
കൊവിഡിനെതിരെയുള്ള ആസ്ട്രാസെനെക്ക വാക്സിന് സംബംന്ധിച്ച വലിയ വിവാദം ആണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് . ആസ്ട്രാസെനെക്ക വാക്സിന് നിരോധിക്കണം എന്നാവശ്യപ്പെട്ട് ഇറ്റലി, ജര്‍മ്മനി അടക്കമുള്ള യുറോപ്യന്‍ രാജ്യങ്ങള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് വാക്സിന്റെ കാര്യത്തില്‍ വലിയ രീതിയിലുള്ള വിവാദം ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് കൊവിഡിനെതിരെയുള്ള ആസ്ട്രാസെനെക്ക വാക്സിന് സുരക്ഷിതമാണെന്ന് പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് രംഗത്ത് എത്തുന്നത്.
വാക്സിന് ഉപയോഗം നിരോധിക്കണ മെന്നാവശ്യപ്പെട്ട് ഇറ്റലി, ജര്‍മ്മനി അടക്കമുള്ള യുറോപ്യന്‍ രാജ്യങ്ങള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് ബോറിസ് ജോണ്‍സന്റെ പ്രതികരണം. ‘വാക്സിന് സുരക്ഷിതമാണ്. അവ മികച്ച രീതിയിലാണ് കൊവിഡിനെതിരെ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യ, യു.എസ്, ബ്രിട്ടണ് തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ വാക്സിന് ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ലോകമെമ്ബാടും ഇവ ഉപയോഗിക്കുന്നുമുണ്ട്’ ജോണ്സണ് പറഞ്ഞു.
വാക്സിന് സ്വീകരിച്ച ചിലരില്‍ രക്തം കട്ടപിടിക്കുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആസ്ട്രസെനെക്കയുടെ കൊവിഡ് പ്രതിരോധ വാക്സിന് വിതരണം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെയ്ക്കാന്‍ ഇറ്റലി, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ആസ്ട്രസെനെക്ക വാക്സിന് വിതരണം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കുന്നുവെന്ന കാര്യം തിങ്കളാഴ്ചയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചത്.യുറോപ്യന്‍ മെഡിസിന് ഏജന്‍സിയുടെ തീരുമാനത്തിന് അനുസരിച്ചാകും വിതരണം പുനഃരാരംഭിക്കണോ എന്ന് തീരുമാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ചക്കു ശേഷമായിരിക്കും ഇ.എം.എ. വിഷയത്തിലെ തീരുമാനം പ്രഖ്യാപിക്കുക.
ഡെന്മാര്ക്ക് ആണ് ആസ്ട്രസെനക്ക കൊവിഡ് വാക്സിന്റെ വിതരണം ആദ്യമായി നിര്‍ത്തിവെച്ചത്. പിന്നാലെ നെതര്‍ലന്‍ഡ്സ്, അയര്‍ലന്‍ഡ്, നോര്‍വേ, ഐസ്ലാന്‍ഡ്, കോംഗോ, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങളും ആസ്ട്രസെനക്കയുടെ വാക്സിന് വിതരണം നിര്‍ത്തിവെച്ചിരുന്നു.