സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് നാളെ തുടക്കം

തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്റെറി പരീക്ഷകള്‍ നാളെ തുടങ്ങും. 4.22 ലക്ഷം വിദ്യാര്‍ത്ഥികളാണ് എസ്‌എസ്‌എല്‍സി പരീക്ഷ എഴുതുന്നത്. ഹയര്‍ സെക്കന്റെറിയില്‍ 4.46 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന മുന്നൊരുക്കങ്ങളോടെയാണ് പരീക്ഷ.

രാവിലെ പ്ലസ് ടു പരീക്ഷയും ഉച്ചയ്ക്ക് എസ്‌എസ്‌എല്‍സി പരീക്ഷയുമെന്ന രീതിയിലാണ് ക്രമീകരണം. എന്നാല്‍ റംസാന്‍ നോമ്ബ് പ്രമാണിച്ച്‌ ഏപ്രില്‍ 15 മുതല്‍ രാവിലെയാകും എസ്‌എസ്‌എല്‍സി പരീക്ഷ. ഈ വര്‍ഷം 4,22,226 വിദ്യാര്‍ത്ഥികളാണ് എസ്‌എസ്‌എല്‍സി പരീക്ഷ എഴുതുന്നത്. ഗള്‍ഫിലും ലക്ഷദ്വീപിലും ഉള്‍പ്പെടെ 2947 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്.

Next Post

'ബ്രിട്ടീഷ് കൈരളി' : കുതിപ്പും കിതപ്പും നിറഞ്ഞ ഒരു വർഷം പിന്നിടുമ്പോൾ !

Thu Apr 8 , 2021
ഒരു പക്ഷേ ഇതൊരു നിയോഗമാണ്.  യുകെയിൽ ചിതറി കിടന്നിരുന്ന ആയിരക്കണക്കിന് മലയാളി സമൂഹത്തെ ഒരു ന്യൂസ് പോർട്ടലിലൂടെ ഒരുമിപ്പിക്കുകയും അവർക്കിടയിൽ ലോകത്താകമാനമുള്ള വർത്തമാനകാല യാഥാർത്ഥ്യങ്ങളെ വിപുലവും നിഷ്പക്ഷവുമായി  അവതരിപ്പിക്കാൻ പാകത്തിൽ ഒരു ഓൺലൈൻ പോർട്ടൽ നടത്തിക്കൊണ്ട് പോകുകയെന്നതും ഒരു ഭഗീരഥ യത്നം തന്നെയാണ്. 2020 ഏപ്രിൽ ആദ്യ വാരത്തിലാണ് ബ്രിട്ടീഷ് കൈരളി പ്രസിദ്ധീകരണം ആരംഭിക്കുന്നത്. ഈ പോർട്ടലിലൂടെ ബ്രിട്ടനിലെ ആനുകാലിക വാർത്തകൾക്ക് പുറമെ കേരളത്തിലങ്ങോള മിങ്ങോളമുള്ള പ്രശസ്തരുടെ എഴുത്തുകളും കുറിപ്പുകളും […]

Breaking News

error: Content is protected !!