യു.എ.ഇ: അതിസമ്പന്നരുടെ ഫോബ്​സ്​ പട്ടികയിൽ 10 മലയാളികൾ; യൂസഫലി ഒന്നാമൻ

ദുബൈ: ഫോബ്​സ്​ പുറത്തിറക്കിയ അതിസമ്ബന്നരുടെ പട്ടികയില്‍ ഒന്നാം സ്​ഥാനത്ത്​ ലുലു ഗ്രൂപ്പ്​ ചെയര്‍മാന്‍ എം.എ. യൂസുഫലി. 480 കോടി ഡോളറി​െന്‍റ (35,600 കോടി രൂപ) ആസ്​തിയുള്ള യൂസുഫലിക്ക്​ ദേശീയ തലത്തില്‍ 26ാം സ്​ഥാനവും ആഗോളതലത്തില്‍ 589ാം സ്​ഥാനവുമുണ്ട്​. ഗള്‍ഫ് രാജ്യങ്ങളിലെ അതിസമ്ബന്നനായ ഇന്ത്യക്കാരനും യൂസുഫലിയാണ്. പട്ടികയില്‍ 10 മലയാളികള്‍ ഇടംപിടിച്ചു.

330 കോടി ഡോളര്‍ ആസ്തിയോടെ ഇന്‍ഫോസിസ് സഹസ്ഥാപകന്‍ സേനാപതി ഗോപാലകൃഷ്ണനാണ് പട്ടികയിലെ രണ്ടാമത്തെ അതിസമ്ബന്നനായ മലയാളി. രവി പിള്ള, ബൈജു രവീന്ദ്രന്‍ (250 കോടി ഡോളര്‍ വീതം), എസ്.ഡി. ഷിബുലാല്‍ (190 കോടി ഡോളര്‍), സണ്ണി വര്‍ക്കി (140 കോടി ഡോളര്‍), ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, ജോര്‍ജ്ജ് ജേക്കബ് മുത്തൂറ്റ്, ജോര്‍ജ്ജ് തോമസ് മുത്തൂറ്റ് (130 കോടി ഡോളര്‍ വീതം), ടി.എസ്. കല്യാണരാമന്‍ (100 കോടി ഡോളര്‍) എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളികള്‍.

റിലയന്‍സ്​ ഗ്രൂപ്പ്​ ചെയര്‍മാന്‍ മുകേഷ്​ അംബാനിയാണ് ഏറ്റവും സമ്ബന്നനായ ഇന്ത്യക്കാരന്‍​. 8450 കോടി ഡോളറി​െന്‍റ ആസ്​തി. ആഗോളതലത്തില്‍ ആദ്യ പത്തിലെത്താനും അംബാനിക്ക്​ കഴിഞ്ഞു. 5000 കോടി ഡോളര്‍ ആസ്​തിയുമായി അദാനി ഗ്രൂപ്പ്​ ഉടമ ഗൗതം അദാനിയാണ്​ രണ്ടാമത്​. ആമസോണ്‍ സ്​ഥാപകന്‍ ജെഫ്​ ബെസോസാണ്​ ലോകത്തിലെ ഏറ്റവും അതിസമ്ബന്നന്‍ (17,770 കോടി ഡോളര്‍ ആസ്​തി).

Next Post

ഖത്തർ: കോ​വി​ഡ്​ വാ​ക്​​സി​ന്‍ സ്വീ​ക​രി​ക്കാ​ന്‍ ഹെ​ല്‍​ത്ത്​​ കാ​ര്‍​ഡ്​ വേ​ണ​മെ​ന്ന നി​ബ​ന്ധ​ന ഒ​ഴി​വാ​ക്കി

Wed Apr 7 , 2021
ദോ​ഹ: കോ​വി​ഡ്​ വാ​ക്​​സി​ന്‍ സ്വീ​ക​രി​ക്കാ​ന്‍ ഹെ​ല്‍​ത്ത്​​ കാ​ര്‍​ഡ്​ വേ​ണ​മെ​ന്ന നി​ബ​ന്ധ​ന ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഒ​ഴി​വാ​ക്കി. വാ​ക്​​സ​ി​ന്‍ സ്വീ​ക​രി​ക്കാ​ന്‍ ഇ​നി മു​ത​ല്‍ ഹ​മ​ദ്​ ഹെ​ല്‍​ത്ത്​​ കാ​ര്‍​ഡി​‍െന്‍റ ആ​വ​ശ്യ​മി​ല്ലെ​ന്ന്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. എ​ന്നാ​ല്‍, സാ​ധു​വാ​യ ഖ​ത്ത​ര്‍ ഐ.​ഡി കാ​ര്‍​ഡ്​ നി​ര്‍​ബ​ന്ധ​മാ​ണ്. മൊ​ൈ​ബ​ലി​ലെ ഇ​ഹ്​​തി​റാ​സ്​ ആ​പ്പി​ല്‍ പ​ച്ച സ്​​റ്റാ​റ്റ​സ്​ ഉ​ണ്ടാ​വു​ക​യും വേ​ണം. ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 27 മു​ത​ല്‍ രാ​ജ്യ​ത്ത്​ തു​ട​ങ്ങി​യ കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ന്‍ കാ​മ്ബ​യി​ന്‍ ദ്രു​ത​ഗ​തി​യി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. നി​ല​വി​ല്‍ ഖ​ത്ത​റി​‍െന്‍റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള 27 […]

You May Like

Breaking News

error: Content is protected !!