ഓട്ടിസം ബാധിതർക്ക് ഉണർത്തു പാട്ടായി ഒരു സംഗീതോപഹാരം

-ഫൈസൽ നാലകത്ത് ലണ്ടൻ-

ഏപ്രിൽ 2 ലോക ഓട്ടിസം അവബോധ ദിനത്തോടനുബന്ധിച്ചു ഇയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ & റിസേർച് സെന്റർ പുറത്തിറക്കിയ മ്യൂസിക്കൽ വീഡിയോ ആൽബമാണ് “പറന്നുയരാം”. പ്രശസ്ത സിനിമാതാരം മഞ്ജു വാര്യരാണ് വീഡിയോ ആൽബം റിലീസ് ചെയ്തത്. പ്രശസ്ത പ്രൊഡക്ഷൻ കമ്പനിയായ സെലിബ്രിഡ്ജ് ആണ് ഈ വീഡിയോ ആൽബം രൂപകൽപന ചെയ്തത്. ഇത് സംബന്ധിച്ച് എറണാകുളം പ്രെസ്സ്ക്ല ബ്ബിൽ നടന്ന പത്ര സമ്മേളനത്തിൽ ഡോ അഭിലാഷ് ജോസഫ്, റോസ്മിൻ, ഇയാൻ, സംഗീത സംവിധായകൻ ഫായിസ് മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

ഇയാൻ ചാരിറ്റബിൾ ഫൗണ്ടേഷന്റെ കീഴിൽ വരുന്ന ഒരു സ്ഥാപനമാണ് ഇയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ ആൻഡ് റിസർച്ച് സെന്റർ.ഈ ഇൻസ്റ്റിറ്റ്യൂട്ടിനെ പ്രധാന ലക്ഷ്യം ഭിന്ന ശേഷിക്കാരായ കുട്ടികളുടെ ചികിത്സയും സഹായവും ഉറപ്പാക്കാനും അതോടൊപ്പം ഒരു ഭിന്ന ശേഷി സൗഹൃദ സമൂഹത്തെ വാർത്തെടുക്കാനും ആണ്. അവർക്ക് ശാരീരികവും മാനസികവും സാമൂഹികവും സാമ്പത്തികവും ആത്മീയവുമായ ഉയർച്ചയാണ് നോക്കിക്കാണുന്നത്. അതിനെ സഹായിക്കുന്ന കരിയർ ജോബ് ട്രെയിനിങ്, കൾച്ചറൽ സ്പോർട്സ് ആക്ടിവിറ്റിയിൽ പങ്കെടുപ്പിക്കുകയും അവർക്ക് ആശ്വാസപരമായ ഒരു ജീവിതത്തിലേക്ക് എത്തിക്കയും ചെയ്യുക എന്നതാണ് ഇയാന്റെ പ്രധാന ലക്‌ഷ്യം.

നടനും സംവിധായകനും തിരക്കഥാ കൃത്തുമായ ശ്രീ ശങ്കർ രാമകൃഷ്ണന്റേതാണ് ആശയം. ഷൗക്കത്ത് ലെൻസ്മാൻ ആണ് ക്രീയേറ്റീവ് ഹെഡ്. ദൃശ്യാവിഷ്‌കാരം ശ്രീ യൂസഫ് ലെൻസ്മാൻ. പ്രൊഡ്യൂസേഴ്‌സ്-അഭിലാഷ് ജോസഫ് കെ, റോസ്മിൻ അഭിലാഷ്. ഹെക്ടർ ലെവിസ് (USA) നൊപ്പം ഗായകരായ റാണി ഹെക്ടർ, മെറിൽ ആൻ മാത്യു, ഷാജി ചുണ്ടൻ, ഡെസ്റ്റിനി മെലോൺ ടെക്സാസ് (USA)തുടങ്ങിയവരും ഈ ഗാനം ആലപിച്ചിട്ടുണ്ട്. ഫായിസ് മുഹമ്മദിന്റെ സംഗീതത്തിൽ ഷാജി ചുണ്ടനാണ് വരികളെഴുതിയിരിക്കുന്നത്. പ്രശസ്ത മോഡലും സിനിമാ താരവുമായ രാജേഷ് രാജിനൊപ്പം അറിയപ്പെടുന്ന കുട്ടി താരോദയം ബേബി ഇവാനിയായും ഇയാൻ ഇസ്റ്റിട്യൂട്ടിന്റെ അമരക്കാരൻ ശ്രീ അഭിലാഷ് ജോസഫും ഭാര്യ റോസ്മിൻ അഭിലാഷും മകൻ ഇയാനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. ക്യാമറ യൂസഫ് ലെൻസ്മാൻ, ആൻസൂർ പി.എം, അഷ്‌റഫ് പാത്രമംഗലം. എഡിറ്റിംഗ് & ഗ്രാഫിക്സ് യൂസഫ് ലെൻസ്മാൻ, സൗണ്ട് മിക്സിങ് അലെ ഫില്ലിസോളാ-യു.കെ, വാർത്ത പ്രചാരം എ.എസ്‌. ദിനേശ്. പ്രൊജക്റ്റ് ഡിസൈനർ ഷംസി തിരൂർ, ഫൈസൽ നാലകത്ത്-യു.കെ, സിൻഞ്ചോ നെല്ലിശേരി. ഡിസൈൻസ് ഷെമീം കോമത്ത്.

Next Post

ഒസിഐ കാര്‍ഡുമായി യാത്ര ചെയ്യുന്നവര്‍ പഴയ പാസ്‌പോര്‍ട്ടും കയ്യിൽ കരുതണമെന്ന് നിര്‍ദേശം

Sun Apr 4 , 2021
ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ ഒസിഐ കാര്‍ഡിനൊപ്പം പഴയതും പുതിയതുമായ പാസ്‌പോര്‍ട്ട് കൂടി കരുതുന്നതാണ് ഉചിതമെന്ന് അമേരിക്കയിലെ ഇന്ത്യൻ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസിന്റെ പ്രസ്സ് റിലീസില്‍ പറഞ്ഞു. ഒസിഐ കാര്‍ഡുമായി യാത്ര ചെയ്യുന്നവര്‍ ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് കൈവശം വെക്കേണ്ടതില്ലെന്ന വാര്‍ത്ത വ്യാപകമായതോടെയാണ് ഇങ്ങനെയൊരു വിശദീകരണം കോണ്‍സുലേറ്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഒസിഐ കാര്‍ഡില്‍ പഴയ പാസ്‌പോര്‍ട്ട് നമ്ബറാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കില്‍ പുതിയ പാസ്‌പോര്‍ട്ടിന്റെ കൂടെ നിര്‍ബന്ധമായും പഴയ പാസ്‌പോർട്ടും ഉണ്ടായിരിക്കണമെന്നും കോണ്‍സുലേറ്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. […]

Breaking News

error: Content is protected !!