
അബൂദബി: പശ്ചിമ അബൂദബിയിലെ ബറാക്ക ആണവോര്‍ജ നിലയം വാണിജ്യ ഉല്പാദനം ആരംഭിച്ചതായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല് മക്തൂമും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാനും അറിയിച്ചു. യു.എ.ഇയുടെ ചരിത്രത്തില്‍ ആണവ നിലയത്തിെന്റ വാണിജ്യ പ്രവര്‍ത്തനം യാഥാര്‍ഥ്യമായത് 10 വര്‍ഷത്തെ ശ്രമത്തെ തുടര്‍ന്നാണ്. 2000 ഇമറാത്തി എന്‍ജിനീയര്‍മാരും യുവാക്കളും 80 അന്താരാഷ്ട്ര പങ്കാളികളും ചേര്‍ന്നാണ് അഭൂതപൂര്‍വമായ വികസനത്തിനും ആദ്യത്തെ അറബ് ആണവ നിലയത്തിെന്റ പ്രവര്‍ത്തനത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചത്.
യു.എ.ഇ ഇലക്ട്രിക്കല്‍ ഗ്രിഡിലേക്ക് ആദ്യത്തെ മെഗാവാട്ട് ആണവോര്‍ജം എത്തിക്കാനായതില്‍ എമിറേറ്റ്സ് ജനതക്ക് അഭിനന്ദനങ്ങള്‍. എെന്റ സഹോദരന് മുഹമ്മദ് ബിന്‍ സായിദിനും അഭിനന്ദനങ്ങള്‍ -ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ട്വിറ്ററില്‍ കുറിച്ചു. ശൈഖ് മുഹമ്മദ് ബിന്‍ സായിദിെന്റ ട്വീറ്റില്‍ പറഞ്ഞു- ‘ദൈവത്തിന് നന്ദി. രാജ്യം അമ്ബതാം വാര്‍ഷികം ആഘോഷിക്കുമ്ബോള്‍ യു.എ.ഇയുടെ നേട്ടങ്ങള്‍ തുടരുന്നു. ആദ്യത്തെ സമാധാനപരമായ ആണവോര്‍ജ പ്ലാന്റുകള്‍ വാണിജ്യപ്രവര്‍ത്തനം ആരംഭിക്കുന്നു. ചരിത്രപരമായ ഒരു അറബ് നേട്ടമാണിത്. യുവാക്കളുടെ പങ്ക് ഞങ്ങള്‍ വിലമതിക്കുന്നു. സുപ്രധാന മേഖലകളില്‍ മികച്ച ഭാവിയിലേക്ക് നയിക്കുന്ന രാജ്യമാണ് യു.എ.ഇ’. ആഴ്ചകള്‍ക്ക് മുമ്ബാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ന്യൂക്ലിയര്‍ റെഗുലേഷന് രണ്ട് ബറാക്ക ആണവോര്‍ജ നിലയങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയത്.