ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ല്‍ വീ​ണ്ടും നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു

ബം​ഗ​ളൂ​രു: കൊ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ല്‍ വീ​ണ്ടും നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. ജ​ന​വാ​സ മേ​ഖ​ല​ക​ളി​ല്‍ നീ​ന്ത​ല്‍ കു​ളം, ജിം​നേ​ഷ്യം, പാ​ര്‍​ട്ടി ഹാ​ളു​ക​ള്‍ എ​ന്നി​വ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ റാ​ലി​ക​ള്‍, പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ള്‍​ക്കും വി​ല​ക്കു​ണ്ട്. സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച മാ​ത്രം 6,000ത്തി​ന് മു​ക​ളി​ല്‍ കൊ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

സിആര്‍പിസി 144 ലാണ് ഇന്ന് മുതല്‍ ബം​ഗ​ളൂ​രു സിറ്റി പരിധിയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ ഏപ്രില്‍ 20വരെ സിറ്റി പരിധിയില്‍ എല്ലാതരം പൊതുപരിപാടികളും നിരോധിച്ചാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഷോപ്പിം​ഗ് മാളുകള്‍, ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകള്‍, സിനിമ തീയറ്ററുകള്‍ എന്നിവയ്ക്ക് കര്‍ശ്ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്തിയതായി ഉത്തരവ് പുറത്തിറക്കി സിറ്റി പൊലീസ് കമ്മീഷ്ണര്‍ കമല്‍ പന്ത് മാധ്യമങ്ങളെ അറിയിച്ചു. ഇത്തരം ഇടങ്ങളില്‍ എത്തുന്ന ഉപഭോക്താക്കള്‍ക്കും പ്രത്യേക പെരുമാറ്റ ചട്ടം ഇറക്കിയിട്ടുണ്ട്.

Next Post

കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു, നാളെ മുതൽ കർശന പൊലീസ് പരിശോധന, വാക്സിനേഷനും വർധിപ്പിക്കും

Wed Apr 7 , 2021
തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളവും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. മാസ്ക് – സാമൂഹിക അകലം ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കി. നാളെ മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയമിക്കും. ഇതര സംസ്ഥാനക്കാര്‍ക്ക് ഒരാഴ്ച ക്വാറന്റീന്‍ തുടരും. പരിശോധനകളുടെ എണ്ണം കൂട്ടാനും നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നഎല്ലാ പോളിങ് ഏജന്റുമാര്‍ക്കും കൊവിഡ് പരിശോധന നടത്തും. സംസ്ഥാനത്ത് വാക്സിനേഷന്‍ വര്‍ധിപ്പിക്കും. തദ്ദേശസ്ഥാപനങ്ങള്‍/ സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയെ പങ്കാളികളാക്കാനും കൊവിഡ് […]

Breaking News

error: Content is protected !!