യുകെ: ബ്രെക്സിറ്റിന്റെ പേരുപറഞ്ഞ് ബ്രിട്ടീഷുകരെ പുറത്താക്കി സ്പെയിൻ; ബ്രെക്സിറ്റിന്റെ പേരിൽ പ്രതികാരം തുടരുന്നു

ബ്രെക്സിറ്റിനു ശേഷം താമസിക്കുവാനുള്ള റെസിഡന്‍സി പെര്‍മിറ്റ് ഉണ്ടായിട്ടുകൂടി, മാഞ്ചസ്റ്ററില്‍ നിന്നും എത്തിയ നിരവധി ബ്രിട്ടീഷുകാരെ അതേ വിമാനത്തില്‍ തിരിച്ചയച്ചിരിക്കുകയാണ് സ്പാനിഷ് ബോര്‍ഡര്‍ പൊലീസ്. അലികാന്റെയില്‍ എത്തിയ നാല്പതോളം ബ്രിട്ടീഷുകാരെയാണ് ഇത്തരത്തില്‍ തിരിച്ചയച്ചത്. ഇവരെ കഴിഞ്ഞ തിങ്കളാഴ്‌ച്ച തന്നെ തിരിച്ചയച്ചുവെങ്കിലും ഇവരുടെ ലഗേജുകള്‍ വെള്ളിയാഴ്‌ച്ച വരെ സ്പെയിനില്‍ തന്നെ തുടര്‍ന്നു.

ബ്രെക്സിറ്റിനു ശേഷം സ്പെയിനില്‍ തങ്ങാന്‍ ആവശ്യമായ പുതിയ റെസിഡന്‍സി പെര്‍മിറ്റോ ടി ഐ ഇ കാര്‍ഡോ വാങ്ങാന്‍ ആവശ്യപ്പെട്ടുകൊണ്ട് അലികാന്റയിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് കത്തുകളയച്ചിട്ടുണ്ട്.

വിദേശയാത്രകള്‍ക്ക് വിലക്കുണ്ടെങ്കിലും, വിദേശരാജ്യങ്ങളില്‍ റെസിഡന്‍സ് പെര്‍മിറ്റുള്ളവര്‍ക്ക് അത് ബാധകമല്ലാത്തതിനാലാണ് ഇവര്‍ക്ക് ബ്രിട്ടന്‍ വിടാന്‍ കഴിഞ്ഞത്. റെസിഡന്‍സി തെളിയിക്കുന്ന പേപ്പര്‍ വര്‍ക്കുകള്‍ തന്നെ സ്പെയിനില്‍ പ്രവേശിക്കുവാന്‍ മതിയാകും എന്നാണ് ബ്രിട്ടന്‍ പറയുന്നത്. അതേസമയം, യാത്രക്കാര്‍ പറയുന്നത് ആയുധധാരികളായ പൊലീസുകാര്‍ക്കൊപ്പം എത്തിയ അതിര്‍ത്തി കാവല്‍ സേനാംഗങ്ങള്‍ തങ്ങളെ തടഞ്ഞു എന്നാണ്.

ആശുപത്രിയില്‍ ഏകനായി ചികിത്സതേടുന്ന പിതാവിനെ സന്ദര്‍ശിക്കാനെത്തിയ ഒരു വനിത ഉള്‍പ്പടെയുള്ള യാത്രക്കാര്‍, ടി ഐ ഇ കാര്‍ഡില്ലാതെ പ്രവേശനം അനുവദിക്കില്ലെന്ന നിലപാട് കേട്ട് ഞെട്ടി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സ്പെയിനിലേക്ക് പ്രവേശനം നിഷേധിച്ച ഇവരെ ഇവര്‍ വന്ന വിമാനത്തില്‍ തന്നെ കയറ്റി വിടുകയായിരുന്നു. അലികാന്റയില്‍ നിന്നുള്ള യാത്രക്കാര്‍ കൂടി ആ വിമാനത്തില്‍ ഉണ്ടായിരുന്നതിനാല്‍ അത് മറ്റു ചില ആശയക്കുഴപ്പങ്ങള്‍ക്കും വഴിതെളിച്ചു. മാത്രമല്ല, സ്ഥലപരിമിതി മൂലം ഇവരുടെ ലഗേജുകള്‍ വെള്ളിയാഴ്‌ച്ച വരെ തിരികെ എത്തിക്കാനാകില്ല എന്ന അറിയിപ്പും ലഭിച്ചു.

ബ്രെക്സിറ്റിനു ശേഷം ബ്രിട്ടീഷ് പൗരന്മാര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ താമസിക്കുന്നതിനായി ആവിഷ്‌കരിച്ച പുതിയ രീതിയാണ് ടി ഐ ഇ കാര്‍ഡുകള്‍. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ റെസിഡന്‍സി പെര്‍മിറ്റ് ഉണ്ടെന്ന് തെളിയിക്കാന്‍ സാധിക്കുന്നവര്‍ക്ക് മാത്രമേ സ്പെയിനിലേക്ക് പ്രവേശനം ഉള്ളു. ടി ഐ ഇ കാര്‍ഡിനുള്ള അപേക്ഷ ലഭിച്ചതിന്റെ രസീതിയോ അല്ലെങ്കില്‍ അപ്ലിക്കേഷന്‍ അനുവധിച്ചുകൊണ്ടുള്ള അറിയിപ്പോ റെസിഡന്‍സി തെളിവായി സ്വീകരിക്കാമെന്നാണ് ബ്രിട്ടന്‍ വാദിക്കുന്നത്.

അതേസമയം, യാത്രക്കാരുടെ പാസ്സ്പോര്‍ട്ടും കോവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റുകളും സ്പെയിനില്‍ പ്രവേശിക്കുവാന്‍ മതിയായ രേഖകളാണെന്ന് റിയനെയര്‍ യാത്രക്കാരെ അറിയിക്കുകയും ചെയ്തിരുന്നു. ഈ ആഴ്‌ച്ചയോടെ അതിര്‍ത്തിയിലെ നിയന്ത്രണങ്ങളില്‍ അയവു വരുത്തുകയാണ് സ്പെയിന്‍. എന്നാല്‍, ബ്രിട്ടനില്‍ നിലനില്‍ക്കുന്ന വിദേശ യാത്രാ നിരോധനം കാരണം കാര്യമായ വിനോദ സഞ്ചാരികളെ ഈ വര്‍ഷം പ്രതീക്ഷിക്കാനാവില്ല.

Next Post

കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച നിരോധിത വസ്‍തുക്കള്‍ പിടികൂടി

Fri Apr 2 , 2021
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച നിരോധിത വസ്‍തുക്കളുടെ വന്‍ശേഖരം കസ്റ്റംസ് പിടികൂടിയിരിക്കുന്നു. ഇന്ത്യയില്‍ നിന്നെത്തിച്ച സാധനങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചായിരുന്നു നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ചിരിക്കുന്നത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് വിശദമായ പരിശോധന നടത്തുകയുണ്ടായത്. പിടിക്കപ്പെടാതിരിക്കാന്‍ പുതപ്പുകള്‍ക്കും ഗാര്‍ബേജ് ബാഗുകള്‍ക്കും ഇടയില്‍ ഒളിപ്പിച്ച നിലയില്‍ 3,24,000 പുകയില ഉത്പന്നങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. അധികൃതര്‍ സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തുകയാണ്.

You May Like

Breaking News

error: Content is protected !!