പരീക്ഷകളെക്കുറിച്ചുള്ള തെറ്റായ വാർത്തകൾ അവഗണിക്കുക: വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ഏപ്രില്‍ 8മുതല്‍ ആരംഭിക്കുന്ന രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളെ കുറിച്ച്‌ ചില മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും ഇത് അവഗണിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഓഫീസ് അറിയിച്ചു. വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി പ്രസിദ്ധീകരിച്ച ടൈംടേബിള്‍ പ്രകാരമാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് എത്തേണ്ടത്. മാധ്യമങ്ങളില്‍ വരുന്ന തെറ്റായ വാര്‍ത്തകള്‍ മൂലം വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം നഷ്ടപ്പെട്ടാല്‍ വിദ്യാഭ്യാസ വകുപ്പ് അതിന് ഉത്തരവാദി ആകില്ലെന്നും ബോര്‍ഡ് ഓഫ് ഹയര്‍ സെക്കന്‍ഡറി എക്സാമിനേഷന്‍സ് സെക്രട്ടറി അറിയിച്ചു.

Next Post

ജോലി സ്ഥലങ്ങളില്‍ വച്ച്‌ വാക്സീന്‍ നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍

Wed Apr 7 , 2021
ദില്ലി: ജോലി സ്ഥലങ്ങളില്‍ വച്ച്‌ വാക്സീന്‍ നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് കൊവിഡ് ബാധ വീണ്ടും ഭീതി ഉയര്‍ത്തിയ സാഹചര്യത്തിലാണ് തീരുമാനം. 45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ജോലിസ്ഥലത്ത് വാക്സീന്‍ എടുക്കാം. എന്നാല്‍ 45 വയസ് കഴിഞ്ഞ നൂറ് പേരെങ്കിലും ഉണ്ടെങ്കിലേ ഇത്തരത്തില്‍ വാക്സീന്‍ എടുക്കാന്‍ കഴിയൂ. ഏപ്രില്‍ 11 മുതലാണ് പുതിയ തീരുമാനം നടപ്പിലാക്കുക. അതിനിടെ സംസ്ഥാനങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ രംഗത്തെത്തി. ചില സംസ്ഥാനങ്ങള്‍ […]

You May Like

Breaking News

error: Content is protected !!