ദേശീയ സർഫിംഗ് താരം പരിശീലനത്തിനിടെ മിന്നലേറ്റ് മരിച്ചു

സാന്‍ സാല്‍വദോര്‍: എല്‍ സാല്‍വദോറിന്റ ദേശീയ സര്‍ഫിംഗ് താരം പരിശീലനത്തിനിടെ മിന്നലേറ്റ് മരിച്ചു. കാതറിന്‍ ഡയസ് എന്ന 22 വയസുകാരിയാണ് വെള‌ളിയാഴ്‌ച പരിശീലനത്തിനിടെ മിന്നലേറ്റ് ദാരുണമായി മരിച്ചത്. രാജ്യത്തെ എല്‍ ടുന്‍കൊ ബീച്ചില്‍ വച്ച്‌ വെള‌ളത്തില്‍ നിന്നും ഉയര്‍ന്ന് ചാടുന്ന പരിശീലനത്തിനിടെ പെട്ടെന്ന് മിന്നലേല്‍ക്കുകയായിരുന്നു ഉണ്ടായത്.

ഉടനെ ആരംഭിക്കുന്ന അന്താരാഷ്‌ട്ര മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് തീവ്ര പരിശീലനത്തിലായിരുന്നു കാതറിന്‍ ഉണ്ടായിരുന്നത്. സര്‍ഫിംഗ് ദേശീയ സംഘടനയായ സാല്‍വദോറന്‍ സര്‍ഫ് ഫെഡറേഷന്‍ അംഗവുമായിരുന്നു കാതറിന്‍ ഡയസ്. സംഭവം സാല്‍വദോറന്‍ സര്‍ഫ് ഫെഡറേഷന് വലിയ നഷ്‌ടമാണുണ്ടാക്കിയതെന്ന് സംഘടനാംഗങ്ങള്‍ അനുശോചിച്ചു.

Next Post

യു.കെ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു

Sat Mar 20 , 2021
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. ആസ്ട്രാസെനകയുടെ വാക്സിനാണ് അദ്ദേഹം സ്വീകരിച്ചത്. ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിന് സമീപത്തുള്ള സെന്റ് തോമസ് ആശുപത്രിയിലെത്തിയാണ് അദ്ദേഹം വാക്സിനെടുത്തത്. വാക്സിന്‍ സ്വീകരിക്കുന്നതില്‍ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശങ്ക ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം വാക്സിന്‍ കുത്തിവെപ്പെടുത്തത്. ഒരു വര്‍ഷം മുമ്ബ് ബോറിസ് ജോണ്‍സന് കൊറോണ സ്ഥിരീകരിച്ചിരുന്നു. വാക്സിനേഷന്‍ എടുക്കുമ്ബോള്‍ തനിക്ക് പ്രത്യേകിച്ച്‌ ഒന്നും തോന്നിയില്ലെന്നും വേഗത്തില്‍ എടുത്തു കഴിഞ്ഞതായും […]

You May Like

Breaking News

error: Content is protected !!