​സൗ​ദി: റ​മ​ദാ​നി​ല്‍ മ​സ്ജി​ദു​ല്‍ ഹ​റാ​മി​ലെ​ത്തു​ന്ന തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് മി​ക​ച്ച സേ​വ​ന​ങ്ങ​ള്‍

ജി​ദ്ദ: റ​മ​ദാ​നി​ല്‍ മ​സ്ജി​ദു​ല്‍ ഹ​റാ​മി​ലെ​ത്തു​ന്ന തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് മി​ക​ച്ച സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ളും സേ​വ​ന​ങ്ങ​ളും ഇ​രു​ഹ​റം കാ​ര്യാ​ല​യം ആ​രം​ഭി​ച്ചു. തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് ആ​രാ​ധ​ന ക​ര്‍​മ​ങ്ങ​ള്‍ എ​ളു​പ്പ​മാ​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ് പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സാ​ങ്കേ​തി​ക, സേ​വ​ന രം​ഗ​ത്ത് 30ഓ​ളം പ​ദ്ധ​തി​ക​ളാ​ണ് റ​മ​ദാ​നി​ലേ​ക്ക് ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് സേ​വ​ന സാേ​ങ്ക​തി​ക​കാ​ര്യ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് അ​ല്‍​ജാ​ബി​രി പ​റ​ഞ്ഞു. കാ​ര്‍​പ​റ്റ്, ശു​ചീ​ക​ര​ണം, സം​സം, ക​വാ​ട​ങ്ങ​ള്‍, നി​രീ​ക്ഷ​ണം, ഗ​താ​ഗ​തം, ഒാ​പ​റേ​ഷ​ന്‍ ആ​ന്‍​ഡ്​ മെ​യി​ന്‍​റ​ന​ന്‍​സ് എ​ന്നീ വ​കു​പ്പു​ക​ള്‍​ക്ക് കീ​ഴി​ല്‍ വി​വി​ധ സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ന​മ​സ്കാ​ര വി​രി​പ്പു​ക​ള്‍ നീ​ക്കി​യ​ശേ​ഷം ദി​വ​സം പ​ത്ത് ത​വ​ണ ഹ​റ​മി​ലെ നി​ലം ക​ഴു​കും. മു​ഴു​സ​മ​യം സ്ഥ​ല​ങ്ങ​ള്‍ അ​ണു​മു​ക്ത​മാ​ക്കു​ക​യും സു​ഗ​ന്ധം പൂ​ശു​ക​യും ചെ​യ്യും. പ​ള്ളി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സം​സം ഒ​രു​ക്കും. ആ​രോ​ഗ്യ മു​ന്‍​ക​രു​ത​ലി​ന്​ അ​നു​സൃ​ത​മാ​യി ന​മ​സ്കാ​രം ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക ബാ​ഗു​ക​ളി​ലാ​ക്കി സം​സം വി​ത​ര​ണം ചെ​യ്യും. പോ​ക്കു​വ​ര​വു​ക​ള്‍ വ്യ​വ​സ്ഥാ​പി​ത​മാ​ക്കും. മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ പാ​ലി​ച്ച്‌ ആ​ശ്വാ​സ​ത്തോ​ടെ ആ​ളു​ക​ള്‍​ക്ക് ആ​രാ​ധ​ന​ക​ള്‍ നി​ര്‍​വ​ഹി​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്കും.

ന​മ​സ്കാ​ര സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ആ​ളു​ക​ളെ തി​രി​ച്ചു​വി​ടാ​നും നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ത​ട​യാ​നും ക​വാ​ട​ങ്ങ​ളി​ല്‍ ആ​വ​ശ്യ​മാ​യ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്കും. പ​ക​ര്‍​ച്ച​വ്യാ​ധി​ക​ളി​ല്ലാ​തെ, ആ​രാ​ധ​ന​ക്ക് ആ​രോ​ഗ്യ​ക​ര​മാ​യ അ​ന്ത​രീ​ക്ഷ​മൊ​രു​ക്കാ​ന്‍ ഉ​പ​രി​ത​ല​ങ്ങ​ളും നി​ല​ക​ളും മു​ഴു​സ​മ​യം അ​ണു​മു​ക്ത​മാ​ക്കും. ഹ​റ​മിെന്‍റ വി​ശു​ദ്ധി ക​ള​ങ്ക​പ്പെ​ടു​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലേ​ര്‍​പ്പെ​ടു​ന്ന​വ​രെ പി​ടി​കൂ​ടാ​ന്‍ നി​രീ​ക്ഷ​ണം ന​ട​ത്തും. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും റി​പ്പോ​ര്‍​ട്ടു​ക​ള്‍ സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്യും.

താ​ഴെ​നി​ല ത്വ​വാ​ഫ് ചെ​യ്യു​ന്ന​വ​ര്‍​ക്കും ഉ​ന്തു​വ​ണ്ടി​ക​ള്‍​ക്കും മാ​ത്ര​മാ​ക്കി നി​ശ്ച​യി​ക്കും. ലൈ​റ്റി​ങ് സം​വി​ധാ​ന​ങ്ങ​ള്‍, വെന്‍റി​ലേ​ഷ​ന്‍ യൂ​നി​റ്റു​ക​ള്‍, ഫാ​നു​ക​ള്‍ തു​ട​ങ്ങി​യ നി​ശ്ചി​ത ഷെ​ഡ്യൂ​ളു​ക​ള്‍ അ​നു​സ​രി​ച്ച്‌ പ്ര​വ​ര്‍​ത്തി​പ്പി​ക്കും. കു​ദാ​യ് പ​വ​ര്‍ സ്​​റ്റേ​ഷ​െന്‍റ പ്ര​വ​ര്‍​ത്ത​ന ക്ഷ​മ​ത ഉ​റ​പ്പു​വ​രു​ത്തും. ഹ​റ​മി​ന​ക​ത്തെ എ​യ​ര്‍​ക​ണ്ടീ​ഷ​നി​ങ് യൂ​നി​റ്റു​ക​ളും പ്ര​വ​ര്‍​ത്ത​ന​വും റി​പ്പ​യ​റി​ങ് ജോ​ലി​ക​ളും പ​രി​ശോ​ധി​ച്ചു​കൊ​ണ്ടി​രി​ക്കും. കൂ​ളി​ങ് യൂ​നി​റ്റു​ക​ളു​ടെ​യും സൗ​ണ്ട് സം​വി​ധാ​ന​ങ്ങ​ളു​ടെ​യും പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​ത ഉ​റ​പ്പു​വ​രു​ത്തും.

ലി​ഫ്റ്റു​ക​ള്‍ സ​ജ്ജ​മാ​ണെ​ന്ന് പ​രി​ശോ​ധി​ക്കും. ഹ​റ​മി​ന​ക​ത്തും പു​റ​ത്തു​മു​ള്ള സ്ക്രീ​നു​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കും. 3505 വ​രു​ന്ന ശൗ​ച്യ​ലാ​യ​ങ്ങ​ളി​ലെ റി​പ്പ​യ​റി​ങ്, ജ​ല​ല​ഭ്യ​ത, റി​പ്പ​യ​റി​ങ് ജോ​ലി​ക​ള്‍ എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്തും. സം​സം ഫി​ല്‍​ട്ട​റു​ക​ള്‍ അ​ണു​മു​ക്ത​മാ​ക്കും. കാ​ര്യാ​ല​യ​ത്തി​നു കീ​ഴി​ലെ വാ​ഹ​ന​ങ്ങ​ളു​ടെ കേ​ടു​പാ​ടു​ക​ള്‍ തീ​ര്‍​ക്കും തു​ട​ങ്ങി​യ​വ റ​മ​ദാ​നി​ല്‍ ന​ട​പ്പാ​ക്കാ​ന്‍ പോ​കു​ന്ന സേ​വ​ന പ​ദ്ധ​തി​ക​ളി​ലു​ള്‍​പ്പെ​ടും.

Next Post

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉള്‍പ്പെടെ 60 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം

Wed Apr 7 , 2021
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉള്‍പ്പെടെ 60 തസ്തികകളില്‍ കേരള പി എസ് സി അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 5. ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം) അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്ററോളജിമെഡിക്കല്‍ വിദ്യാഭ്യാസം, * അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഇലക്‌ട്രോണിക്‌സ്‌കോളേജ് വിദ്യാഭ്യാസം. * സ്റ്റേറ്റ് മാസ് എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ആരോഗ്യം. * സയന്റിഫിക് ഓഫീസര്‍ ആയുര്‍വേദ മെഡിക്കല്‍ […]

Breaking News

error: Content is protected !!