സൗദി: വിസ നിയമലംഘകരെയും അതിര്‍ത്തി നുഴഞ്ഞുകയറ്റക്കാരെയും സഹായിക്കുന്നവര്‍ക്ക് ഇരട്ടി ശിക്ഷ

റിയാദ്: അതിര്‍ത്തി നുഴഞ്ഞുകയറ്റക്കാരെയും വിസ നിയമലംഘകരെയും സഹായിക്കുന്നവര്‍ക്ക് ശിക്ഷ ഇരട്ടിയാക്കി സൗദി അറേബ്യ.അനധികൃതരെ സഹായിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള ശിക്ഷയാണ് ആഭ്യന്തര മന്ത്രാലയം ഇരട്ടിപ്പിച്ചത്. താമസ രേഖയില്ലാതെ രാജ്യത്ത് കഴിയുന്ന നിയമലംഘകര്‍ക്കും നുഴഞ്ഞു കയറ്റകാര്‍ക്കും സഹായമൊരുക്കുന്നവര്‍ക്കാണ് ശിക്ഷ വര്‍ധിപ്പിച്ചത്. ഇത്തരക്കാര്‍ക്ക് പത്ത് ലക്ഷം റിയാല്‍ വരെ പിഴയും പതിനഞ്ച് വര്‍ഷം വരെ തടവും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ച്‌ മുന്നറിയിപ്പ് നല്‍കി.

രാജ്യത്ത് അനധികൃതമായി താമസിച്ച്‌ വരുന്ന നിയമലംഘകര്‍ക്കെതിരിലുള്ള നടപടി ശക്തമാക്കുന്നതിന്റെ ഭാഗമയാണ് അധികൃതരുടെ നീക്കം.

ഇഖാമ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും സഹായമൊരുക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമായി പരിഗണിക്കും. ഇത്തരത്തില്‍ സഹായമൊരുക്കുന്നവര്‍ക്കുള്ള ശിക്ഷ പത്ത് ലക്ഷം റിയാല്‍ വരെ പിഴയും പതിനഞ്ച് വര്‍ഷം വരെ തടവുമാക്കി ആഭ്യന്തര മന്ത്രാലയം ഉയര്‍ത്തി.

പുതുക്കിയ നിയമം രണ്ടാഴ്ചക്കകം രാജ്യത്ത് പ്രാബല്യത്തിലാകും. ഇതിനു മുമ്ബായി നുഴഞ്ഞു കയറ്റക്കാര്‍ ഉള്‍പ്പെടെയുള്ള നിയമ ലംഘകരെ കുറിച്ചുള്ള വിവരം ബന്ധപ്പെട്ടവര്‍ക്ക് നല്‍കണം. ഇവ‍ര്‍ക്ക് ജോലി, യാത്ര, താമസ സൗകര്യങ്ങള്‍, എന്നിവ ഉള്‍പ്പെടെ ഒരു സഹായവും ചെയ്ത് കൊടുക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി .ഇത്തരത്തില്‍ പിടികൂടുന്നവരുടെ ശിക്ഷ പൂര്‍ത്തിയാകുന്ന പക്ഷം നാടുകടത്തലിനും വിധേയമാക്കും.

Next Post

സൗദി: സ്വകാര്യ മേഖലയിലെ മുഴുവൻ ജീവനക്കാർക്കും വേതന സുരക്ഷ

Thu Mar 25 , 2021
റിയാദ്: സൗദിയിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും അവരുടെ ആശ്രിത വിസയിലുള്ളവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണെന്ന് കൗണ്‍സില്‍ ഓഫ് കോഓപറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് (സി.സി.എച്ച്‌.ഐ) രാജ്യത്തെ അംഗീകൃത ഇന്‍ഷുറന്‍സ് കമ്ബനിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്ന ഏറ്റവും കുറഞ്ഞ പോളിസി എടുത്താലും മതിയാകുമെന്ന് സി.സി.എച്ച്‌.ഐ ജനറല്‍ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. തൊഴിലാളികളുടെ ആശ്രിതരില്‍ കുറച്ച്‌ പേര്‍ക്ക് മാത്രമായി ഇന്‍ഷുറന്‍സ് പോളിസി എടുത്താല്‍ മതിയാകില്ല. ഭാര്യമാര്‍, […]

Breaking News

error: Content is protected !!