ഖത്തർ: കോ​വി​ഡ്​ വാ​ക്​​സി​ന്‍ സ്വീ​ക​രി​ക്കാ​ന്‍ ഹെ​ല്‍​ത്ത്​​ കാ​ര്‍​ഡ്​ വേ​ണ​മെ​ന്ന നി​ബ​ന്ധ​ന ഒ​ഴി​വാ​ക്കി

ദോ​ഹ: കോ​വി​ഡ്​ വാ​ക്​​സി​ന്‍ സ്വീ​ക​രി​ക്കാ​ന്‍ ഹെ​ല്‍​ത്ത്​​ കാ​ര്‍​ഡ്​ വേ​ണ​മെ​ന്ന നി​ബ​ന്ധ​ന ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഒ​ഴി​വാ​ക്കി. വാ​ക്​​സ​ി​ന്‍ സ്വീ​ക​രി​ക്കാ​ന്‍ ഇ​നി മു​ത​ല്‍ ഹ​മ​ദ്​ ഹെ​ല്‍​ത്ത്​​ കാ​ര്‍​ഡി​‍െന്‍റ ആ​വ​ശ്യ​മി​ല്ലെ​ന്ന്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. എ​ന്നാ​ല്‍, സാ​ധു​വാ​യ ഖ​ത്ത​ര്‍ ഐ.​ഡി കാ​ര്‍​ഡ്​ നി​ര്‍​ബ​ന്ധ​മാ​ണ്. മൊ​ൈ​ബ​ലി​ലെ ഇ​ഹ്​​തി​റാ​സ്​ ആ​പ്പി​ല്‍ പ​ച്ച സ്​​റ്റാ​റ്റ​സ്​ ഉ​ണ്ടാ​വു​ക​യും വേ​ണം. ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 27 മു​ത​ല്‍ രാ​ജ്യ​ത്ത്​ തു​ട​ങ്ങി​യ കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ന്‍ കാ​മ്ബ​യി​ന്‍ ദ്രു​ത​ഗ​തി​യി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. നി​ല​വി​ല്‍ ഖ​ത്ത​റി​‍െന്‍റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള 27 പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ഖ​ത്ത​ര്‍ നാ​ഷ​ന​ല്‍ ക​ണ്‍​വെ​ന്‍​ഷ​ന്‍ സെന്‍റ​റി​ലെ (ക്യു.​എ​ന്‍.​സി.​സി) കേ​ന്ദ്ര​ത്തി​ലും ലു​ൈ​സ​ലി​ലെ​യും വ​ക്​​റ ജ​നൂ​ബ്​ സ്​​റ്റേ​ഡി​യ​ത്തി​ലെ​യും ഡ്രൈ​വ്​ ത്രൂ ​സെന്‍റ​റു​ക​ളി​ലും വാ​ക്​​സ​ി​ന്‍ ല​ഭ്യ​മാ​ണ്.

ൈഡ്ര​വ്​ ത്രൂ​ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ സെ​ക്ക​ന്‍​ഡ്​ ഡോ​സ്​ മാ​ത്ര​മേ ന​ല്‍​കു​ന്നു​ള്ളൂ. ഫൈ​സ​ര്‍, മൊ​ഡേ​ണ വാ​ക്​​സി​നു​ക​ളാ​ണ്​ എ​ല്ലാ​വ​ര്‍​ക്കും സൗ​ജ​ന്യ​മാ​യി ന​ല്‍​കു​ന്ന​ത്. ര​ണ്ട്​ വാ​ക്​​സ​ി​നു​ക​ള്‍​ക്കും​ 95 ശ​ത​മാ​നം പ്ര​തി​രോ​ധ ശേ​ഷി​യാ​ണ്​ ന​ല്‍​കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം മാ​ത്രം 5.30 ല​ക്ഷം ഡോ​സ് വാ​ക്​​സി​ന്‍ ഖ​ത്ത​ര്‍ എ​യ​ര്‍​വേ​​സ്​ രാ​ജ്യ​ത്ത്​ എ​ത്തി​ച്ചി​ട്ടു​ണ്ട്. ഫൈ​സ​ര്‍, മൊ​ഡേ​ണ വാ​ക്​​സി​ന്‍ ആ​വ​ശ്യ​മാ​യ അ​ള​വി​ല്‍ രാ​ജ്യ​ത്ത്​ ല​ഭ്യ​മാ​യ​തി​നാ​ല്‍ ക​ു​ത്തി​വെ​പ്പ്​ കാ​മ്ബ​യി​ന്‍ കൂ​ടു​ത​ല്‍ വി​പു​ലീ​ക​രി​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടു​ണ്ട്. സാ​ധാ​ര​ണ കു​ത്തി​വെ​പ്പെ​ടു​ക്കു​േ​മ്ബാ​ഴു​ള്ള​തു​പോ​ലെ​യു​ള്ള പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ള്‍ മാ​ത്ര​മേ കോ​വി​ഡ്​ വാ​ക്​​സി​നു​മു​ള്ളൂ. എ​ല്ലാ​വ​രും വാ​ക്​​സി​ന്‍ സ്വീ​ക​രി​ക്കു​ന്ന​തോ​ടു​കൂ​ടി സാ​ധാ​ര​ണ ജീ​വി​തം വീ​ണ്ടും കൈ​വ​രു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.

വാ​ക്​​സി​നേ​ഷ​ന്​ ഹെ​ല്‍​ത്ത്​ കാ​ര്‍​ഡ്​ നി​ര്‍​ബ​ന്ധ​മാ​യ​തി​നാ​ല്‍ കാ​ര്‍​ഡി​ല്ലാ​ത്ത​വ​ര്‍ ഇ​തി​നാ​യി നെ​​ട്ടോ​ട്ട​മോ​ടു​ക​യാ​യി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ള്‍​ക്കും കു​ടും​ബ​മാ​യ​ല്ലാ​തെ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്കും ഹെ​ല്‍​ത്ത്​ കാ​ര്‍​ഡ്​ എ​ടു​ക്കാ​ന്‍ അ​​ബൂ​​ഹ​​മൂ​​ര്‍ റി​​ലീ​​ജി​​യ​​സ് കോം​​പ്ല​​ക്സി​​ന് അ​​ടു​​ത്തു​​ള്ള ഖ​​ത്ത​​ര്‍ റെ​​ഡ്ക്ര​സ​ന്‍​റ്​ ആ​ശു​പ​ത്രി​യി​ല്‍ മാ​ത്ര​മേ സൗ​ക​ര്യ​മു​ള്ളൂ.

ഖ​ത്ത​റി​ല്‍ നി​ന്ന്​ വാ​ക്​​സി​‍െന്‍റ ര​ണ്ടു​ഡോ​സും സ്വീ​ക​രി​ച്ച​വ​ര്‍ രാ​ജ്യ​ത്ത്​ നി​ന്ന്​ പു​റ​ത്തു​പോ​യി ആ​റു​മാ​സ​ത്തി​നു​ള്ളി​ല്‍ തി​രി​ച്ചെ​ത്തി​യാ​ല്‍ ക്വാ​റ​ന്‍​റീ​ന്‍ ആ​വ​ശ്യ​മി​ല്ല. ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള കോ​വി​ഡ്​ ഭീ​ഷ​ണി കൂ​ടു​ത​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന്​ വ​രു​ന്ന​വ​ര്‍​ക്ക്​ ഖ​ത്ത​റി​ല്‍ ഒ​രാ​ഴ്​​ച ഹോ​ട്ട​ല്‍ ക്വാ​റ​ന്‍​റീ​ന്‍ നി​ര്‍​ബ​ന്ധ​മാ​ണ്. വ​ന്‍ പ​ണ​ചെ​ല​വാ​ണ്​ ഇ​തി​ന്. ഇ​തോ​ടെ ഹെ​ല്‍​ത്ത് ​കാ​ര്‍​ഡ്​ എ​ടു​ക്കാ​ന്‍ അ​ബൂ​ഹ​മൂ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ വ​ന്‍​തി​ര​ക്കാ​ണ്​ അ​നു​ഭ​വ​െ​പ്പ​ടു​ന്ന​ത്.

വാ​ക്​​സി​ന്‍ സ്വീ​ക​രി​ക്കാ​ന്‍ ഇ​നി​മു​ത​ല്‍ ഹെ​ല്‍​ത്ത്​ കാ​ര്‍​ഡ്​ ആ​വ​ശ്യ​മി​ല്ലെ​ന്ന അ​റി​യി​പ്പ്​ വ​ന്ന​ത്​ ആ​യി​ര​ക്ക​ണ​ക്കി​ന്​ ആ​ളു​ക​ള്‍​ക്ക്​ ആ​ശ്വാ​സ​ക​ര​മാ​യി​ട്ടു​ണ്ട്. വാ​ക്​​സി​നെ​ടു​ക്കാ​ന്‍ ആ​വ​ശ്യ​മി​െ​ല്ല​ങ്കി​ലും എ​ല്ലാ​വ​രും ഹെ​ല്‍​ത്ത്​ കാ​ര്‍​ഡി​നാ​യു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​ക്കു​ള്ള അ​ടി​സ്​​ഥാ​ന രേ​ഖ​യാ​ണി​ത്.

Next Post

ഖത്തർ: മികച്ച സൗകര്യങ്ങൾ, എം.ഇ.എസ് ഇന്ത്യൻ സ്കൂൾ അബൂഹമൂർ ശാഖ തുറന്നു

Wed Apr 7 , 2021
ദോ​ഹ: എം.​ഇ.​എ​സ്​ ഇ​ന്ത്യ​ന്‍ സ്​​കൂ​ളി​െന്‍റ അ​ബൂ​ഹ​മൂ​ര്‍ ശാ​ഖ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​താ​യി മാ​നേ​ജ്​​മെന്‍റ്​ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍​റ്​​ കെ. ​അ​ബ്​​ദു​ല്‍ ക​രീം, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​മു​ഹ​മ്മ​ദ് ഹ​നീ​ഫ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഹ്​​മ​ദ് ഇ​ഷാം എ​ന്നി​വ​ര്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. പു​തി​യ സ്​​കൂ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം തു​ട​ങ്ങി​യി​ട്ടു​ണ്ട്. 47 വ​ര്‍​ഷ​മാ​യി ഖ​ത്ത​റി​ലെ വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ല്‍ മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം കാ​ഴ്​​ച​വെ​ക്കു​ന്ന എം.​ഇ.​എ​സ്​ ഇ​ന്ത്യ​ന്‍ സ്​​കൂ​ളി​െന്‍റ ആ​ദ്യ​ശാ​ഖ​യാ​ണി​ത്. 1450 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ പ​ഠ​നം ന​ട​ത്താ​ന്‍​ക​ഴി​യു​ന്ന സൗ​ക​ര്യ​മാ​ണ്​ പു​തി​യ സ്​​കൂ​ളി​ല്‍ ഉ​ള്ള​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം​ത​ന്നെ വി​ദ്യാ​ഭ്യാ​സ […]

You May Like

Breaking News

error: Content is protected !!