യുകെ : ബ്രിട്ടീഷ് കൈരളി ‘ബ്ലഡ് ഡൊണേഷൻ വാരാചരണ ക്യാമ്പയിന്’ ഇന്ന് തുടക്കം ; നിങ്ങൾക്കും ഒരു ജീവൻ രക്ഷിക്കാം !

ലണ്ടൻ : യുകെയിലെ മലയാളി കമ്മ്യുണിറ്റിയിൽ രക്തദാനം പ്രാത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ‘ബ്രിട്ടീഷ് കൈരളി’ രക്തദാന വാരാചരണ കാമ്പയിൻ സംഘടിപ്പിക്കുന്നു. ഏപ്രിൽ 1 മുതൽ അടുത്ത ഒരാഴ്ചത്തേക്ക് രക്തദാനത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്ന വിവിധ ലേഖനങ്ങൾ ബ്രിട്ടീഷ് കൈരളി പ്രസിദ്ധീകരിക്കുന്നതാണ്. ഇതിന് പുറമെ രക്ത ദാനത്തെ കുറിച്ച ആശങ്കകൾ ദൂരീകരിക്കാൻ മുഴു സമയ ഹോട്ട് ലൈൻ സംവിധാനവും അടുത്ത ഒരാഴ്ച കാലത്തേക്ക് ലഭ്യമാണ്. 07847488206, 07863001476 എന്നീ നമ്പറുകളിൽ വിളിച്ച് രക്തദാനത്തെ കുറിച്ച‌ നിങ്ങളുടെ സംശയ ദൂരീകരണം നടത്താവുന്നതാണ്.

യുകെയിലെ മലയാളികൾക്കിടയിൽ ധാരാളം പേർ രക്തദാനം ചെയ്യുന്നവരാണെങ്കിലും വലിയൊരു ശതമാനം പേരും ഇപ്പോഴും ഇതിനോട് മുഖം തിരിഞ്ഞു നിൽക്കുന്ന ഒരവസ്ഥയാണുള്ളത് . എങ്ങനെ രക്തദാനം ചെയ്യാം എന്നതിനെ കുറിച്ചുള്ള അറിവില്ലായ്മ, രക്ത ദാനത്തെ കുറിച്ചുള്ള ഭീതി തുടങ്ങിയ വിവിധ കാരണങ്ങൾ ഇതിനുണ്ട്. NHS ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന ഈ കോവിഡ് കാലത്ത് NHS നെ സഹായിക്കാനുള്ള ഏറ്റവും നല്ല മാർഗങ്ങളിൽ ഒന്നാണ് ബ്ലഡ് ഡൊണേഷൻ.

കോവിഡ് ഭീതിയിൽ സ്ഥിരമായി രക്ത ദാനം ചെയ്യുന്ന ആളുകൾ പോലും പുറത്തിറങ്ങാത്ത അവസ്ഥയിൽ വലിയ പ്രതിസന്ധിയാണ് യുകെയിലെ ബ്ലഡ് ഡോണർ സെൻറ്ററുകളിൽ ഇപ്പോഴുള്ളത്. രക്തദാനം ചെയ്ത് പരിചയമുള്ളവർക്കും അല്ലാത്തവർക്കും വളരെ എളുപ്പത്തിൽ നിങ്ങളുടെ അടുത്തുള്ള ബ്ലഡ് ഡൊണേഷൻ സെന്ററിൽ പോയി രക്തദാനം ചെയ്യാം.

അപ്പോയ്ൻമെൻറ് ബുക്ക് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://www.blood.co.uk/who-can-give-blood/getting-an-appointment-to-give-blood/

കൂടുതൽ വിവരങ്ങൾക്ക് :

https://www.blood.co.uk/who-can-give-blood/

Next Post

'കേന്ദ്രസേന വോട്ടര്‍മാരെ തടയുന്നു'; പോളിങ് ബൂത്തില്‍ കുത്തിയിരുന്ന് മമതയുടെ പ്രതിഷേധം

Thu Apr 1 , 2021
വോട്ടർമാരെ വോട്ട് ചെയ്യാൻ സിആർപിഎഫ് അനുവദിക്കില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. പശ്ചിമ ബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പിനിടയിലും പരക്കെ അക്രമ സംഭവങ്ങൾ. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നന്ദിഗ്രാമിലെ പോളിങ് ബൂത്തിന് മുന്നിൽ ഇരുന്ന് പ്രതിഷേധിക്കുകയാണ്. വോട്ടർമാരെ വോട്ട് ചെയ്യാൻ സിആർപിഎഫ് അനുവദിക്കില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. പുറത്ത് നിന്ന് വന്ന ആളുകൾ ബിജെപിക്ക് വേണ്ടി അക്രമം ഉണ്ടാക്കുകയാണ്. ഇക്കാര്യത്തില്‍ ഇടപെടണമെന്ന് മമത ഗവര്‍ണറെ വിളിച്ച് ആവശ്യപ്പെട്ടു. കോടതിയെ സമീപിക്കുമെന്നും മമത ബാനര്‍ജി […]

Breaking News

error: Content is protected !!