വയസ്സ് 40 കഴിഞ്ഞോ? എങ്കില്‍ ദിവസവും നട്‌സ് കഴിക്കൂ, ഗുണങ്ങള്‍ നിരവധി

കൊളസ്ട്രോള്‍ കൂടിയാലോ വണ്ണം വച്ചാലോ എന്നൊക്കെ പേടിച്ച്‌ നട്സ് കഴിക്കാത്തവര്‍ ഉണ്ടാകാം. എന്നാല്‍ ആശങ്ക വേണ്ട. നാല്‍പത് വയസ്സ് കഴിഞ്ഞെങ്കില്‍ ഇനി മുതല്‍ ദിവസവും ഒരു പിടി നട്സ് കഴിച്ചുതുടങ്ങാം. ദിവസവും ഏതാനും നടസ് കഴിക്കുന്നത് ഭാവിയില്‍ ഡിമെന്‍ഷ്യ ബാധിക്കാനുള്ള സാധ്യതയെ കുറയ്ക്കുമെന്നാണ് പുതിയൊരു പഠനം പറയുന്നത്.

‘എയ്ജ് ആന്‍ഡ് ഏയ്ജിങ്’ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 1993 മുതല്‍ 2016 വരെയുള്ള കാലത്ത് നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂര്‍ പതിനേഴായിരം ആളുകളില്‍ നടത്തിയ പഠനഫലമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നാല്‍പതുകള്‍ക്ക് ശേഷം ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും നട്സ് കഴിച്ച്‌ ശീലമാക്കിയവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച്‌ അറുപത് വയസ്സിന് ശേഷം മറവിപ്രശ്നങ്ങള്‍ കുറവായിരുന്നുവെന്നാണ് പഠനം പറയുന്നത്. നട്സ് കഴിക്കുന്നത് ആളുകളില്‍ ചിന്താശേഷിയും ഓര്‍മശക്തിയുമൊക്കെ മറ്റുള്ളവരെ അപേക്ഷിച്ച്‌ അറുപത് ശതമാനത്തോളം വര്‍ധിപ്പിക്കുമെന്ന് നേരത്ത തന്നെ പഠനങ്ങളില്‍ വ്യക്തമാക്കിയിരുന്നു.

ദിവസവും ഒരുപിടി നട്സ് കഴിക്കുന്നത് ഹൃദ്രോഗം, അര്‍ബുദം, അകാലമരണം ഇവയ്ക്കുള്ള സാധ്യതയെ കുറയ്ക്കുമെന്നും നേരത്തെ ചില പഠനങ്ങള്‍ സൂചിപ്പിച്ചിരുന്നു. കൂടാതെ നട്സ് കഴിക്കുന്നത് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത പകുതിയും പ്രമേഹ സാധ്യത 40 ശതമാനവും കുറയ്ക്കും എന്നും നേരത്തെ ഗവേഷകര്‍ വ്യക്തമാക്കിയിരുന്നു.

Next Post

യു.എ.ഇ: അതിസമ്പന്നരുടെ ഫോബ്​സ്​ പട്ടികയിൽ 10 മലയാളികൾ; യൂസഫലി ഒന്നാമൻ

Wed Apr 7 , 2021
ദുബൈ: ഫോബ്​സ്​ പുറത്തിറക്കിയ അതിസമ്ബന്നരുടെ പട്ടികയില്‍ ഒന്നാം സ്​ഥാനത്ത്​ ലുലു ഗ്രൂപ്പ്​ ചെയര്‍മാന്‍ എം.എ. യൂസുഫലി. 480 കോടി ഡോളറി​െന്‍റ (35,600 കോടി രൂപ) ആസ്​തിയുള്ള യൂസുഫലിക്ക്​ ദേശീയ തലത്തില്‍ 26ാം സ്​ഥാനവും ആഗോളതലത്തില്‍ 589ാം സ്​ഥാനവുമുണ്ട്​. ഗള്‍ഫ് രാജ്യങ്ങളിലെ അതിസമ്ബന്നനായ ഇന്ത്യക്കാരനും യൂസുഫലിയാണ്. പട്ടികയില്‍ 10 മലയാളികള്‍ ഇടംപിടിച്ചു. 330 കോടി ഡോളര്‍ ആസ്തിയോടെ ഇന്‍ഫോസിസ് സഹസ്ഥാപകന്‍ സേനാപതി ഗോപാലകൃഷ്ണനാണ് പട്ടികയിലെ രണ്ടാമത്തെ അതിസമ്ബന്നനായ മലയാളി. രവി പിള്ള, […]

Breaking News

error: Content is protected !!