അടിവയറിലെ കൊഴുപ്പ് നിയന്ത്രിക്കുന്നതിനുള്ള ആഹാരക്രമീകരണം; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടിയവയറില്‍ കൊഴുപ്പ് അടിയുന്നത് വയറു ചാടുന്നതിനു പ്രധാന കാരണമാണ്. ശരീരസൗന്ദര്യത്തിലുപരി ഇത് നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്കു കൂടി നയിക്കും. പ്രമേഹം, ഹൃദ്രോഗം, രക്താതിസമ്മര്‍ദം എന്നിവയുടെ സാധ്യത ഇതു വര്‍ധിപ്പിക്കുന്നു. അടിവയറില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ നിയന്ത്രിക്കുന്നതിന് ചില ആഹാരക്രമീകരണങ്ങള്‍ അറിയണം.

1. മധുരപലഹാരങ്ങള്‍ കൂടുതലായി കഴിക്കുന്നത് ശരീരത്തില്‍ ഇന്‍സുലിന്റെ ശരിയായ പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കും. ഇത് ഉപാപചയ പ്രവര്‍ത്തനങ്ങളെ ബാധിക്കും. അങ്ങനെ ശരീരത്തില്‍ പ്രത്യേകിച്ച്‌ വയറില്‍ കൊഴുപ്പ് അടിയാനുള്ള സാധ്യത വര്‍ധിക്കും.
2. അന്നജം നിയന്ത്രിക്കാം- ധാന്യങ്ങളാണ് അന്നജത്തിന്റെ പ്രധാന കലവറ. ധാന്യങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനൊപ്പം തൊലിയോടു കൂടിയ ധാന്യങ്ങള്‍ക്കു മുന്‍ഗണന നല്‍കുക. ഇതുവഴി ബി വൈറ്റമിനുകളുടെയും നാരുകളുടെയും ലഭ്യത ഉറപ്പാക്കാം.
3. പയറുവര്‍ഗങ്ങള്‍, പാല്‍, മത്സ്യം, മുട്ടവെള്ള, കൊഴുപ്പ് നീക്കം ചെയ്ത കോഴിയിറച്ചി എന്നിവ മാംസ്യത്തിന്റെ പ്രധാന സ്രോതസ്സാണ്. ഇവയുടെ ശരിയായ ഉപയോഗം കൊഴുപ്പടിയലിനെ തടയും. പയര്‍വര്‍ഗങ്ങള്‍ 5-6 മണിക്കൂര്‍ കുതിര്‍ത്തശേഷം ഉപയോഗിക്കാം. പാല്‍, മത്സ്യം, മുട്ടവെള്ള എന്നിവയില്‍ കാല്‍സ്യം, വൈറ്റമിന്‍ ഡി എന്നിവ അടങ്ങിയിട്ടുണ്ട്.
4. പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉപയോഗിക്കുന്നത് ശരീരത്തിന് നല്ലതാണ്. ഈ നാരുകള്‍ അമിത കൊഴുപ്പിനെ ശരീരത്തില്‍ നിന്നു നീക്കം ചെയ്യുന്നതിനൊപ്പം വിശപ്പു നിയന്ത്രിക്കുകയും ചെയ്യും.

Next Post

പ്രവാസി മലയാളി കോവിഡ് ബാധിച്ചു മരിച്ചു

Thu Apr 8 , 2021
ദമ്മാം: അല്‍ഖോബാറിലെ പഴയകാല പ്രവാസിയായിരുന്ന കോഴിക്കോട് സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു. പന്നിയങ്കര വാടിയില്‍ അബ്‌ദുല്‍ അസീസാണ് (ദൗലിയ അസീസ് – 72) മരിച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങളായി കൊറോണ വൈറസ് രോഗം ബാധിച്ച്‌ ചികിത്സയിലായിരുന്ന ഇദ്ദേഹം ബുധനാഴ്ച്ച പുലര്‍ച്ചെയാണ് മരിച്ചത്. 40 വര്‍ഷത്തോളമായി അല്‍ഖോബാറിലെ അദ്ദൌലിയ ഇലക്‌ട്രോണിക് അപ്ലയന്‍സ് കമ്ബനിയിയില്‍ മാര്‍ക്കറ്റിംഗ് ഓഫീസറായി ജോലി ചെയ്‌തുവരികയായിരുന്നു ഇദ്ദേഹം. വിവിധ പ്രവാസി കൂട്ടായ്‌മകളില്‍ സജീവമായിരുന്നു ഇദ്ദേഹം . പരേതരായ മമ്മദ് കോയയുടേയും […]

Breaking News

error: Content is protected !!