യുകെ: ‘വാക്‌സിൻ പ്രിൻസ്’ അഡാർ പൂനാവാല ലണ്ടനിൽ വാടകക്കെടുത്ത അപ്പാർട്ട്മെന്‍റിന്‍റെ വാടക മാസം രണ്ടരക്കോടി!

ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിൻ നിർമാതാവായ സെറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അഡാർ പൂനാവാല താമസിക്കുന്ന അപ്പാര്‍ട്ട്മെന്‍റിന്‍റെ വാടക തുക കേട്ട് ഞെട്ടിയിരിക്കുകയാണ് ജനം. ഇത്ര വലിയ പണക്കാരനായിട്ടാണ് എന്തിനാണ് വാടകക്ക് താമസിക്കുന്നതെന്ന് അതിശയിക്കണ്ട. ലണ്ടനിലെ മേഫെയറിലെ ഒരു അപ്പാര്‍ട്ട്മെന്‍റാണ് പൂനാവാല വാടകക്കെടുത്തിരിക്കുന്നത്.

മാസത്തിൽ രണ്ടരക്കോടിയോളം രൂപയാണ് വാടകയിനത്തിൽ നൽകുന്നത്. അതായത് ആഴ്ചയിൽ 80,000 പൗണ്ട്. പോളിഷ് കോടീശ്വരനാ‍യ ഡൊമിനിക്ക കുൽചിക്കിൽ നിന്നാണ് അപ്പാര്‍ട്ട്മെന്‍റ് വാടകക്കെടുത്തിരിക്കുന്നത്. അതീവരഹസ്യമായിട്ടാണ് ഇടപാട് നടന്നിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.

ആ പ്രദേശത്തെ ഏറ്റവും വലിയ വസതികളിലൊന്നാണ് ഈ അപ്പാര്‍ട്ട്മെന്‍റ്. ഏകദേശം 25,000 ചതുരശ്രയടി വിസ്തീർണ്ണമുണ്ട്. ശരാശരി ഇംഗ്ലീഷ് വീടുകളെക്കാള്‍ 24 ഇരട്ടി വലിപ്പം. കൊട്ടാരസമാനമായ വസതിയോട് ചേര്‍ന്ന് ഗസ്റ്റ് ഹൌസും രഹസ്യ ഉദ്യാനവുമുണ്ട്. ഇവിടുത്തെ താമസക്കാര്‍ക്ക് മാത്രമേ ഇത് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ അപ്പാര്‍ട്ട്മെന്‍റ് വാടകക്കെടുത്ത സംഭവുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വക്താവ് പ്രതികരിക്കാന്‍ വിസമ്മതിച്ചു.

കോവിഡിനെ തുടര്‍ന്ന് മാന്ദ്യത്തിലായ ആഢംബര ഭവന വിപണിക്ക് ഊര്‍ജ്ജം നല്‍കാന്‍ ഈ ഡീലിന് കഴിയുമെന്നാണ് ബിസിനസ് രംഗത്തുള്ളവരുടെ പ്രതീക്ഷ. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മേഫെയറിലെ വാടക 9.2 ശതമാനം കുറഞ്ഞുവെന്ന് പ്രോപ്പർട്ടി ഡാറ്റാ കമ്പനിയായ ലോൺ റെസ് പറയുന്നു.

Next Post

സൂയസ് കനാലില്‍ എവര്‍ഗിവണിന്‍റെ കുരുക്കഴിച്ചത് 'സൂപ്പര്‍മൂൺ'

Wed Mar 31 , 2021
സൂപ്പർമൂൺ മൂലമുണ്ടായ ഉയർന്ന വേലിയേറ്റം സൃഷ്ടിച്ച തിരമാലകളാണു കണ്ടെയ്നറിനെ ഇളക്കാൻ സഹായിച്ചതെന്നാണു റിപ്പോർട്ട്. നീണ്ട ഒരാഴ്ചയാണ് ഒരു കപ്പല്‍ ലോകത്താകെയാകെ പ്രതിസന്ധിയിലാക്കിയത്. സൂയസ് കനാലിലെ മണ്‍തിട്ടയില്‍ എവർഗിവണ്‍ എന്ന ചരക്കുകപ്പല്‍ കുടുങ്ങിയപ്പോള്‍ അങ്ങോട്ടോ ഇങ്ങോട്ടോ തിരിയാകാനാകാതെ മുന്നൂറോളം കപ്പലുകളും ശ്വാസം മുട്ടി. ഒടുവില്‍ ഒട്ടേറെ പരിശ്രമങ്ങള്‍ക്ക് ശേഷം എവര്‍ഗിവണ്‍ ചലിച്ചു തുടങ്ങിയപ്പോള്‍ ലോകം ഒന്നാകെ ആശ്വസിച്ചു. എന്നാല്‍ എങ്ങനെയാണ് എവര്‍ഗിവണിന്‍റെ കുരുക്കഴിച്ച് സൂയസ് കനാല്‍ പ്രതിസന്ധി പരിഹരിച്ചത്. അതിന് ഒരാളോട് […]

You May Like

Breaking News

error: Content is protected !!