യു.എസ്.എ: ബംഗ്ലാദേശ് കുടുംബത്തിലെ ആറു പേര്‍ കൊല്ലപ്പെട്ട നിലയില്‍

അലന്‍ (ടെക്‌സസ്): ബംഗ്ലാദേശില്‍ നിന്നും അമേരിക്കയിലെ ടെക്‌സസ് സംസ്ഥാനത്തെ അലന്‍ (ഡാളസ്) പട്ടണത്തില്‍ കുടിയേറിയ മുസ്ലീം കുടുംബത്തിലെ ആറു പേര്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ ഏപ്രില്‍ ആറിനു തിങ്കളാഴ്ച രാവിലെ കണ്ടെത്തി. രണ്ടു ദിവസമായി വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായത്. ഇരട്ട സഹോദരങ്ങളായ ഫര്‍ബിന്‍ തൗഹിദ് (19), ഫര്‍ഹന്‍ തൗഹിദ് (19), ഇവരുടെ ജ്യേഷ്ഠ സഹോദരന്‍ തന്‍വീര്‍ തൗഹിദ് (21), മാതാപിതാക്കളായ തൗഹിദുള്‍ ഇസ്ലാം (54), ഐറിന്‍ ഇസ്ലാം (56), മുത്തശ്ശി ആല്‍റ്റഫന്‍ നിസ്സ (77) എന്നിവരാണ് ഇവര്‍ താമസിക്കുന്ന വീട്ടില്‍ വെടിയേറ്റു മരിച്ചത്.

ആത്മഹത്യ ചെയ്യുന്നതിന് തീരുമാനിച്ച ഫര്‍ഹന്‍ തൗഹിദ്, തന്‍വീര്‍ തൗഹിദ് എന്നിവരാണ് മറ്റു നാലുപേരേയും വെടിവച്ചശേഷം സ്വയം നിറയൊഴിച്ച്‌ മരിക്കുകയായിരുന്നു. സഹോദരന്മാരായ ഫര്‍ബിനും, തന്‍വീറും വിഷാദ രോഗത്തിനടിമകളാണെന്ന് റിപ്പോര്‍ട്ടുണ്ട്. രോഗം ഒരു വര്‍ഷത്തിനകം മാറിയില്ലെങ്കില്‍ വീട്ടിലുള്ള എല്ലാവരേയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുമെന്നു ഫര്‍ഹന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരുന്നു.

കൊലപാതകം എങ്ങനെ നടത്തുമെന്നും ഹര്‍ഹന്‍ തന്റെ ദീര്‍ഘമായ കത്തില്‍ സൂചിപ്പിച്ചിരുന്നു. ‘ഞങ്ങള്‍ രണ്ട് തോക്ക് വാങ്ങും. ഞാന്‍ തോക്ക് ഉപയോഗിച്ച്‌ ഇരട്ട സഹോദരിയേയും മുത്തശ്ശിയേയും വെടിവയ്ക്കും. ജ്യേഷ്ഠ സഹോദരന്‍ തന്‍വീര്‍ മാതാപിതാക്കളെ വെടിവയ്ക്കും. പിന്നീട് ഞങ്ങള്‍ സ്വയം വെടിവച്ച്‌ മരിക്കും.’ കുറിപ്പില്‍ പറയുന്നു.

മുന്‍ റസ്റ്റോറന്റ് മാനേജരായിരുന്നു പിതാവ്. മാതാവിന് ജോലിയില്ലായിരുന്നു. മുത്തശ്ശി ഇവരെ സന്ദര്‍ശിക്കുന്നതിന് വീട്ടില്‍ എത്തിയതായിരുന്നു. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയുടെ സ്‌കോളര്‍ഷിപ്പ് ലഭിച്ച്‌ പഠനം തുടരാനിരിക്കുകയായിരുന്നു സഹോദരി. ജ്യേഷ്ഠന്‍ യുടി വിദ്യാര്‍ത്ഥിയായിരുന്നു. ഇരട്ട സഹോദരര്‍ കോളജ് പഠനം ഇടയ്ക്കുവച്ച്‌ അവസാനിപ്പിച്ചിരുന്നു. ഇവരുടെ മരണത്തില്‍ നോര്‍ത്ത് ടെക്‌സസ് ബംഗ്ലാദേശ് അസോസിയേഷന്‍ നടുക്കം പ്രകടിപ്പിച്ചു.

Next Post

ൻസൂറിന്റെ മരണം ബോംബേറില്‍; സൂചന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ

Wed Apr 7 , 2021
കണ്ണൂര്‍ കൂത്തുപറമ്ബ് പുല്ലൂക്കരയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ടത് ബോംബ് സ്ഫോടനത്തില്‍. ബോംബ് പൊട്ടി ഇടതുകാല്‍മുട്ടിന് താഴെയുണ്ടായ മുറിവാണ് മരണകാരണം. പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് സൂചന. അതിനിടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മന്‍സൂറിന്‍റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പ്രാര്‍ഥാനാ ചടങ്ങുകള്‍ക്കായി മൃതദേഹം സിഎച്ച്‌ സെന്‍റിലേക്ക് കൊണ്ടുപോയി. മന്‍സൂര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ രാഷ്ട്രീയ പകയെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍.ഇളങ്കോ പറഞ്ഞു. പതിനൊന്നിലധികം പേര്‍ക്ക് പങ്കുണ്ട്. ഒരാളെ […]

Breaking News

error: Content is protected !!