യുകെ സെൻസസ്: മാർച്ച് 21ന് മുമ്പ് വിവരങ്ങൾ സമർപ്പിച്ചില്ലെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് 1000 പൗണ്ട് ഫൈൻ; സമർപ്പിക്കാൻ ഇനി ഒരു ദിവസം കൂടി !

2021ലെ യുകെ സെൻസസിലേക്കുള്ള വിവരങ്ങൾ സമർപ്പിക്കാൻ ഇനി ഒരു ദിവസം കൂടി. മാർച്ച് 21ന് മുമ്പ് നിങ്ങളുടെ വീടിന്റെയും കുടുംബാംഗങ്ങളുടെയും വിവരങ്ങൾ നൽകിയില്ലെങ്കിൽ 1000 പൗണ്ട് വരെ ഫൈൻ ലഭിക്കാം.

എങ്ങനെയാണ് വിവരങ്ങൾ സമർപ്പിക്കുക ?


1. യുകെയിലെ എല്ലാ വീടുകളിലേക്കും സെൻസസ് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനുള്ള ഫോമുകൾ പോസ്റ്റ് വഴി ഇതിനകം ലഭിച്ചിട്ടുണ്ടാകും. ഇവ പൂരിപ്പിച്ച് സെൻസസ് ഡിപ്പാർട്ടമെന്റ്ലേക്ക് പോസ്റ്റ് ചെയ്ത് കൊടുക്കാം.

2. രണ്ടാമത്തെമാർഗം ‘യുകെ സെൻസസ് വെബ്സൈറ്റി’ൽ പോയി വിവരങ്ങൾ നേരിട്ട് സമർപ്പിക്കുകയാണ്. ഇതാണ് എളുപ്പത്തിലുള്ള മാർഗം. 10-20 മിനിറ്റ് സമയം മാത്രമാണ് നിങ്ങളുടെ മുഴുവൻ കുടുംബാങ്ങളുടെയും വിവരങ്ങൾ സമർപ്പിപ്പിക്കാൻ സാധാരണ ഗതിയിൽ എടുക്കുക.

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ സെൻസസ് വെബ്സൈറ്റിൽ എത്താൻ സാധിക്കും.

https://census.gov.uk/

MAUK പ്രവർത്തകർ തയ്യാറാക്കിയ മലയാളത്തിലുള്ള സെൻസസ് വിവരണം കേൾക്കാം.

Next Post

ഫ്രാൻസ്​: കോവിഡ് മൂന്നാം തരംഗം; പാരീസ് വീണ്ടും ലോക്​ഡൗണിലേക്ക്

Sat Mar 20 , 2021
പാരിസ്​: അതിവേഗം കോവിഡ്​ തീവ്രവ്യാപനത്തിലേക്ക്​ ചുവടുവെക്കുന്ന ഫ്രഞ്ച്​ തലസ്​ഥാന നഗരം വീണ്ടും ലോക്​ഡൗണിലേക്ക്​. വെള്ളിയാഴ്ച രാത്രിയോടെ പാരിസില്‍ ഒരു മാസം നീളുന്ന കോവിഡ്​ നിയന്ത്രണം നിലവില്‍ വരും. വീടിനു പുറത്തിറങ്ങുന്നതും വ്യായാമം ചെയ്യുന്നതുമുള്‍പെടെ ഇളവുകളോടെയാണ്​ ലോക്​ഡൗണ്‍ നടപ്പാക്കുകയെന്ന്​ പ്രധാനമന്ത്രി ഴാങ്​ കാസ്റ്റക്​സ്​ പറഞ്ഞു. ലോക്​ഡൗണ്‍ കാലത്ത്​ അവശ്യ സേവന വിഭാഗത്തില്‍ പെടാത്ത കടകള്‍ അടഞ്ഞുകിടക്കും. സ്​കൂളുകള്‍ തുറക്കും. വ്യാപാര സ്​ഥാപനങ്ങള്‍ സംബന്ധിച്ച്‌​ വിശദമായ വാര്‍ത്താകുറിപ്പ്​ വൈകാതെ പുറത്തിറക്കും. വീടിന്​ 10 […]

You May Like

Breaking News

error: Content is protected !!