യുകെ: ബ്രാഡ്ഫോർഡ് എയർപോർട്ട് വികസിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം

ലീഡ്സ്: പക്ഷിമൃഗാദികളുടെ ആവാസവ്യവസ്ഥ തകര്‍ക്കുന്നതിനെതിരെ ബ്രിട്ടനിലും പ്രതിഷേധം. ആഗോളതലത്തിലെ വികസനങ്ങളുടെ ഭാഗമായി വിമാനത്താവളത്തെ ചുറ്റിപ്പറ്റിയാണ് പ്രതിഷേധം ഉയരുന്നത്. ലീഡ്‌സിലെ ബ്രാഡ്‌ഫോഡ് വിമാനത്താവള വികസനത്തിനെതിരെയാണ് വന്‍പ്രതിഷേധം ഉയരുന്നത്. ക്ലൗഡ് കുക്കൂ എന്നറിയപ്പെടുന്ന പക്ഷികളുടെ ആവാസവ്യവസ്ഥയെ തകര്‍ക്കുന്ന വികസനമാണ് നടത്താന്‍ പോകുന്നതെന്ന് പരിസ്ഥിതി വാദികള്‍ ആരോപിക്കുന്നു. എന്നാല്‍ ഒരു വര്‍ഷം 30 ലക്ഷം യാത്രക്കാര്‍ വന്നിറങ്ങുന്ന സ്ഥലത്തെ സൗകര്യങ്ങള്‍ വളരെ കുറവാണെന്നാണ് വിമാനത്താവള അധികൃതര്‍ പറയുന്നത്.

വടക്കന്‍ ബ്രിട്ടനിലെ വിമാനത്താവളമാണ് ബ്രാഡ്‌ഫോഡിലേത്. 4.5 ബില്യൺ മുതല്‍മുടക്കിയാണ് പുതിയ ടെര്‍മിനല്‍ നിര്‍മ്മിക്കാന്‍ പോകുന്നത്. നിരവധി മരങ്ങള്‍ നിറഞ്ഞ പ്രദേശത്താണ് പണിനടത്തേണ്ടതെന്നും പ്രതിഷേധക്കാര്‍ പറയുന്നു. കോടാലി ഒരിക്കലും പരിസ്ഥിതിയുടെ കൂട്ടുകാരനല്ലെന്ന് ഓര്‍ക്കണമെന്ന് പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കുകയാണ്. എന്നാല്‍ വടക്കന്‍ മേഖലയുടെ വികസനത്തിനും നിരവധി തൊഴിലവസരങ്ങള്‍ക്കും ലീഡ്‌സില്‍ വിമാനത്താവള വികസനം അനിവാര്യമാണെന്ന ബോറിസ് ജോണ്‍സന്റെ നയമാണ് പ്രതിഷേധക്കാരെ പ്രതിരോധിക്കാന്‍ വിമാനത്താവള അധികൃതര്‍ ഉപയോഗിക്കുന്നത്.

Next Post

ഒരു കപ്പല്‍ മുടക്കിയത് ലോകത്തെ ഏറ്റവും തിരക്കേറിയ കപ്പൽ പാത; സൂയസ് കനാലില്‍ അനക്കാനാകാതെ കാർഗോ ഷിപ്പ് ; നഷ്ടം 3000 കോടി

Fri Mar 26 , 2021
ലോകശക്തികളെന്നും ആധിപത്യത്തിനായി പടവെട്ടിയ സൂയസ് കനാല്‍ ഒരു കപ്പല്‍ കാരണം തടസ്സപ്പെട്ടിട്ട് മൂന്ന് ദിവസമാകുന്നു. നിരവധി ടഗ്ഗുകളും ആഴംകൂട്ടുന്ന ഡ്രഡ്ജറുകളും പരിശ്രമിച്ചിട്ടും ഫലം കണ്ടിട്ടില്ല. ലോകത്തെ ചരക്കുഗതാഗതത്തിന്റെ 12 ശതമാനവും നടക്കുന്ന തിരക്കേറിയ പാതയാണ് തടസ്സപ്പെട്ടിരിക്കുന്നത്. ചരക്കുഗതാഗതം മുടങ്ങി യതിനാല്‍ സൂയസ് കനാല്‍ മേഖലയിലെ മാത്രം നഷ്ടം ഒരു ദിവസത്തേക്ക് 3000 കോടി രൂപയാണെന്നും അധികൃതര്‍ പറയുന്നു. ഒരു ദിവസം 50 കപ്പലുകളാണ് സൂയസ് കനാലിലൂടെ മെഡിറ്ററേനിയന്‍ ഭാഗത്തേക്കും തിരിച്ചും […]

Breaking News

error: Content is protected !!