കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു, നാളെ മുതൽ കർശന പൊലീസ് പരിശോധന, വാക്സിനേഷനും വർധിപ്പിക്കും

തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളവും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. മാസ്ക് – സാമൂഹിക അകലം ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കി. നാളെ മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയമിക്കും. ഇതര സംസ്ഥാനക്കാര്‍ക്ക് ഒരാഴ്ച ക്വാറന്റീന്‍ തുടരും. പരിശോധനകളുടെ എണ്ണം കൂട്ടാനും നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നഎല്ലാ പോളിങ് ഏജന്റുമാര്‍ക്കും കൊവിഡ് പരിശോധന നടത്തും. സംസ്ഥാനത്ത് വാക്സിനേഷന്‍ വര്‍ധിപ്പിക്കും. തദ്ദേശസ്ഥാപനങ്ങള്‍/ സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയെ പങ്കാളികളാക്കാനും കൊവിഡ് കോര്‍- കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. കൊവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ബംഗളൂരു‍വില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി.

കൂടുതല്‍ മേഖലകളില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ധര്‍ണകളും റാലികളും പൂര്‍ണമായും നിരോധിച്ചു. ജനവാസ മേഖലകളിലെ ജിമ്മുകളും സ്വിമ്മിംഗ് പൂളുകളും അടച്ചിടും. പ്രദേശത്ത് പരിശോധനയും നിയന്ത്രണങ്ങളും കര്‍ശനമാക്കിയിട്ടുണ്ട്.

Next Post

പരീക്ഷകളെക്കുറിച്ചുള്ള തെറ്റായ വാർത്തകൾ അവഗണിക്കുക: വിദ്യാഭ്യാസ വകുപ്പ്

Wed Apr 7 , 2021
തിരുവനന്തപുരം: ഏപ്രില്‍ 8മുതല്‍ ആരംഭിക്കുന്ന രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളെ കുറിച്ച്‌ ചില മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും ഇത് അവഗണിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഓഫീസ് അറിയിച്ചു. വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി പ്രസിദ്ധീകരിച്ച ടൈംടേബിള്‍ പ്രകാരമാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് എത്തേണ്ടത്. മാധ്യമങ്ങളില്‍ വരുന്ന തെറ്റായ വാര്‍ത്തകള്‍ മൂലം വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം നഷ്ടപ്പെട്ടാല്‍ വിദ്യാഭ്യാസ വകുപ്പ് അതിന് ഉത്തരവാദി ആകില്ലെന്നും ബോര്‍ഡ് ഓഫ് ഹയര്‍ സെക്കന്‍ഡറി […]

You May Like

Breaking News

error: Content is protected !!