യു.എ.ഇ: മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസ ഫീസ് നിശ്ചയിച്ച് അധികൃതര്‍

ദുബായ് : യു.എ.ഇയില്‍ പലതവണ വന്നു പോകാവുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസ ഫീസ് 1,150 ദിര്‍ഹമെന്ന് അധികൃതര്‍ അറിയിച്ചു. പൊതുനിക്ഷേപ പദ്ധതികളില്‍ പങ്കാളികളാകുന്ന സംരംഭകര്‍, റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപകര്‍, വ്യവസായികള്‍, വിവിധ രംഗങ്ങളില്‍ വൈദഗ്ധ്യം തെളിയിച്ചവര്‍, മിടുക്കരായ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് 6 മാസം കാലാവധിയുള്ള വീസ നല്‍കുന്നത്.

പൊതുസേവന കേന്ദ്രങ്ങള്‍, ടൈപ്പിങ് സെന്ററുകള്‍ എന്നിവ വഴി അപേക്ഷിക്കാം. ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിന്റെ സ്മാര്‍ട് സംവിധാനവും ഉപയോഗപ്പെടുത്താം. അപേക്ഷകളും അനുബന്ധ രേഖകളും എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കും. അവ്യക്തമോ അപൂര്‍ണമോ ആയ അപേക്ഷകളില്‍ മാറ്റം വരുത്തി വീണ്ടും സമര്‍പ്പിക്കണം.

ഇ- സംവിധാനം വഴി സമര്‍പ്പിച്ച അപേക്ഷകളില്‍ 30 ദിവസത്തിനകം തുടര്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അപേക്ഷ റദ്ദാകും.

ആവശ്യമായ രേഖകള്‍

അപേക്ഷകന്‍ പൊതുനിക്ഷേപകനാണെങ്കില്‍ രാജ്യത്തെ അംഗീകൃത നിക്ഷേപക ഫണ്ടില്‍ നിന്നുള്ള രേഖ സമര്‍പ്പിക്കണം. 20 ലക്ഷം ദിര്‍ഹം മൂലധന നിക്ഷേപമുണ്ടെന്നു തെളിയിക്കാനാണിത്. വാറ്റ് രേഖകളും ഉണ്ടാകണം. ബിസിനസ് പങ്കാളിയാണെങ്കില്‍ അക്കാര്യം വ്യക്തമാക്കണം.

റിയല്‍ എസ്റ്റേറ്റ് മേഖലയാണെങ്കില്‍ കമ്ബനി ഉടമയാണെന്നും സ്ഥാപനത്തിനു വായ്പ ഇല്ലെന്നും തെളിയിക്കണം. യുഎഇയില്‍ താമസിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കെട്ടിട വാടക കരാറും കാണിക്കണം.

20 ലക്ഷം ദിര്‍ഹമാണ് വീസ ലഭിക്കാനുള്ള മൂലധന നിക്ഷേപപരിധി.

വ്യവസായ സംരംഭകനാണെങ്കില്‍ 5 ലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത പദ്ധതിയുടെ ഉടമയാണെന്ന് യുഎഇയിലെ ഒരു ഓഡിറ്റര്‍ സാക്ഷ്യപ്പെടുത്തണം.

ഒരു വര്‍ഷത്തില്‍ കുറയാത്ത ആരോഗ്യ ഇന്‍ഷുറന്‍സും പാക്കേജും താമസ വാടക കരാറും ഉണ്ടാകണം.

ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയ വിദഗ്ധ വിഭാഗത്തില്‍ പെട്ടവരാണെങ്കില്‍ ഇതു തെളിയിക്കുന്ന രേഖകള്‍ ആരോഗ്യമന്ത്രാലയത്തില്‍ നിന്ന് ഹാജരാക്കണം. ഇന്‍ഷുറന്‍സ് രേഖകളും നിര്‍ബന്ധം.

കലാ-സാംസ്കാരിക രംഗത്തെ പ്രമുഖരാണെങ്കില്‍ യുഎഇയിലെ അംഗീകൃത സാംസ്കാരിക, കലാ കേന്ദ്രങ്ങളില്‍ നിന്നുള്ള രേഖയും ആരോഗ്യ ഇന്‍ഷുറന്‍സ് രേഖയും ഹാജരാക്കണം.

ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള വീസയ്ക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ രേഖയാണു വേണ്ടത്. ബിരുദവും ബിരുദാനന്തര ബിരുദവുമുള്ളവരുടെ വീസയ്ക്ക് സര്‍വകലാശാലകളാണ് അപേക്ഷ നല്‍കേണ്ടത്.

Next Post

യു.എ.ഇ: 3,20,000 വീ​ടു​ക​ള്‍​ക്ക് വൈ​ദ്യു​തോ​ര്‍​ജവുമായി സോളാർ പാ​ര്‍​ക്ക് - നാ​ലാം​ഘ​ട്ട പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ന്നു

Sun Apr 4 , 2021
ദു​ബൈ: 3,20,000 വീ​ടു​ക​ള്‍​ക്ക് വൈ​ദ്യു​തോ​ര്‍​ജം പ്ര​ദാ​നം ചെ​യ്യു​ന്ന ദു​ബൈ​യി​ലെ മു​ഹ​മ്മ​ദ് ബി​ന്‍ റാ​ഷി​ദ് ആ​ല്‍ മ​ക്തൂം സോ​ളാ​ര്‍ പാ​ര്‍​ക്കി​െന്‍റ നാ​ലാം​ഘ​ട്ട പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ന്നു. 950 മെ​ഗാ​വാ​ട്ട് പ​ദ്ധ​തി​യു​ടെ നാ​ലാം ഘ​ട്ട​ത്തി​െന്‍റ പു​രോ​ഗ​തി പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി ദു​ബൈ ഇ​ല​ക്‌ട്രി​സി​റ്റി ആ​ന്‍​ഡ് വാ​ട്ട​ര്‍ അ​തോ​റി​റ്റി (ദീ​വ) മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റും സി.​ഇ.​ഒ​യു​മാ​യ സ​യീ​ദ് മു​ഹ​മ്മ​ദ് അ​ല്‍ താ​യ​ര്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. നാ​ലാം ഘ​ട്ട​ത്തി​ല്‍ 15.78 ബി​ല്യ​ന്‍ ദി​ര്‍​ഹം വ​രെ നി​ക്ഷേ​പ​മു​ള്ള ഇ​ന്‍​ഡി​പെ​ന്‍​ഡ​ന്‍​റ്​ പ​വ​ര്‍ പ്രൊ​ഡ്യൂ​സ​ര്‍ (ഐ.​പി.​പി) […]

Breaking News

error: Content is protected !!