യുകെ: തൊഴിൽ തർക്കം; ലണ്ടനിലെ ഇന്ത്യൻ എംബസിക്ക് ഒരു ലക്ഷം പൗണ്ട് പിഴ !

ലണ്ടൻ: 65 കാരിയായ ക്ലർക്കിനെ നിയമ വിരുദ്ധമായി പിരിച്ചു വിട്ട കേസിൽ ലണ്ടനിലെ ഇന്ത്യൻ എംബസിക്ക് വൻ പിഴ ഈടാക്കി യുകെ എംപ്ലോയ്‌മെന്റ് ട്രൈബൂണൽ. 109,000 പൗണ്ട് ആണ് പിഴ ആണ് പിഴയിനത്തിൽ എംബസ്സി നൽകേണ്ടത്. ആറു വർഷം മുമ്പാണ് ജനിസ് ജിൻസൽ എന്ന എംബസ്സി ജോലിക്കാരി നിയമ വിരുദ്ധമായി പിരിച്ച് വിടപ്പെട്ടത്.

രണ്ടാഴ്‌ചത്തെ ഹോളിഡേ കഴിഞ്ഞെത്തിയ ജനിസിനോട് ഇനി ജോലിക്ക് വരേണ്ടതില്ലെന്ന് എംബസി ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു. ഈ രണ്ടാഴ്ചക്കുള്ളിൽ ജെനിസിന് പകരമായി മറ്റൊരു ജോലിക്കാരിയെ എംബസി ജോലിക്ക് നിയമിച്ചിരുന്നു. 70 വയസ് വരെ ജോലി ചെയ്യാനായി എംബസിയിൽ നിന്നും ജനിസ് കോൺട്രാക്ട് നീട്ടി വാങ്ങിയിരുന്നു.

എംബസി ഉദ്യോഗസ്ഥർ തന്നെ റിട്ടയർ ചെയ്യാൻ നിർബന്ധിക്കുകയായിരുന്നു എന്നാണ് പരാതിക്കാരിയുടെ വാദം. ഏജ് ഡിസ്ക്രിമിനേഷന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാരിക്ക് അനുകൂലമായി ട്രൈബൂണൽ വിധിച്ചത്. 6000 പൗണ്ട് നഷ്‍ടപരിഹാരം പ്രതീക്ഷിച്ച ജെനിസിന് ലഭിച്ചത് അതിന്റെ പല ഇരട്ടി വരുന്ന തുകയാണ്.

Next Post

ന്യൂനപക്ഷങ്ങള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍; കേന്ദ്ര മന്ത്രിമാരുമായി ചര്‍ച്ച നടത്തി യു.എസ് പ്രതിരോധ സെക്രട്ടറി

Sun Mar 21 , 2021
ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച്‌ ഇന്ത്യയിലെ മന്ത്രിമാരുമായി ചര്‍ച്ച നടത്തിയെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍. ഇത്തരം വിഷയങ്ങള്‍ ഇന്ത്യയും യു.എസ്സും പോലെ പരസ്പരം പങ്കാളികളായ രാജ്യങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്യേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിക്കാന്‍ സാധിച്ചില്ലെന്നും കേന്ദ്ര മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിഷയം ചര്‍ച്ചയായെന്നും ഓസ്റ്റിന്‍ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനില്‍ ന്യൂനപക്ഷങ്ങളും സ്ത്രീകളും നേരിടുന്ന മനുഷ്യാവകാശ പ്രശ്നങ്ങള്‍ മാത്രമാണ് […]

You May Like

Breaking News

error: Content is protected !!