നഷ്ടപ്പെട്ടത് നിസ്വാർത്ഥനായ മനുഷ്യസ്നേഹിയെയെന്നു യൂസുഫലി; പ്രൊഫ. സിദ്ദീഖ് ഹസൻ ധിഷണാശാലിയായ നേതാവെന്ന് ആസാദ് മൂപ്പൻ

എഴുത്തുകാരൻ, പണ്ഡിതൻ, അധ്യാപകൻ, വാഗ്മി, സാമൂഹിക പ്രവർത്തകൻ തുടങ്ങിയ നിലകളിൽ നാടിൻറെ മത-സാമൂഹ്യ-സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്ന ഇന്ന് രാവിലെ അന്തരിച്ച ജമാഅത്തെ ഇസ്ലാമി മുൻ അഖിലേന്ത്യാ ഉപാധ്യക്ഷൻ പ്രൊഫ. സിദ്ദിഖ് ഹസനെന്ന്​ ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു.”സമൂഹ നന്മക്കായും വിവിധ ജനവിഭാഗങ്ങളുടെ പുരോഗമനത്തിനായും വിദ്യാഭ്യാസപരമായി സമൂഹത്തെ ഉയർത്താൻ നിസ്വാർത്ഥ സേവനം കാഴ്ചവെച്ച അദ്ദേഹം എല്ലാവരുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന മനുഷ്യസ്നേഹി കൂടിയായിരുന്നു.” – അദ്ദേഹം പറഞ്ഞു.

ധിഷണാശാലിയും പ്രതിഭാശാലിയുമായ നേതാവായിരുന്നു പ്രൊഫ. സിദ്ദീഖ്​ ഹസനെന്ന്​ ആസ്​റ്റർ ഗ്രൂപ്പ്​ ചെയർമാനും സോഷ്യൽ അഡ്വാൻസ്​മെൻറ്​ ഫൗണ്ടേഷൻ ഓഫ്​ ഇന്ത്യ (സാഫി) ചെയർമാനുമായ ഡോ. ആസാദ്​ മൂപ്പൻ. “ലളിതവും വിനീതവുമായ സ്വഭാവ മഹിമയിലൂടെ എല്ലാവരുടെയും ബഹുമാനവും പ്രശംസയും നേടാന്‍ അദ്ദേഹത്തിനായി.” – അദ്ദേഹം പറഞ്ഞു.

Next Post

കുവൈത്തിലെ തൊഴിലാളികള്‍ക്ക് നിയമോപദേശം ലഭ്യമാക്കാന്‍ സംവിധാനം

Tue Apr 6 , 2021
കുവൈത്തില്‍ തൊഴിലെടുക്കുന്ന വിദേശികള്‍ക്ക് നിയമോപദേശം ലഭ്യമാക്കാന്‍ സംവിധാനം വരുന്നു. കുവൈത്ത് മനുഷ്യാവകാശ സമിതിയും യു‌എസ്-മിഡില്‍ ഈസ്റ്റ് പാര്‍ട്ണഷിപ് ഇനീഷ്യേറ്റീവും (എം‌ഇ‌പി‌ഐ) തമ്മില്‍ ഒപ്പുവച്ച കരാര്‍ പ്രകാരം വിദേശതൊഴിലാളികള്‍ക്ക് അവകാശങ്ങളെക്കുറിച്ച്‌ അറിയാന്‍ ഹോട്‌ലൈനില്‍ വിളിക്കാം. കുവൈത്ത് തൊഴില്‍ നിയമം, ഗാര്‍ഹികതൊഴിലാളി നിയമം എന്നിവ പ്രകാരം ലഭിക്കേണ്ട അവകാശങ്ങളെക്കുറിച്ച അറിയാന്‍ ഈ നമ്ബറില്‍ വിളിക്കാം. ഹിന്ദി, ഉര്‍ദു, ഇംഗ്ലിഷ്, അറബിക്, ഫിലിപ്പീനി ഭാഷകളില്‍ സേവനം ലഭ്യമാകുമെന്ന് മനുഷ്യാവകാശ സൊസൈറ്റി ചെയര്‍മാന്‍ ഖാലിദ് അല്‍ […]

Breaking News

error: Content is protected !!