യുകെ: നോർവിച്ചിൽ മലയാളി വിദ്യാർത്ഥി അപകടത്തിൽ മരിച്ചു; ഞെട്ടലോടെ വിദ്യാർത്ഥി സമൂഹം!

നോർവിച്ച് : ഇപ്‌സ്‌വിച്ചിനടുത്ത് കോഡാൻ ഹാമിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു. തിരുവനന്തപുരം വർക്കല സ്വദേശിയായ അമൽ പ്രസാദ് ആണ് ആകസ്മിക മരണത്തിന് ഇരയായത്. അമലിന്റെ കൂടെ മറ്റ് മൂന്ന് മലയാളി വിദ്യാർത്ഥികൾ കൂടി ഉണ്ടായിരുന്നെങ്കിലും ഇവരെല്ലാം ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. കാർ ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

വെള്ളിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് A-14 ഡ്യൂയൽ കാര്യജ് വേ പന്ത്രണ്ട് മണിക്കൂറുകളോളം അടച്ചിട്ടു. മൂന്നാഴ്ച മുമ്പാണ് കെന്റിലെ മോഡ്‌വെ യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥിയായി അമൽ യുകെയിൽ എത്തുന്നത്. നോർവിച്ചിലെ ഒരു ഗരാജിൽ അമലിന് ഒരു താത്കാലിക ജോലി ലഭിച്ചിരുന്നു. ലണ്ടനിൽ നിന്നും നോർവിച്ച്ലേക്ക് ജോലിയിൽ കയറാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. യൂണിവേഴ്‌സിറ്റിയിൽ ക്‌ളാസ്സുകൾ തുടങ്ങുന്നതിന് മുമ്പ് ജോലി ചെയ്ത് അല്പം വരുമാനം നേടാനാണ് കഠിനാദ്ധ്വാനിയായ ഈ വിദ്യാർത്ഥി ഈ ജോലി തെരെഞ്ഞെടുത്തത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

‘നോർക്ക’യും ‘ലോക കേരള സഭ-യുകെ’ യുടെ പ്രവർത്തകരും അമലിന്റെ ഭൗതിക ശരീരം നാട്ടിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. അമലിന്റെ വിയോഗം മൂലം അമലിന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഉണ്ടായ ദുഃഖത്തിൽ ‘ബ്രിട്ടീഷ് കൈരളി’ പ്രവർത്തകരും പങ്ക് ചേരുന്നു.Next Post

ഒമാൻ: അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളില്‍ ഏർപ്പെട്ട 16 പേർ അറസ്റ്റിൽ

Sat Apr 3 , 2021
മസ്‌കറ്റ്: അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് 11 വിദേശ സ്ത്രീകള്‍ ഉള്‍പ്പെടെ 16 പേരെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിക്കുകയുണ്ടായി. പൊതുധാര്‍മ്മികതയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നാരോപിച്ചാണ് അധികൃതര്‍ നടപടി എടുത്തിരിക്കുന്നത്. അല്‍ വുസ്ത ഗവര്‍ണറേറ്റ് പൊലീസ് കമാന്‍റാണ് ഈ സംഘത്തെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പുരോഗമിക്കുന്നതായും റോയല്‍ ഒമാന്‍ പൊലീസ് ട്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിച്ചു.

Breaking News

error: Content is protected !!