‘വിഷന്‍’; മര്‍ദിത​െന്‍റ ചിഹ്നങ്ങള്‍ തേടി പ്രഫ. കെ.എ സിദ്ദീഖ്​ ഹസന്‍ നടത്തിയ മഹായാത്ര

മറമാടാന്‍ ആരോരുമില്ലാതെ നായ്ക്കള്‍ വട്ടമിടുന്ന കബന്ധങ്ങള്‍. കൈകാലുകള്‍ ഛേദിക്കപ്പെട്ടവരുടെ ആര്‍ത്തനാദങ്ങള്‍. മാനം നഷ്​ടമായി ശരീരം വികൃതമാക്കപ്പെട്ട സ്​ത്രീത്വങ്ങളുടെ നൊമ്ബരങ്ങള്‍. എല്ലാ സ്വപ്നങ്ങളും ഒരുപിടി ചാരത്തിലൊതുങ്ങിപ്പോയ നിസ്സഹായരായ ഒരുപറ്റം മനുഷ്യരുടെ ദീനരോദനങ്ങള്‍.

മര്‍ദിത​െന്‍റ അടിസ്​ഥാനപരമായ ചിഹ്നം അവ​െന്‍റ സ്വത്വബോധത്തെ ജീവിതാനുഭവങ്ങളുടെ സ്വാംശീകരണം ഏതെല്ലാം വിധത്തില്‍ പ്രതിഫലിപ്പിക്കുന്നുവെന്നിടത്താണ് നിലകൊള്ളുന്നത്. അത്പോലും അവശേഷിപ്പിക്കാത്ത ക്രൂരമായ വര്‍ഗീയ വിദ്വേഷത്തിെന്‍റ ഇരകളായിത്തീര്‍ന്നവരുടെ വിലാപങ്ങള്‍. നന്മയുടെ ഉറവ ഇനിയും വറ്റിപ്പോവാത്തവരുടെ കരളലിയിക്കുന്ന ചിത്രങ്ങള്‍. ദുരിതത്തിെന്‍റ മഹാസമുദ്രത്തില്‍ ജീവിതത്തിെന്‍റ യാനത്തിലേക്ക് കൈപിടിച്ചു കയറുന്നവരെ ചേരികളിലേക്ക് പുഴുക്കളെപ്പോലെ വലിച്ചെറിയപ്പെടുന്ന വ്യക്തമായ അജണ്ടയോടെ നടക്കുന്ന വര്‍ഗീയ കലാപങ്ങള്‍. രാജ്യത്തിെന്‍റ മാറില്‍ മാറാമുറിവായ കുപ്രസിദ്ധമായ ഭഗല്‍പൂര്‍ കലാപം. ഇവിടെ നിന്നാണ് കൊടുങ്ങല്ലൂരുകാരനായ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍ എന്ന മനുഷ്യ സ്​നേഹിയെ ചരിത്രപരമായ ഒരു നിയോഗത്തിലേക്ക് കാലം നയിച്ചത്.

വിഭജനത്തെ തുടര്‍ന്ന് ന്യൂനപക്ഷങ്ങളിലെ ബുദ്ധിജീവികള്‍ പാകിസ്​താനിലേക്ക് പലായനം ചെയ്തപ്പോള്‍ ശേഷിച്ചവര്‍ അനാഥരായി. ഇവര്‍ ഇരകളായ കലാപങ്ങള്‍ സ്വതന്ത്ര ഇന്ത്യയില്‍ കാലം മായ്ക്കാത്ത വേദനിപ്പിക്കുന്ന മുറിവുകളായി. നൊമ്ബരപ്പെടുന്നവനെ നേരിട്ടുകാണാന്‍, അവനെ ആശ്വസിപ്പിക്കുകയെന്ന വിശ്വാസപരമായ പ്രാര്‍ഥന നിര്‍വഹിക്കാന്‍ ഈ മനുഷ്യസ്​നേഹി സ്വാഭാവികമായും ആഗ്രഹിച്ചു. ഭഗല്‍പൂരിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ സുഹൃത്തുക്കളായ ഒ.അബ്ദുല്ല, കെ.എം. രിയാലു എന്നിവരോടൊപ്പം പത്ത് ദിവസത്തെ യാത്ര. അന്ന് കണ്ട കാഴ്ചകള്‍ നെഞ്ചില്‍ നെരിപ്പോടായി നീറി. തുടക്കം അവിടെ നിന്നാണ്.

ജമാഅെത്ത ഇസ്​ലാമി അഖി​ലേന്ത്യാ അമീര്‍ മൗലാന അബ്ദുല്‍ ഹഖ്​് അന്‍സാരിയുടെ പിന്തുണയോടെ 2005ല്‍ തുടങ്ങിയ വിഷന്‍ 2016​ രാജ്യമൊട്ടുക്കും പടര്‍ന്ന്​ പന്തലിച്ച്‌​ പിന്നീട്​ വിഷന്‍ 2026ഉം പ്രയാണം തുടരുകയാണ്​. പ്രവര്‍ത്തന മേഖല ഡല്‍ഹിയിലേക്ക് പറിച്ചു നട്ടപ്പോള്‍ േകരളം ൈകവരിച്ച പുരോഗതിയിലേക്ക് പിന്നാക്ക ഉത്തരേന്ത്യന്‍ സംസ്ഥ​ാനങ്ങളെ എത്തിക്കാന്‍ പരിശ്രമിക്കുമെന്ന ദൃഢ നിശ്ചയത്തില്‍ നിന്നാണ് ഇൗ ദൗത്യം ഉടലെടുത്തത്. ആ യാത്ര തുടരുകയാണ്…

പട്നയിലെ ബീര്‍ ചന്ദ് പട്ടേല്‍ മാര്‍ഗിന് മുന്നിലെത്തിയപ്പോള്‍ ഉറക്കച്ചടവോടെ കണ്ണ് തിരുമ്മി നിരയായി എഴുന്നേറ്റ് വരുന്ന വീടില്ലാത്ത റിക്ഷാ തൊഴിലാളികള്‍. മണിക്കൂറുകള്‍ നീണ്ട യാത്രക്കൊടുവില്‍ ഉച്ചയോടെയെത്തിയത് ജോര്‍ജ് ഫെര്‍ണാണ്ടസിെന്‍റ തട്ടകമായ മുസഫര്‍പൂരിലെ ഇസ്​ലാംപൂര്‍ ഗ്രാമത്തില്‍. പൂവിട്ട് നില്‍ക്കുന്ന ലിചി മരങ്ങള്‍ക്കിടയില്‍ കെട്ടിയുയര്‍ത്തിയ പന്തല്‍. വീടുകളില്‍ നിന്ന് ശേഖരിച്ച്‌ നിരത്തിയ കസേരകള്‍. ഗ്രാമമൊന്നാകെ വരവും പ്രതീക്ഷിച്ചിരിക്കുന്നു. മൂന്ന് ബ്രാഞ്ചുകളിലായി വികസിച്ച ഹസ്​റത്ത് അലി അക്കാദമിയുമായി ചേര്‍ന്ന് മൂന്നാമത്തെ ൈപ്രമറി സ്​കൂളിെന്‍റ ഉദ്ഘാടന ചടങ്ങ്. 300 കുട്ടികള്‍ ചേര്‍ന്ന പ്രവേശനോല്‍സവം.

മൗലാനമാരുടെ മതാധ്യാപനത്തിനപ്പുറത്ത് പള്ളികളെ സാമൂഹിക സേവനത്തിെന്‍റ കേന്ദ്രങ്ങളാക്കി പരിവര്‍ത്തിപ്പിക്കുന്നതിനുള്ള ശ്രമം. ഇതിനായി ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ നല്‍കിയ ആംബുലന്‍സ്​ ഏറ്റുവാങ്ങാന്‍ എത്തിയത് ഇരുന്നൂറോളം പേര്‍. പള്ളിക്കുള്ളിലെ ലളിതമായ ചടങ്ങില്‍ രക്ത ബാങ്ക് ദാതാക്കളുടെ ഫോറം രൂപവത്കരണവും രക്തദാതാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിക്കലും.

പിന്നീട് പ്രഗല്‍ഭ അലോപതി-യൂനാനി ഭിഷഗ്വരന്‍മാരുടെ യോഗത്തിന് മുമ്ബാകെ വെച്ചത് ബിഹാറിലെ ദരിദ്ര സ്​ത്രീകള്‍ക്ക് വേണ്ടി ഒരു സന്നദ്ധപ്രവര്‍ത്തക എഴുതിയ കത്ത്. ആര്‍ത്തവ കാലത്ത് മാറ്റിയുടുക്കാന്‍ കീറത്തുണിയില്ലാത്ത സ്​ത്രീകള്‍ക്ക് പഴന്തുണി ശേഖരിച്ചയച്ച്‌ സഹായിക്കണം… എന്തൊരവസ്​ഥ?

ആ വാക്കുകള്‍ ഇടമുറിയാതെയങ്ങിനെ പ്രവഹിക്കുകയാണ്​…’വിശ്വാസമനുസരിച്ച്‌ ആരുമായും സഹവര്‍തിത്വത്തിന് നമുക്ക് കഴിയുമെങ്കില്‍ മരണത്തിന് മുമ്ബ് രാജ്യത്തിെന്‍റ സാമൂഹികാവസ്​ഥ മാറ്റാനും നമുക്ക് കഴിയും. അന്ത്യനാളില്‍ അല്ലാഹു മനുഷ്യപുത്രനോട് ചോദിക്കും: ഞാന്‍ രോഗിയായിരുന്നു. നീ എന്നെ സന്ദര്‍ശിച്ചില്ല. ഞാന്‍ ദാഹിച്ചു വലഞ്ഞപ്പോള്‍ നീ എനിക്ക് വെള്ളം തന്നില്ല. അപ്പോള്‍ മനുഷ്യന്‍ ചോദിക്കും: അല്ലയോ ഇരുലോകങ്ങളുടെയും നാഥാ, നിനക്കെങ്ങനെ രോഗം ബാധിക്കും? നിനക്കെങ്ങനെ ദാഹിക്കും? അപ്പോള്‍ ദൈവം പ്രത്യുത്തരം നല്‍കും: നിെന്‍റ അയല്‍ക്കാരന്‍ രോഗിയായപ്പോള്‍ നീ അവനെ സന്ദര്‍ശിച്ചിരുന്നെങ്കില്‍ നിനക്ക് അവിടെ എന്നെ കാണാമായിരുന്നു. നിെന്‍റ അയല്‍ക്കാരന്‍ ദാഹിച്ച സമയത്ത്​ നീ അവന് വെള്ളം കൊടുത്തിരുന്നുവെങ്കില്‍ നിനക്ക് അവനിലൂടെ എന്നെ സമീപിക്കാമായിരുന്നു.’ തലകുനിച്ചിരുന്ന സദസ്സിന് മൗനത്തിെന്‍റ ഇടവേള നല്‍കി ഒരു ചോദ്യം മാത്രം: ‘ഇതിന് നമുക്ക് ഉത്തരം നല്‍കേണ്ട ബാധ്യതയില്ലേ? ദാരിദ്യ്രം, തൊഴിലാളി കുടിയേറ്റം, വടക്കന്‍ ബിഹാറിെന്‍റ വെള്ളപ്പൊക്കക്കെടുതി. സൗകര്യങ്ങളുള്ള ആശുപത്രികള്‍ ഇവിടങ്ങളിലില്ല. വാക്സിനേഷനുകള്‍ക്ക് സൗകര്യമില്ല. ദര്‍ഭംഗയിലും ഗയ ജില്ലയാണ് പരിതാപകരം. വൈശാലി ജില്ലയില്‍ ദാരിദ്യ്രം മൂലം ക്ഷയം പടര്‍ന്നുപിടിക്കുന്നു. എഴുപത് ശതമാനം രോഗികളും ആശുപത്രികളിലെത്തുന്നില്ല. യൂനാനി-എം.ബി.ബി.എസ്​-ബി.എച്ച്‌.എം.എസ്​ ഡോക്ടര്‍മാര്‍ ചേര്‍ന്ന് ഇന്ന് കൂട്ടായ്മയൊരുക്കണം’.

പട്ന ദര്‍ഗ റോഡിലെ ചേരി. താമസക്കാരെല്ലാം റിക്ഷ വലിക്കുന്നവര്‍. കമാനത്തിന് നൂറ്റാണ്ടോളം പഴക്കമുണ്ടെന്ന് പ്രായമുള്ളവര്‍. സുഹൃത്തുക്കളോടൊപ്പം ഓടി വന്ന റിക്ഷക്കാരന്‍ മുഹമ്മദ് ആരിഫ് വന്നതിെന്‍റ കാരണം തിരക്കി. മുന്നില്‍ കിടക്കുന്ന ഒഴിഞ്ഞ സര്‍ക്കാര്‍ ഭൂമി ചൂണ്ടിക്കാട്ടി ആരിഫ് പറയുന്നു. സര്‍ക്കാര്‍ വിചാരിച്ചാല്‍ ഭൂമി ഞങ്ങള്‍ക്ക് നല്‍കാന്‍ കഴിയും. പതിനഞ്ചും എട്ടും അഞ്ചും രണ്ടും വയസ്സുള്ള നാല് മക്കളുണ്ട്. ആരും സ്​കൂളില്‍ പോകുന്നില്ല. ബസ്​തിയിലെ സാമൂഹികാവസ്​ഥ ചോദിച്ചറിയാന്‍ ചേരിയുടെ റോഡിന് തൊട്ടപ്പുറത്ത് അഞ്ച് മതാധ്യാപകരുള്ള ന്യൂ അസീംബാഗ് ജാമിഅതുസ്സുഹ്ഫ മദ്റസയിലേക്ക് പോയി. പഠിക്കാനെത്തുന്നത് 250 കുട്ടികള്‍. രണ്ടു തരക്കാരാണ് പട്നയിലെ ന്യൂനപക്ഷങ്ങളെന്ന് മദ്റസയിലെ പ്രധാന അധ്യാപകന്‍. ബിഹാറിലെ ഗ്രാമങ്ങളില്‍ സാമ്ബത്തികശേഷിയുള്ള കുടുംബങ്ങളില്‍ ജനിച്ച്‌ ഉയര്‍ന്ന വിദ്യാഭ്യാസവും ജോലിയും നേടി പട്നയിലേക്ക് കുടിയേറിയവര്‍. മദ്റസക്ക് വേണ്ടി വര്‍ഷങ്ങള്‍ക്കു മുമ്ബ് വാങ്ങിയ സ്​ഥലം കൊണ്ടുപോയി കാണിച്ച അദ്ദേഹം അവിടെ ഒരു ഷെഡ് പണിതുയര്‍ത്താന്‍ പോലും പട്നയിലെ സമ്ബന്ന മുസ്​ലിംകള്‍ക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞു. എന്നാല്‍, അപവാദങ്ങളില്ലാതില്ല. മദ്റസ വിദ്യാര്‍ഥികള്‍ക്ക് കംപ്യൂട്ടര്‍ അഭിരുചിയുണ്ടാക്കാന്‍ ഇംഗ്ലണ്ടില്‍ ജോലിയുള്ള ഉദാരമതി സഹായം നല്‍കിയിട്ടുണ്ട്. ഇവരില്‍ പരമദരിദ്രരായ 54 പേര്‍ക്ക് വസ്​ത്രം നല്‍കുന്നത് കൂടി നടത്തിപ്പുകാരായ സഫ വെല്‍ഫെയര്‍ കമ്മിറ്റിയുടെ ബാധ്യതയാണ്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം മത-ഭൗതിക വിഷയങ്ങള്‍ സമന്വയിപ്പിച്ചാണ് ഇപ്പോള്‍ ഇവിടെ പഠനം.

കോസി പ്രളയത്തിെന്‍റ കെടുതികളറിയാന്‍ പിറ്റേന്ന് രാവിലെ തിരിച്ചു. നേപ്പാളില്‍ അണപൊട്ടി കൂലംകുത്തിയൊഴുകി വന്ന കോസി കിലോമീറ്റര്‍ കണക്കിന് ഭൂമിയില്‍ നിക്ഷേപിച്ച മണല്‍ രണ്ടാണ്ട് തികഞ്ഞിട്ടും നീക്കം ചെയ്യാതെ കിടക്കുന്നു. ഉച്ച സമയത്ത് ആഞ്ഞുവീശുന്ന കാറ്റില്‍ മനുഷ്യര്‍ക്കും അവര്‍ക്കൊരുക്കിക്കൊടു· വീടുകള്‍ക്കും പ്രതിരോധിക്കാനാകാത്ത ധൂമപടലങ്ങള്‍. ഒരുപിടി ചോറ് പൂഴി കലരാതെ വായിലിടാന്‍ വയ്യ. 2008ല്‍ അണപൊട്ടിയതിനെ തുടര്‍ന്ന് കോസി നദി ഗതി മാറിയൊഴുകിയതിെന്‍റ ദുരിതം ഏറെയാണ്. നാല് മാസം വെള്ളംകെട്ടി നിന്നു. കാര്‍ഷിക വിളകള്‍ നക്കിത്തുടച്ചു. പ്രളയത്തില്‍ മതില്‍ പൊട്ടി മോഹന്‍പൂര്‍ ജയിലില്‍ നിന്ന് തടവുകര്‍ രക്ഷപ്പെട്ടു. വെള്ളമിറങ്ങിക്കഴിഞ്ഞപ്പോഴാണ് ഇവരുടെ നെഞ്ചുകലങ്ങിയത്. ഗോതമ്ബും സൂര്യകാന്തിപ്പൂക്കളും ധാന്യങ്ങളും കൃഷി ചെയ്ത കിലോമീറ്ററുകള്‍ വിളഞ്ഞുനിന്ന ഭൂപ്രദേശമാകെ മരുഭൂമിയായി മാറി. ലോര്‍ഡ് ഫോര്‍ബിസ്​ താമസിച്ച ഫോര്‍ബിസ്​ ഗഞ്ചിലായിരുന്നു ആയിരങ്ങളുടെ ദുരിതാശ്വാസ ക്യാമ്ബ്. ഒരുമാസം കഴിഞ്ഞ് 175 വീടുകളെങ്കിലും നിര്‍മിക്കാനായതിെന്‍റ ചാരിതാര്‍ഥ്യമാണ് സിദ്ദീഖ് ഹസന്‍ സാഹിബിന്​. ബസന്ത്പൂരില്‍ 90 വീടുകള്‍, പുരേനിയില്‍ 85. ഇത് കണ്ട് ബസന്ത്പൂരില്‍ സര്‍വോദയക്കാരും 50 വീടുകളെടുത്തുകൊടുത്തു. കൃഷിയില്ലാതായി ഉപജീവനം മുട്ടിയ മനുഷ്യരെ പുനരധിവസിപ്പിക്കാന്‍ ആറ് മാസം മുമ്ബ് രൂപവത്കരിച്ച സ്വയം സഹായസംഘം സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. കൃഷിയിടങ്ങള്‍ പൂഴി മൂടിയതിനാല്‍ ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ തൊഴില്‍ പരിശീലനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

അറാറിയയിലെ ഏറ്റവും പഴക്കമുള്ള ഈദ്ഗാഹിനോട് ചേര്‍ന്നുള്ള ഇസ്​ലാം നഗര്‍ കോളനിയില്‍ ഒരു ഏകാധ്യാപികാ വിദ്യാലയം സ്​ഥാപിച്ചു. നൂറിലേറെ പേര്‍ ഈ വിദ്യാലയത്തില്‍ എത്തിത്തുടങ്ങിയിട്ടുണ്ടെന്ന് അധ്യാപിക പറഞ്ഞു. ഖുര്‍ആന്‍ ശരീഫ് പഠിപ്പിക്കുമെന്ന് ഉറപ്പു നല്‍കിയതുകൊണ്ടാണ് ഇവരെത്തുന്നത്. ഇതിനുശേഷം അവരെ സ്​കൂളുകളിലെത്തിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ നടത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവര്‍ പറയുന്നു. രണ്ട് മാസം കൊണ്ട് കുട്ടികളുടെ എണ്ണം 40ല്‍ നിന്ന് 100 ആയി വര്‍ധിച്ചു. കുട്ടികളേറിയപ്പോള്‍ സ്​കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് ഒരു സിലബസും പോകാത്തവര്‍ക്ക് മറ്റൊരു സിലബസുമായി മാറ്റി. 450 കുട്ടികളാണ് പഠനത്തിന് തയാറായി ഇപ്പോഴുള്ളത്. എല്ലാ കുട്ടികളെയും പഠിപ്പിക്കാന്‍ പറ്റിയ സ്​ഥലമില്ല. ബാക്കിയുള്ളവരെ കൂടി പഠിപ്പിനിരുത്താനാണ് ആഗ്രഹം. അതിനുള്ള ഇടമില്ല. രാവിലെ ഒമ്ബതു മണി മുതല്‍ 12 വരെ പ്രവര്‍ത്തിക്കുന്നു. സ്​കൂളില്‍ പോകുന്നവര്‍ക്ക് തുടങ്ങിയ മദ്റസയില്‍ എത്തുന്നത് ഒരിക്കല്‍ പോലും സ്​കൂളിെന്‍റ പടി കാണാത്ത കുട്ടികള്‍. കോസി മേഖലയിലെ ഏകാധ്യാപക സ്​കൂള്‍ പരീക്ഷണം ഇപ്പോള്‍ വ്യാപിപ്പിക്കുകയാണ്. ഹയാത്ത്പൂര്‍, സൗരാജാന്‍ , പുലപോള്‍, ചൂരിപ്പട്ടി, ശഹര്‍ഷാ ബസ്​തി, ബഹാദൂര്‍ ഗഞ്ച്, അറാറിയയിലെ തന്നെ രാജോഘര്‍ എന്നിവിടങ്ങളിലേക്ക്.

കോസിയിലെത്തന്നെ ഹയാത്പൂരിലേക്കായിരുന്നു അടുത്ത യാത്ര. 1946 വരെ ബ്രിട്ടീഷ് എയര്‍ഫോഴ്സിലായിരുന്ന 92കാരനായ ഡോ. അബ്ദുല്‍ അലീമിെന്‍റ വീട്ടിലേക്ക്. പണ്ട് സര്‍ക്കാര്‍ സ്​കൂള്‍ പ്രവര്‍ത്തിച്ച്‌ ഒഴിഞ്ഞ് കിടക്കുന്ന വീട്ടുമുറ്റത്തെ രണ്ട് മുറികളുള്ള മേല്‍ക്കൂരയില്ലാത്ത ഷെഡില്‍ രണ്ട് വര്‍ഷം മുമ്ബ് തുടങ്ങിയ സ്​കൂള്‍. 2008 നവംബറില്‍ തുടങ്ങിയ വിദ്യാലയം വിജയിച്ച നിര്‍വൃതിയിലാണ് അബ്ദുല്‍ അലീം. ഹയാത്പൂരിലെ 80 കുട്ടികള്‍ ഈ ൈപ്രമറിസ്​കൂളില്‍ പഠനത്തിനെത്തുന്നു. ൈപ്രമറി സ്​കൂളിന് കിലോമീറ്റര്‍ താണ്ടേണ്ട സാഹസം ഇവിടെ അവസാനിച്ചു.

മുന്‍ കേന്ദ്ര റയില്‍വേ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായിരുന്ന ലളിത് നാരായണ്‍ ഇന്ദ്രയുടെ തട്ടകമായിരുന്നു കോസി. സോവിയറ്റ് റഷ്യയില്‍ നിന്ന്‌എന്‍ജിനീയറെ കൊണ്ടുവന്ന് കോസി നദി തിരിച്ചുവിടാന്‍ പദ്ധതി തയാറാക്കി. കുടുംബത്തിെന്‍റ കൈവശ ഭൂമി ഫലഭൂയിഷ്ഠമാക്കാനാണിത് ചെയ്തത്. കോസിയെ പൂര്‍വാവസ്​ഥയിലാക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകാന്‍ ഈ പ്രളയം നിമിത്തമായി. മേധാപട്കറുടെ നേതൃത്വത്തില്‍ പ്രദേശത്ത് സമരം തുടങ്ങിക്കഴിഞ്ഞു.

ബേക്കി നദിയോരത്ത് നിന്ന് പോയത് തേജ്പൂരിലെ ബ്രഹ്മപുത്രയുടെ തീര​േത്തക്ക്. പകര്‍ച്ചവ്യാധി പടര്‍ന്നിട്ടും സര്‍ക്കാര്‍ തിരിഞ്ഞുനോക്കാത്ത മേഖലയില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്ബ്. പ്രളയത്തെ തുടര്‍ന്ന് പകര്‍ച്ചവ്യാധി പടരുമ്ബോഴും അടഞ്ഞുകിടക്കുന്ന ആരോഗ്യ ഉപ കേന്ദ്രം. ഇതിനോട് ചേര്‍ന്നുള്ള സ്​കൂളിലാണ് ഹോമിയോ മെഡിക്കല്‍ ക്യാമ്ബ് നടക്കുന്നത്. ക്യാമ്ബിലേക്കുള്ള വഴിയില്‍ നദിക്കരയിടിഞ്ഞുവീഴാന്‍ പാകത്തില്‍ വിണ്ടുകീറി നില്‍ക്കുന്ന കരഭാഗങ്ങള്‍. കഴിഞ്ഞ ബലിപെരുന്നാളിന് പെരുന്നാള്‍ നമസ്​കാരം നിര്‍വഹിച്ച പള്ളിയിന്ന് പുഴയില്‍ വിലയം പ്രാപിച്ചിരിക്കുന്നു. അമ്ബതോളം അടി താഴ്ചയില്‍ കൂലം കുത്തിയൊഴുകുന്ന ബ്രഹ്മപുത്ര. ഏപ്രില്‍ മുതല്‍ ആഗസ്​റ്റ് വരെ ബ്രഹ്മപുത്രയിലെ പ്രളയം അതിെന്‍റ മൂര്‍ധന്യത്തിലെത്തും. പുഴയോരത്ത്​ ജീവിക്കുന്നവര്‍ അടുത്ത വര്‍ഷം പുതിയ അഭയാര്‍ഥിയാകും. അതോടെ ‘ബംഗ്ലാദേശ് പൗരനു’മാകും. സ്വാതന്ത്ര്യത്തിന് മുമ്ബ് ബംഗാളിെന്‍റ വിവിധ ഭാഗങ്ങളില്‍ നിന്ന് കൃഷി ചെയ്യാന്‍ കൊണ്ടുവന്നവരാണിവര്‍. ബംഗാള്‍ പ്രവിശ്യയില്‍ പലതും സ്വാതന്ത്ര്യാനന്തരം പാകിസ്​താനിെന്‍റയും പിന്നീട് ബംഗ്ലാദേശിെന്‍റയും ഭാഗമായിത്തീര്‍ന്നു. 60 ലക്ഷം മനുഷ്യരെയാണ് ഇങ്ങനെ ബംഗ്ലാദേശ് പൗരന്‍മാരാക്കി മുദ്രകുത്തുന്നത്. സ്വാതന്ത്ര്യത്തിന് മുമ്ബ് കുടിയേറിയവരാണെന്നതിന് എല്ലാവരുടെയും കൈകളില്‍ രേഖകളുണ്ട്. ഈ രേഖകള്‍ ഹാജരാക്കാതെ ഒരാള്‍ക്കും അസമില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല.

ബിഹാറിലെ ദുരിതപര്‍വം താണ്ടി നീങ്ങിയത് അസമിലെ ബ്രഹ്മപുത്ര നദിക്കരയിലെ ബൊങ്കൈഗാവിലേക്ക്. ബോഡോ കലാപത്തിെന്‍റ ബലിയാടുകള്‍ക്കിടയിലേക്ക്. ബോഡോ കലാപത്തിെന്‍റ ഇരകള്‍ അടിഞ്ഞുകൂടിയ 14 ഏക്കര്‍ പുഴയോരം. വീടും കിടപ്പാടവുമുപേക്ഷിച്ച്‌ ഓടിപ്പോന്ന 12,000 മനുഷ്യര്‍. കൊക്റജാര്‍, ബൊങ്കൈഗാവ് ജില്ലകളിലെ ഗോത്ര മേഖലകളില്‍ നിന്ന് അഭയാര്‍ഥികളായെത്തിയവരാണിവര്‍. ബേക്കി നദിയുടെ ഓരത്ത് 14 ഏക്കറില്‍ കെട്ടിയ അഭയാര്‍ഥി കുടിലുകളില്‍ കഴിയുകയാണ് മനുഷ്യര്‍. മഴയില്‍ കുതിര്‍ന്ന് പരമ്ബുകളും പുല്ലുകളും കൊണ്ട് പണിത കുടിലുകള്‍. പ്രാഥമിക കൃത്യങ്ങളും ഈ സ്​ഥലത്ത് നിര്‍വഹിക്കണം. ഇത്രയും മനുഷ്യര്‍ക്ക് നിന്ന് തിരിയാനിടമില്ലാത്ത ഇവിടെ രണ്ട് സ്​കൂളുകള്‍ പ്രവര്‍ത്തിക്കുണ്ട്. ദാരിദ്യ്രത്തിെന്‍റ വറചട്ടിയില്‍ വേവുന്ന ഈ അഭയാര്‍ഥി കുട്ടികള്‍ക്ക് ഒരു മാസത്തില്‍ ഒരാഴ്ച മാത്രം ഉച്ചക്കഞ്ഞി കിട്ടും. 10 ദിവസത്തിന് 200 ഗ്രാം അരിയാണ് അഭയാര്‍ഥി ക്യാമ്ബിലുള്ള ഓരോ വ്യക്തിക്കും സര്‍ക്കാറിെന്‍റ ഔദാര്യം. റേഷന്‍ കാര്‍ഡുണ്ടെങ്കിലും വോട്ടര്‍പട്ടികയില്‍ പേരില്ലാത്തവര്‍. അവരില്‍ പ്രായം തികഞ്ഞു നില്‍ക്കുന്ന മക്കള്‍ക്ക് വിവാഹം നടത്താനുള്ള പണമില്ല. ബിഹാറിലെ മോഹന്‍പൂരില്‍ സംഘടിപ്പിച്ചതുപോലെ സമൂഹ വിവാഹങ്ങള്‍ ഇവര്‍ക്കും വേണം. കോസി കെടുതി വിതച്ചയിടങ്ങളില്‍ നിന്ന് വിവാഹപ്രായമെത്തിയവരെ തിരഞ്ഞുപിടിച്ച്‌ കൊണ്ടുവന്ന് വിവാഹംകഴിപ്പിക്കുകയായിരുന്നു അവിടെ. അയ്യായിരം രൂപയുണ്ടെങ്കില്‍ ഒരു വിവാഹം നടത്താം. കേരളത്തില്‍ ലക്ഷങ്ങള്‍ കൊണ്ടു വിവാഹം നടത്തുന്നവരൊക്കെ ഇതുപോലുള്ള 50ഉം 100ഉം വിവാഹങ്ങള്‍ സ്​പോണ്‍സര്‍ ചെയ്യാന്‍ മുന്നോട്ടുവന്നു തുടങ്ങിയിട്ടുണ്ട്.

ബംഗ്ലാദേശി ചാപ്പ കുത്തുമെന്ന് ഭയന്ന് 55 കുടുംബങ്ങള്‍ പ്രളയ·ില്‍ ബ്രഹ്മപുത്രയുടെ മധ്യത്തില്‍ രൂപംകൊണ്ട തുരുത്തിലേക്ക് നീങ്ങിയിട്ടുണ്ട്. പുറം ലോകവുമായി ഇവരെ ബന്ധപ്പെടുതുന്നത് ഒരു തോണി മാത്രം. കരകടക്കാന്‍ തോണിയുടമയെ മൊബൈലില്‍ വിളിക്കണം. ബ്രഹ്മപുത്ര തോണിയില്‍ താണ്ടി അരമണിക്കൂര്‍ കൊണ്ട് പുഴമധ്യത്തിലെ പുതിയ ജനവാസമേഖലയിലെത്തി. ഉച്ചക്ക് വിളിച്ചറിയിക്കാതെ തുരുത്തിലെത്തിയവര്‍ക്ക് വിശപ്പ് മാറ്റാന്‍ കൈയില്‍ ഒരു മണ്‍കുടം തൈരുമായി അബ്ദുല്‍ മന്നാന്‍ കുടിലിന് പുറേത്തക്ക് വന്നു. പാല്‍ തൈരാക്കി വിറ്റാണ് അബ്ദുല്‍ മന്നാന്‍ ജീവിക്കുന്നത്. ഒരു നേരത്തെ അരിക്കും മുളകിനും ഉപ്പിനുമുള്ള പണം ഇങ്ങനെ കണ്ടെത്തുന്ന മന്നാന്‍ അന്ന് വൈകുന്നേരം ചന്തയിലേക്ക് കൊണ്ടുപോകാനായി എടുത്തുവെച്ച തൈരിന്‍കുടമാണ് അതിഥി സല്‍ക്കാരത്തിന് മാറ്റിവെച്ചത്. കുടിവെള്ളം കിട്ടാത്ത അവര്‍ക്ക് കുഴല്‍ക്കിണര്‍ കുഴിച്ചുകൊടുത്തതിന് നന്ദി പറഞ്ഞ് മതിയാകുന്നില്ല.ബോഡോ തീവ്രവാദികള്‍ക്കും ബ്രഹ്മപുത്ര നദിക്കുമിടയില്‍ കുടുങ്ങിയവരെ സഹായിക്കാന്‍ ഹൗളിയിലും ഖാറുപാട്ടിയയിലും ബാര്‍പേട്ടയിലും സേവന സന്നദ്ധരായ നൂറോളം പേര്‍ മുന്നോട്ടുവന്നിട്ടുണ്ട്.

സാമ്ബത്തിക പരാധീനതയെ തുടര്‍ന്ന് വിഷന്‍ ദ​െത്തടുത്ത ഹൗളിയിലെ ഹോമ അക്കാദമിയില്‍ ഒരാള്‍ പോലും തോറ്റില്ല. പത്തെുവരുന്ന കുട്ടികള്‍ എം.ബി.ബി.എസിനും എം.ബി.എക്കും പോയിത്തുടങ്ങി. ഏഴ് വടക്കുകിഴക്കന്‍ സംസ്​ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. നട്ടുച്ചക്ക് 12 മണിക്ക് പശ്ചിമ ബംഗാളിലെ ശംസി റയില്‍വേ സ്​റ്റേഷനിലെത്തുമ്ബോള്‍ മാള്‍ഡയിലെ ചാചലിലേക്ക് വഴികാട്ടാനെത്തിയവര്‍ കാത്തുനില്‍പുണ്ടായിരുന്നു. മാള്‍ഡക്കും മുര്‍ഷിദാബാദിനും പകരം വെക്കാന്‍ ഒരു പിന്നാക്ക ജില്ല ബംഗാളിലില്ല. ഹയര്‍സെക്കന്‍ഡറി തലത്തില്‍ ആര്‍ട്സ്​ സ്​കൂളുകള്‍ നല്‍കിയ സര്‍ക്കാര്‍ ഈ മേഖലയില്‍ ഒരു സയന്‍സ്​ സ്​കൂള്‍ പോലും നല്‍കിയില്ല. ഹസ്​റത്പൂര്‍, ജലാല്‍പൂര്‍ തുടങ്ങിയ വലിയ ജനവാസമേറിയ ഗ്രാമങ്ങളില്‍ മതിയായ സ്​കൂളുകള്‍ ഇല്ല. ബംഗാളിന് മൊത്തം ബാധകമായ വിദ്യാര്‍ഥി-അനുപാതം ഇവിടെ ബാധകമല്ല. നൂറ് വര്‍ഷം പഴക്കമുള്ള രാജ ശരത് ചന്ദ്ര റായ് ചൗധരിയുടെ ഭരണത്തിെന്‍റ ശേഷിപ്പായി ചഞ്ചല്‍ ആര്‍ട്സ്​ആന്‍ഡ് സയന്‍സ്​ കോളജ്. ചാചല്‍ കോളജില്‍ സയന്‍സ്​ ഉണ്ടെങ്കിലും ഗേള്‍സ്​ ഹോസ്​റ്റല്‍ നല്‍കിയില്ല. പെണ്‍കുട്ടികളെ കോളജിലയക്കാനുള്ള സൗകര്യമാണ് പ്രഥമമായും ഒരുക്കേണ്ടത്. ഒരു ഹോസ്​റ്റല്‍ സ്​ഥാപിക്കാന്‍ കഴിഞ്ഞാല്‍ വലിയ മാറ്റത്തിന് കഴിയുമെന്ന് ചാചലില്‍ ഒത്തുകൂടിയവരൊന്നടങ്കം പറയുന്നു. പ്രഖ്യാപനത്തിലൊതുങ്ങിയ ബംഗാളിലെ മുസ്​ലിം സംവരണത്തിെന്‍റ കാര്യം (അതും വിദ്യാഭ്യാസത്തിലില്ല. ജോലിയില്‍ മാത്രം) ഉദാഹരണമായിക്കാണിച്ച അവര്‍ സര്‍ക്കാറില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും പറയുന്നു. ഒന്നും അനുവദിക്കാത്തവര്‍ കൈവശമുള്ളതും പിടിച്ചെടുക്കുന്നതിെന്‍റ ആവലാതിയും അവര്‍ ധരിപ്പിച്ചു. സഖാരിദോയിലെ ഏഴ് അധ്യാപകരും രണ്ട് അനധ്യാപക ജീവനക്കാരുമുള്ള ശിശു ശിക്ഷാ നികേതന്‍ വിദ്യാലയെത്ത ആതുരാലയം കൂടിയാക്കി പരിവര്‍ത്തിപ്പിച്ചിട്ടുണ്ട്. ദിനേനയെത്തുന്നത് അമ്ബതോളം രോഗികള്‍. 10 രൂപ ആദ്യ പ്രാവശ്യം ഫീസ്​ നല്‍കുന്ന രോഗിക്ക് തുടര്‍ന്ന് വരാന്‍ അഞ്ച് രൂപ മാത്രം പരിശോധനാഫീസ്​ മതി. ഹൗറയില്‍ ഉലുബേരിയില്‍ സൊസൈറ്റി അപ്​ലിഫ്റ്റ്മെന്‍റ് സെന്‍ററും തുടങ്ങിവെച്ചു.

കാരുണ്യത്തി​െന്‍റ പാഥേയവുമായി സിദ്ദീഖ്​ ഹസന്‍ തുടര്‍ന്നു കൊണ്ടേയിരുന്ന ഇൗ യാത്രകള്‍ക്കിടയില്‍ നിരവധി ഗ്രാമങ്ങള്‍ ദത്തെടുത്തു മാതൃകാ ഗ്രാമങ്ങളാക്കി തുടങ്ങി. ഡല്‍ഹിയിലെ ഏറ്റവും ജനവാസമുള്ള മേഖലയായ അബുല്‍ ഫസല്‍ എന്‍​േക്ലവിലും അത്തരമൊരു പദ്ധതിയുണ്ടാക്കിയപ്പോള്‍ ഉയര്‍ന്നു വന്ന അല്‍ശിഫ മള്‍ട്ടി സ്​പെഷ്യാലിറ്റി ആശുപത്രി​ കണ്ട്​ ആശ്ചര്യപ്പെട്ടത്​ ഉല്‍ഘാടനത്തിനെത്തിയ അന്നത്തെ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്​ തന്നെ ആയിരുന്നു. ഒര​ു പുരുഷായുസിലേറെ ഒരു മനുഷ്യന്‍ ചെയ്​തുകൂട്ടിയ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ഡല്‍ഹി സര്‍ക്കാറി​െന്‍റ 50 ലക്ഷം രൂപ അനുവദിച്ചാണ്​ അന്ന്​ ഷീലാ ദീക്ഷിത്​ മടങ്ങിയത്​. ഉല്‍ഘാടന ചടങ്ങിനെത്തിയ പ്രവാസി വ്യവസായി താന്‍ ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ ആരോഗ്യരംഗത്ത്​ ചെയ്യാനുദ്ദേശിക്ക​ുന്ന 10 കോടി രൂപയുടെ പദ്ധതിയ​ുടെ മേല്‍നോട്ടവും മാര്‍ഗനിര്‍ദേശവും സിദ്ദീഖ്​ ഹസനില്‍ അര്‍പ്പിച്ചാണ്​ അന്ന്​ തിരിച്ചുപോയത്​.

Next Post

ഫൈസര്‍വാക്സിന്‍ കുട്ടികളില്‍ 100% ഫലപദ്രമെന്ന് റിപ്പോർട്ട്

Wed Apr 7 , 2021
അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഫൈ​​​സ​​​റും ജ​​​ര്‍​​​മ​​​നി​​​യി​​​ലെ ബ​​​യോ​​​ണ്‍​​​ടെ​​​ക്കും ചേ​​​ര്‍​​​ന്നു വി​​​ക​​​സി​​​പ്പി​​​ച്ച കോ​​​വി​​​ഡ് വാ​​​ക്സി​​​ന്‍ 12 മു​​​ത​​​ല്‍ 15 വ​​​രെ പ്രാ​​​യ​​​മു​​​ള്ള കു​​​ട്ടി​​​ക​​​ളി​​​ല്‍ 100 ശ​​​ത​​​മാ​​​നം ഫ​​​ല​​​ക്ഷ​​​മ​​​ത കാ​​​ണി​​​ച്ച​​​താ​​​യി ക​​​ന്പ​​​നി​​​ക​​​ള്‍ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. അ​​​മേ​​​രി​​​ക്ക​​​യി​​​ല്‍ ന​​​ട​​​ത്തി​​​യ മൂ​​​ന്നാം​​​ഘ​​​ട്ട ക്ലി​​​നി​​​ക്ക​​​ല്‍ പ​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ല്‍ 2,260 കു​​​ട്ടി​​​ക​​​ളാ​​​ണു പ​​​ങ്കെ​​​ടു​​​ത്ത​​​ത്. സ്കൂ​​​ള്‍ തു​​​റ​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്പാ​​​യി കു​​​ട്ടി​​​ക​​​ള്‍​​​ക്ക് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി വാ​​​ക്സി​​​ന്‍ ന​​​ല്കു​​​ന്ന​​​തി​​​ന് അ​​​നു​​​മ​​​തി തേ​​​ടി അ​​​മേ​​​രി​​​ക്ക​​​ന്‍ സ​​​ര്‍​​​ക്കാ​​​രി​​​നെ സ​​​മീ​​​പി​​​ക്കു​​​മെ​​​ന്നും ക​​​ന്പ​​​നി​​​ക​​​ള്‍ അ​​​റി​​​യി​​​ച്ചു.

You May Like

Breaking News

error: Content is protected !!