യു.കെ: പ്രമുഖ മലയാളി സാമൂഹ്യ പ്രവർത്തകൻ ടി. ഹരിദാസ് നിര്യാതനായി

ലണ്ടന്‍: ലണ്ടനിലെ പ്രമുഖ മലയാളി സാമൂഹ്യ പ്രവര്‍ത്തകനും ഇന്ത്യന്‍ ഹൈകമ്മീഷനിലെ മുന്‍ ഉദ്യോഗസ്ഥനുമായിരുന്ന തെക്കും മുറി ഹരിദാസ് (70) നിര്യാതനായി . ടൂട്ടിങ്ങിലെ സെന്‍റ്​​ ജോര്‍ജ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. ഉദര സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഗുരുവായൂര്‍ സ്വദേശിയായ ഇദ്ദേഹം കുടുംബ സമേതം ലണ്ടനിലാണ് താമസം.
യുകെയിലെ ഒ.ഐ.സി.സി കണ്‍വീനറും ദീര്‍ഘകാലം എംബസി ഉദോഗസ്ഥനുമായിരുന്ന ഹരിദാസ് ലണ്ടനിലെ മലയാളികള്‍ക്കെല്ലാം സുപരിചിതനായിരുന്നു. എംബസിയുമായി ബന്ധപ്പെട്ട് മലയാളികളുടെ ആവശ്യങ്ങള്‍ക്ക് കഴിയാവുന്ന എല്ലാ സഹായങ്ങളും അദ്ദേഹം ചെയ്യാറുണ്ടായിരുന്നു.

Next Post

ശ്രീലങ്കക്കെതിരായ യു.എൻ കൗൺസിൽ പ്രമേയം: വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്ന് ഇന്ത്യ

Wed Mar 24 , 2021
ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്കെതിരായ യുദ്ധക്കുറ്റങ്ങളില്‍ ശ്രീലങ്കക്കെതിരായ യു.എന്‍ കൗണ്‍സില്‍ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്ന് ഇന്ത്യ. ജനീവയില്‍ നടന്ന ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗണ്‍സിലിലാണ് ശ്രീലങ്കക്കെതിരായി പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യക്ക് പുറമെ പതിമൂന്ന് രാജ്യങ്ങളും വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നു. 47 അംഗങ്ങളില്‍ 22 പേര്‍ അനുകൂലമായി വോട്ട് ചെയ്തതോടെ പ്രമേയം പാസായി. ശ്രീലങ്കയില്‍ നടക്കുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള നടുക്കുന്ന റിപ്പോര്‍ട്ട് ജനുവരി 27 ആണ് പുറത്ത് […]

You May Like

Breaking News

error: Content is protected !!