
ദുബൈ: 3,20,000 വീടുകള്‍ക്ക് വൈദ്യുതോര്‍ജം പ്രദാനം ചെയ്യുന്ന ദുബൈയിലെ മുഹമ്മദ് ബിന്‍ റാഷിദ് ആല് മക്തൂം സോളാര്‍ പാര്‍ക്കിെന്റ നാലാംഘട്ട പ്രവര്‍ത്തനം പുരോഗമിക്കുന്നു. 950 മെഗാവാട്ട് പദ്ധതിയുടെ നാലാം ഘട്ടത്തിെന്റ പുരോഗതി പരിശോധിക്കുന്നതിനായി ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദീവ) മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ സയീദ് മുഹമ്മദ് അല്‍ തായര്‍ സന്ദര്‍ശനം നടത്തി. നാലാം ഘട്ടത്തില്‍ 15.78 ബില്യന്‍ ദിര്‍ഹം വരെ നിക്ഷേപമുള്ള ഇന്‍ഡിപെന്‍ഡന്റ് പവര്‍ പ്രൊഡ്യൂസര്‍ (ഐ.പി.പി) മോഡലാണ് പ്രയോജനപ്പെടുത്തുന്നത്. നാലാംഘട്ടത്തിലെ സന്ദര്‍ശക കേന്ദ്രത്തിെന്റ നിര്‍മാണ പുരോഗതിയും അല്‍ തായര്‍ അവലോകനം ചെയ്തു.
ആഗോളതലത്തില്‍ ഏറ്റവും വലിയ കോണ്‍സെന്‍ട്രേറ്റഡ് സോളാര്‍ പവര്‍ (സി.എസ്.പി) പദ്ധതിയാണിത്. ലോകത്തിലെ ഏറ്റവും വലിയ സോളാര്‍ പവര്‍ ടവറും ഈ പദ്ധതിയുടെ ഭാഗമാണ്. 264 മീറ്ററാണ് ഇതിെന്റ ഉയരം.
നൂര്‍ എനര്‍ജി -1 എക്സിക്യൂട്ടിവ് മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ ഹമീദ് അല്‍ മുഹൈദിബ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. തന്ത്രപരമായ പദ്ധതിയുടെ നിര്‍മാണ പുരോഗതിയും തുടര്‍ച്ചയും സന്ദര്‍ശനത്തില്‍ ചര്‍ച്ചയായി. സോളാര്‍ ടവറിെന്റ പുരോഗതി 87 ശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. സൗരോര്‍ജ ടവറിെന്റ കോണ്‍ക്രീറ്റ് ഭാഗം ഇപ്പോള്‍ 222 മീറ്റര്‍ ഉയരത്തില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
സി.എസ്.പി പ്ലാന്റിെന്റ കേന്ദ്രവും പ്രധാനപ്പെട്ട ഭാഗവുമാണ് എം.എസ്.ആര്. ഇത് സൗരവികിരണം സ്വീകരിച്ച് താപോര്‍ജമാക്കി മാറ്റുന്നു.മൊത്തത്തിലുള്ള പദ്ധതിയുടെ ആദ്യഘട്ടത്തിെന്റ 82.7 ശതമാനം വരെ പൂര്‍ത്തിയായി. ഇതില്‍ സോളാര്‍ പവര്‍ ടവര്‍, പാരാബോളിക് ബേസിന് കോംപ്ലക്സ്, ഫോട്ടോവോള്‍ട്ടെയ്ക്ക് സോളാര്‍ പാനലുകള്‍ എന്നിവ ഉള്‍പ്പെടുന്നു. 950 മെഗാവാട്ടാണ് നാലാംഘട്ടത്തിെന്റ ശേഷി. ഇത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ പദ്ധതിയാണ് നാലാംഘട്ടം.
ലോകത്തിലെ ഏറ്റവും വലിയ സോളാര്‍ പവര്‍ ടവറും ഈ പദ്ധതിയുടെ ഭാഗമാണ്. 264 മീറ്ററാണ് ഇതിെന്റ ഉയരം. 2030 ഓടെ 5000 മെഗാവാട്ട് സൗരോര്‍ജമാണ് മുഹമ്മദ് ബിന്‍ റാശിദ് സോളാര്‍ പാര്‍ക്കില്‍നിന്ന് ലക്ഷ്യമിടുന്നത്.നാലാം ഘട്ടത്തില്‍ ഏകദേശം 320,000 വസതികള്‍ക്ക് ശുദ്ധമായ ഉൗര്‍ജം നല്‍കുന്നതിനും പ്രതിവര്‍ഷം 1.6 ദശലക്ഷം ടണ്‍ കാര്‍ബണ്‍ കുറക്കുന്നതിനും സോളാര്‍ പാര്‍ക്ക് സഹായകമാകും.