യു.കെ: പുതിയ പോലീസ് നയത്തില്‍ അക്രമാസക്താരായവര്‍ക്കെതിരെ നടപടി

ലണ്ടന്‍: പുതിയ പോലീസ് നയത്തില്‍ അക്രമാസക്താരായവര്‍ക്കെതിരെ നടപടി. ബ്രിട്ടനിലെ ബ്രിസ്റ്റളിലാണ് പ്രതിഷേധം നടന്നത്. പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറിയതോടെയാണ് പോലീസ് നടപടിയുണ്ടായത്. പ്രകടനമായി നഗരത്തിലിറങ്ങിയ ചെറുപ്പക്കാര്‍ കുപ്പിയും കല്ലുകളുമായി പോലീസിന് നേരെ തിരിയുകയായിരുന്നു. ലാത്തിച്ചാര്‍ജ്ജ് നടത്തിയാണ് പോലീസ് സ്ഥിതി നിയന്ത്രിച്ചത്.

ശക്തമായ കൊറോണ ലോക്ഡൗണ്‍ നിലനില്‍ക്കേയാണ് ബ്രിസ്റ്റളില്‍ യുവാക്കള്‍ തെരുവിലിറങ്ങിയത്. പത്തു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ചവരില്‍ നിന്നും മയക്കുമരുന്നുകളും പോലീസ് കണ്ടെടുത്തു. സോമര്‍സെറ്റ് പോലീസാണ് നടപടി എടുത്തത്.

കഴിഞ്ഞ ഞായറാഴ്ചയും നടന്ന പ്രകടനത്തില്‍ രണ്ടു പോലീസുദ്യോഗ്സ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും രണ്ട് പോലീസ് വാഹനം അഗ്നിക്കിരയാവുകയും ചെയ്തിരുന്നു.

Next Post

പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കള്‍ മുങ്ങിമരിച്ചു

Sun Mar 28 , 2021
ആലപ്പുഴ: ആലപ്പുഴ പമ്ബയാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കള്‍ മുങ്ങിമരിച്ചു. കരുനാഗപ്പള്ളി സ്വദേശികളായ സജാദ്, ശ്രീജിത്ത്, അനീഷ് എന്നിവരാണ് മരിച്ചത്. വീയപുരത്ത് ഒരു സുഹൃത്തിന്‍റെ വീട്ടില്‍ എത്തിയതായിരുന്നു മൂന്ന് പേരും. ഇന്ന് ഉച്ചയോടെ കുളിക്കാനിറങ്ങിയ ഇവരെ ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു. രണ്ട് മണിക്കൂര്‍ തിരച്ചില്‍ നടത്തിയാണ് മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തിയത്. മൃതദേഹം സമീപത്തെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Breaking News

error: Content is protected !!