ഒസിഐ കാര്‍ഡുമായി യാത്ര ചെയ്യുന്നവര്‍ പഴയ പാസ്‌പോര്‍ട്ടും കയ്യിൽ കരുതണമെന്ന് നിര്‍ദേശം

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ ഒസിഐ കാര്‍ഡിനൊപ്പം പഴയതും പുതിയതുമായ പാസ്‌പോര്‍ട്ട് കൂടി കരുതുന്നതാണ് ഉചിതമെന്ന് അമേരിക്കയിലെ ഇന്ത്യൻ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസിന്റെ പ്രസ്സ് റിലീസില്‍ പറഞ്ഞു.

ഒസിഐ കാര്‍ഡുമായി യാത്ര ചെയ്യുന്നവര്‍ ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് കൈവശം വെക്കേണ്ടതില്ലെന്ന വാര്‍ത്ത വ്യാപകമായതോടെയാണ് ഇങ്ങനെയൊരു വിശദീകരണം കോണ്‍സുലേറ്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.

ഒസിഐ കാര്‍ഡില്‍ പഴയ പാസ്‌പോര്‍ട്ട് നമ്ബറാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കില്‍ പുതിയ പാസ്‌പോര്‍ട്ടിന്റെ കൂടെ നിര്‍ബന്ധമായും പഴയ പാസ്‌പോർട്ടും ഉണ്ടായിരിക്കണമെന്നും കോണ്‍സുലേറ്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ക്ക് ഇതിനെക്കുറിച്ച്‌ ഇന്ത്യന്‍ മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല്‍ അഫയേഴ്സ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

Next Post

യു.എ.ഇ: പ്രവാസികള്‍ക്ക് ജോലി ഒറിജിനലോ വ്യാജനോ ആണെന്ന് തിരിച്ചറിയാം; പരിശോധനാ സംവിധാനമൊരുക്കി കോണ്‍സുലേറ്റ്

Sun Apr 4 , 2021
ദുബൈ: പ്രവാസികളെ ജോലിയുടെ പേരില്‍ ഇനി കബളിപ്പിക്കാന്‍ കഴിയില്ല. പ്രവാസികള്‍ക്ക് ലഭിക്കുന്ന ജോലി വാഗ്ദാനങ്ങളുടെ നിജസ്ഥിതി ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ കീഴിലുള്ള പിബിഎസ്‌കെ (പ്രവാസി ഭാരത സഹായ കേന്ദ്രം) വഴി പരിശോധിക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തൊഴില്‍ തട്ടിപ്പ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഇക്കാര്യം അധികൃതര്‍ വ്യക്തമാക്കിയത്. ജോലി വാഗ്ദാന അറിയിപ്പ് പിഡിഎഫ് ഫോര്‍മാറ്റില്‍ പിബിഎസ്‌കെ ആപില്‍ അപ് ലോഡ് ചെയ്താല്‍ മാത്രം മതി. കോണ്‍സുലേറ്റ് അധികൃതര്‍ ഇതിന്റെ നിജസ്ഥിതി […]

Breaking News

error: Content is protected !!