യു.കെ: മണ്ണിരകളെ തോട്ടത്തില്‍ തെരഞ്ഞെറങ്ങിയ ആറ് വയസുകാരന് ലഭിച്ചത് അനേകം വര്‍ഷം പഴക്കമുള്ള ഫോസില്‍

മണ്ണിരകളെ തോട്ടത്തില്‍ തെരഞ്ഞെറങ്ങിയ ആറ് വയസുകാരന് ലഭിച്ചത് അനേകം വര്‍ഷം പഴക്കമുള്ള ഫോസില്‍. ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്‌ലാന്‍ഡിലെ വാള്‍സാലിയിലാണ് സംഭവം നടക്കുന്നത്.

488 ദശലക്ഷം പഴക്കമുള്ള ഫോസിലാണ് സിദ്ദാഖ് സിംഗ് ജാമാത് എന്ന കുട്ടിയ്ക്ക്ലഭിച്ചത്. പവിഴപ്പുറ്റിന്റെ ഫോസിലാണിതെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയാണ്.

അടുക്കളത്തോട്ടത്തില്‍ മണ്ണിരയ്ക്കായി കുഴികുത്തുമ്ബോഴായിരുന്നു മണ്ണിരയെ കാണുന്നത്. ഏതെങ്കിലും ജീവിയുടെ കൊമ്ബാകും ഇതെന്നാണ് ആദ്യം കരുതിയത്.

എന്നാല്‍ സമ്മാനമായി കിട്ടിയ ഫോസില്‍ തിരിച്ചറിയുന്ന കിറ്റ് ഉപയോഗിച്ച്‌ പരിശോധിച്ചപ്പോഴാണ് താന്‍ കണ്ടെത്തിയത് ഫോസിലാണെന്ന് കുട്ടി അറിയുന്നത്. തുടര്‍ന്ന് വീട്ടില്‍ വിവരം അറിയിക്കുകയും ചെയ്തു.

വിചിത്ര രീതിയിലുള്ള വസ്തു കണ്ട് ആദ്യം അമ്ബരന്നു എന്ന് പിതാവ് വിഷ് സിംഗ് വ്യക്തമാക്കിയിരിയ്ക്കുന്നു. കൂടുതല്‍ പരിശോധനയില്‍ ഹോണ്‍ കോറല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഫോസിലാണിതെന്ന് മനസിലാക്കിയിരുന്നു.

മകന്‍ കണ്ടെത്തിയ ഫോസില്‍ ബര്‍മിംഗ്ഹാം സര്‍വ്വകലാശാലയിലെ മ്യൂസിയത്തിന് കൈമാറാല്‍ ഒരുങ്ങുകയാണ് കുടുംബം. ഇതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി കുടുംബം വ്യക്തമാക്കി.

Next Post

സൂയസ് പ്രതിസന്ധി: കപ്പൽ രക്ഷപ്പെട്ടെങ്കിലും ഇന്ത്യക്കാരടക്കമുള്ള ജീവനക്കാർ കുരുക്കിൽ

Tue Mar 30 , 2021
കപ്പലിലെ ജീവനക്കാർക്ക് മുംബൈ ആസ്ഥാനമായുള്ള സമുദ്രജോലിക്കാരുടെ ദേശീയ യൂണിയൻ (എൻ.യു.എസ്.ഐ) ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. സൂയസ് കനാലിലെ ഗതാഗതം ഒരാഴ്ചയോളം സ്തംഭിപ്പിച്ച പ്രതിസന്ധിയിൽ നിന്ന് എവർ ഗിവൺ കപ്പൽ കരകയറിയെങ്കിലും കപ്പലിലുണ്ടായിരുന്ന ജീവനക്കാരുടെ കാര്യം പ്രതിസന്ധിയിൽ തുടരുന്നു. ഇന്ത്യക്കാരായ 25 പേരാണ് തായ്‌വാനീസ് കമ്പനിയായ എവർഗ്രീന്റെ ഉടമസ്ഥതയിലുള്ള കപ്പലിലെ ജീവനക്കാർ. കൊടുങ്കാറ്റിനെ തുടർന്ന് കപ്പൽ നിയന്ത്രണം വിട്ട് കനാലിൽ കുടുങ്ങിയെങ്കിലും ഇവർ അപകടമൊന്നുമില്ലാതെ സുരക്ഷിതരായിരുന്നു. എന്നാൽ, ജീവനക്കാർക്കെതിരെ കർശന നിയമനടപടികൾ ഉണ്ടായേക്കാമെന്നും […]

You May Like

Breaking News

error: Content is protected !!