കുവൈത്തിലെ തൊഴിലാളികള്‍ക്ക് നിയമോപദേശം ലഭ്യമാക്കാന്‍ സംവിധാനം

കുവൈത്തില്‍ തൊഴിലെടുക്കുന്ന വിദേശികള്‍ക്ക് നിയമോപദേശം ലഭ്യമാക്കാന്‍ സംവിധാനം വരുന്നു. കുവൈത്ത് മനുഷ്യാവകാശ സമിതിയും യു‌എസ്-മിഡില്‍ ഈസ്റ്റ് പാര്‍ട്ണഷിപ് ഇനീഷ്യേറ്റീവും (എം‌ഇ‌പി‌ഐ) തമ്മില്‍ ഒപ്പുവച്ച കരാര്‍ പ്രകാരം വിദേശതൊഴിലാളികള്‍ക്ക് അവകാശങ്ങളെക്കുറിച്ച്‌ അറിയാന്‍ ഹോട്‌ലൈനില്‍ വിളിക്കാം.

കുവൈത്ത് തൊഴില്‍ നിയമം, ഗാര്‍ഹികതൊഴിലാളി നിയമം എന്നിവ പ്രകാരം ലഭിക്കേണ്ട അവകാശങ്ങളെക്കുറിച്ച അറിയാന്‍ ഈ നമ്ബറില്‍ വിളിക്കാം. ഹിന്ദി, ഉര്‍ദു, ഇംഗ്ലിഷ്, അറബിക്, ഫിലിപ്പീനി ഭാഷകളില്‍ സേവനം ലഭ്യമാകുമെന്ന് മനുഷ്യാവകാശ സൊസൈറ്റി ചെയര്‍മാന്‍ ഖാലിദ് അല്‍ ഹമീദി അറിയിച്ചു.

Next Post

വിമാനയാത്രയ്ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കിയേക്കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ്

Tue Apr 6 , 2021
വിമാന യാത്ര ചെയ്യുന്നതിന് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കാന്‍ സാധ്യതയുണ്ടെന്ന് സൂചന നല്‍കി ഖത്തര്‍ എയര്‍വെയ്‌സ് സിഇഒ. വാക്‌സിന്‍ പാസ്‌പോര്‍ട്ട് സര്‍ക്കാരിനും യാത്രക്കാര്‍ക്കും ആത്മവിശ്വാസം നല്‍കുന്ന ഘടകമാണെന്ന് ഖത്തര്‍ എയര്‍വെയ്‌സ് സിഇഒ അക്ബര്‍ അല്‍ബാക്കിര്‍ സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വിമാന യാത്ര ചെയ്യാന്‍ വാക്‌സിന്‍ നിര്‍ബന്ധമാക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങിനെയായിരുന്നു. താല്‍ക്കാലികമായെങ്കിലും അതിന് സാധ്യതയുണ്ട്. കാരണം, ലോകം തുറക്കണമെങ്കില്‍ ആത്മവിശ്വാസത്തോടെയുള്ള വിമാനയാത്ര സാധ്യമാവേണ്ടതുണ്ട്. കോവിഡ് മഹാമാരിക്ക് ശരിയായ […]

Breaking News

error: Content is protected !!