ൻസൂറിന്റെ മരണം ബോംബേറില്‍; സൂചന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ

കണ്ണൂര്‍ കൂത്തുപറമ്ബ് പുല്ലൂക്കരയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ടത് ബോംബ് സ്ഫോടനത്തില്‍. ബോംബ് പൊട്ടി ഇടതുകാല്‍മുട്ടിന് താഴെയുണ്ടായ മുറിവാണ് മരണകാരണം. പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് സൂചന. അതിനിടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മന്‍സൂറിന്‍റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പ്രാര്‍ഥാനാ ചടങ്ങുകള്‍ക്കായി മൃതദേഹം സിഎച്ച്‌ സെന്‍റിലേക്ക് കൊണ്ടുപോയി.

മന്‍സൂര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ രാഷ്ട്രീയ പകയെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍.ഇളങ്കോ പറഞ്ഞു. പതിനൊന്നിലധികം പേര്‍ക്ക് പങ്കുണ്ട്. ഒരാളെ കസ്റ്റഡിയിലെടുത്തു. കൊലയ്ക്ക് പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ടെന്നതിന്‍്റെ ശബ്ദരേഖ പുറത്തുവന്നു. തക്കം നോക്കി കൊലപ്പെടുത്തിയെന്ന മന്‍സൂറിന്‍റെ കുടുംബത്തിന്‍റെ പരാതിയും അന്വേഷണ പരിധിയില്‍ വരുമെന്നും കമ്മിഷണര്‍ പറഞ്ഞു.

Next Post

ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ല്‍ വീ​ണ്ടും നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു

Wed Apr 7 , 2021
ബം​ഗ​ളൂ​രു: കൊ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ല്‍ വീ​ണ്ടും നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. ജ​ന​വാ​സ മേ​ഖ​ല​ക​ളി​ല്‍ നീ​ന്ത​ല്‍ കു​ളം, ജിം​നേ​ഷ്യം, പാ​ര്‍​ട്ടി ഹാ​ളു​ക​ള്‍ എ​ന്നി​വ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ റാ​ലി​ക​ള്‍, പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ള്‍​ക്കും വി​ല​ക്കു​ണ്ട്. സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച മാ​ത്രം 6,000ത്തി​ന് മു​ക​ളി​ല്‍ കൊ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. സിആര്‍പിസി 144 ലാണ് ഇന്ന് മുതല്‍ ബം​ഗ​ളൂ​രു സിറ്റി പരിധിയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ ഏപ്രില്‍ 20വരെ […]

You May Like

Breaking News

error: Content is protected !!