യുകെ: പുതിയ പോലീസ് നയം; ബ്രിസ്റ്റളിൽ സംഘർഷം, നിരവധി പേര് അറസ്റ്റിൽ

ലണ്ടന്‍: പുതിയ പോലീസ് നയത്തില്‍ അക്രമാസക്താരായവര്‍ക്കെതിരെ നടപടി. ബ്രിട്ടനിലെ ബ്രിസ്റ്റളിലാണ് പ്രതിഷേധം നടന്നത്. പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറിയതോടെയാണ് പോലീസ് നടപടിയുണ്ടായത്. പ്രകടനമായി നഗരത്തിലിറങ്ങിയ ചെറുപ്പക്കാര്‍ കുപ്പിയും കല്ലുകളുമായി പോലീസിന് നേരെ തിരിയുകയായിരുന്നു. ലാത്തിച്ചാര്‍ജ്ജ് നടത്തിയാണ് പോലീസ് സ്ഥിതി നിയന്ത്രിച്ചത്.

ശക്തമായ കൊറോണ ലോക്ഡൗണ്‍ നിലനില്‍ക്കേയാണ് ബ്രിസ്റ്റളില്‍ യുവാക്കള്‍ തെരുവിലിറങ്ങിയത്. പത്തു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ചവരില്‍ നിന്നും മയക്കുമരുന്നുകളും പോലീസ് കണ്ടെടുത്തു. സോമര്‍സെറ്റ് പോലീസാണ് നടപടി എടുത്തത്.

കഴിഞ്ഞ ഞായറാഴ്ചയും നടന്ന പ്രകടനത്തില്‍ രണ്ടു പോലീസുദ്യോഗ്സ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും രണ്ട് പോലീസ് വാഹനം അഗ്നിക്കിരയാവുകയും ചെയ്തിരുന്നു. രാജ്യത്ത് പ്രതിഷേധങ്ങള്‍ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പോലീസിന് കൂടുതല്‍ അധികാരം നല്‍കുന്ന ബില്ലാണ് ബ്രിട്ടീഷ് ഭരണകൂടം പാസാക്കിയത്. ഒപ്പം ഉച്ചഭാഷിണി ഉപയോഗിക്കുന്നതിലും നിയന്ത്രണം വരുത്തിയിരിക്കുകയാണ്.

Next Post

ഇക്കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ നിങ്ങളുടെ പാന്‍ കാര്‍ഡ് ഏപ്രില്‍ 1 മുതല്‍ പ്രവര്‍ത്തന രഹിതമായേക്കാം

Mon Mar 29 , 2021
ഈ നടപ്പ് സാമ്ബത്തിക വര്‍ഷം അവസാനിക്കുകയാണ്. ഇതിന്‍്റെ ഭാഗമായി മാര്‍ച്ച്‌ 31-ന് മുമ്ബ് ചെയ്‌തു തീര്‍ക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടത് നിങ്ങളുടെ ആധാര്‍-പാന്‍ ലിംഗിംങ് ആണ്. പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നേരത്തെ 2020 ജൂണ്‍ 30 ആയിരുന്നു. സെന്‍ട്രല്‍ ബോര്‍ഡ്‌ ഓഫ്‌ ഡയറക്‌ട്‌ ടാക്‌സസ് ഇത് 2021 മാര്‍ച്ച്‌ 31-ലേക്ക് നീട്ടിയിരിക്കുകയാണ്. ഇനിയും പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ഒരു പക്ഷേ പിഴയൊടുക്കേണ്ടി വന്നേയ്ക്കാം. രാജ്യത്ത് ഇനിയും […]

You May Like

Breaking News

error: Content is protected !!