവാ എല്‍‌ആര്‍‌ഐ എന്നറിയപ്പെടുന്ന പുതിയ പരിഷ്‌കാരം സൗദി അറേബ്യയിലെ തൊഴിലുടമകളും ജീവനക്കാരും തമ്മിലുള്ള കരാര്‍ ബന്ധം മെച്ചപ്പെടുത്തുന്നതിനും സ്വകാര്യ മേഖലയെ പരിപോഷിപ്പിക്കുന്നതിനും വേണ്ടിയുള്ളതാണ്. കരാര്‍ -ബന്ധുത്വ നില മെച്ചപ്പെടുത്തല്‍ ലക്ഷ്യം വെച്ച്‌ സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ ഉപയോക്തൃ മാര്‍ഗരേഖ പ്രകാരം ഇരു കക്ഷികള്‍ക്കും നിരവധി പ്രയോജനങ്ങള്‍ വാഗ്‌ദത്തം ചെയ്യുന്നു എന്ന സവിശേഷതയുണ്ട്.

അതോടൊപ്പം തന്നെ പുതിയ രീതി അനുസരിച്ച്‌ എക്സിറ്റ് റീ എന്‍ട്രിക്കോ ഫൈനല്‍ എക്സിറ്റിനോ വേണ്ടി തൊഴിലാളി ഡിജിറ്റല്‍ മാര്‍ഗത്തില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ 10 ദിവസം കാത്തിരിക്കണം. ഇത് തൊഴിലുടമക്ക് ജീവനക്കാരന്റെ അപേക്ഷ സംബന്ധിച്ച്‌ അന്വേഷിക്കാനുള്ള കാലയളവാണ്. സമയപരിധിക്കുള്ളില്‍ തൊഴിലുടമ പ്രതികരിക്കുന്നില്ലെങ്കില്‍ കാലാവധി അവസാനിച്ചതായും അഞ്ച് ദിവസത്തിന് ശേഷം 30 ദിവസം കാലാവധിയുള്ള വീസ ലഭിക്കുകയും ചെയ്യും.

Next Post

മ്യാന്‍മര്‍ പ്രക്ഷോഭം ; 34 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

Mon Mar 15 , 2021
യാ​ങ്കോ​ണ്‍: മ്യാ​ന്‍​മ​റി​ല്‍ പ​ട്ടാ​ള​ അട്ടിമറി നടത്തിയ ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ പ്രക്ഷോഭം തു​ട​രു​ന്ന​തി​നി​ടെ 34 പേ​ര്‍ കൂ​ടി മ​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. ഞാ​യ​റാ​ഴ്ച ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്ക് ​ശേ​ഷം 34 മൃ​ത​ദേ​ഹ​ങ്ങ​ള്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ല​ഭി​ച്ച​താ​യി മ്യാ​ന്‍​മ​ര്‍ മാധ്യമം റി​പ്പോ​ര്‍​ട്ട് ചെ​യ്തു. അതെ സമയം ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ 40 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. പ​ട്ടാ​ള​ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രേ വി​പ്ല​വം തു​ട​രു​മെ​ന്ന് ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന ജ​നാ​ധി​പ​ത്യ നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു. രാ​ജ്യ​ത്തെ അ​ന്ധ​കാ​രം വി​ഴു​ങ്ങി​യ സ​മ​യ​മാ​ണി​തെ​ന്നും ഉ​ദ​യം അ​ക​ലെ​യ​ല്ലെ​ന്നും ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന പാ​ര്‍​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളു​ടെ […]

Breaking News

error: Content is protected !!