‘ബ്രിട്ടീഷ് കൈരളി’ : കുതിപ്പും കിതപ്പും നിറഞ്ഞ ഒരു വർഷം പിന്നിടുമ്പോൾ !

ഒരു പക്ഷേ ഇതൊരു നിയോഗമാണ്.  യുകെയിൽ ചിതറി കിടന്നിരുന്ന ആയിരക്കണക്കിന് മലയാളി സമൂഹത്തെ ഒരു ന്യൂസ് പോർട്ടലിലൂടെ ഒരുമിപ്പിക്കുകയും അവർക്കിടയിൽ ലോകത്താകമാനമുള്ള വർത്തമാനകാല യാഥാർത്ഥ്യങ്ങളെ വിപുലവും നിഷ്പക്ഷവുമായി  അവതരിപ്പിക്കാൻ പാകത്തിൽ ഒരു ഓൺലൈൻ പോർട്ടൽ നടത്തിക്കൊണ്ട് പോകുകയെന്നതും ഒരു ഭഗീരഥ യത്നം തന്നെയാണ്. 2020 ഏപ്രിൽ ആദ്യ വാരത്തിലാണ് ബ്രിട്ടീഷ് കൈരളി പ്രസിദ്ധീകരണം ആരംഭിക്കുന്നത്.

ഈ പോർട്ടലിലൂടെ ബ്രിട്ടനിലെ ആനുകാലിക വാർത്തകൾക്ക് പുറമെ കേരളത്തിലങ്ങോള മിങ്ങോളമുള്ള പ്രശസ്തരുടെ എഴുത്തുകളും കുറിപ്പുകളും അനുഭവ കഥകളും സാഹിത്യ സൃഷ്ടികളും പ്രസിദ്ധീകരിക്കാനും സാധിച്ചു. ഇതിനകം തന്നെ ജാതി മത വർഗ രാഷ്ട്രീയ ഭേദമന്യേ ബ്രിട്ടനിലെ മലയാളി സമൂഹം ഒന്നടങ്കം എറ്റടുത്ത ബ്രിട്ടീഷ് കൈരളി ഇപ്പോൾ അതിൻ്റെ കർമ്മപഥത്തിൽ ഒരാണ്ട് പൂർത്തീകരിക്കുകയാണ്.

ബ്രിട്ടനിലെ മലയാളികൾക്ക് പുറമെ, ഫ്രാൻസ്, ജർമനി, അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ഗൾഫ് നാടുകൾ തുടങ്ങി 80 ൽ അധികം രാജ്യങ്ങളിൽ നിന്നും ബ്രിട്ടീഷ് കൈരളിക്ക് സ്ഥിരം വായനക്കാരുണ്ട്. ഈ കോവിഡ് കാലത്ത് പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് തന്നെ മാസം ശരാശരി 30,000 ത്തിൽ അധികം വായനക്കാർ ബ്രിട്ടീഷ് കൈരളിക്കുണ്ട് എന്നത് സന്തോഷം പ്രകരുന്ന കാഴ്ചയാണ്. ബ്രിട്ടീഷ് കൈരളിയുടെ ഫേസ്‌ബുക്ക് പേജ് ഈയിടെ 10,000 ഫോളോവെഴ്‌സ് എന്ന നാഴികക്കലും പിന്നിടുകയുണ്ടായി. പ്രചാരണത്തിന്റെ കാര്യത്തിൽ യുകെയിലെ പതിഞ്ചോളം വരുന്ന മലയാളം പോർട്ടലുകളിൽ, ഇപ്പോൾ ആദ്യത്തെ അഞ്ചു സ്ഥാനങ്ങളിൽ ബ്രിട്ടീഷ് കൈരളി ഉണ്ട് എന്നതും സന്തോഷം നൽകുന്നു.

കേരളത്തിലെ പ്രശസ്ത മാപ്പിളപ്പാട്ട് ചരിത്രകാരനും പട്ടുറുമാൽ ഫൈയിം വിധികർത്താവുമായ ഫൈസൽ എളേറ്റിൽ, ആനുകാലിക ലേഖനങ്ങളിലൂടെയും ബ്ലോഗ് എഴുത്തിലൂടെയും പ്രശസ്തനായ പ്രമുഖ കോളമിസ്റ്റ് അഡ്വ.ടി.പി.എ.നസീർ , അമേരിക്കയിലെ വിസ്കോൺസിനിൽ നിന്നും ‘മറക്കാതിരിക്കാനായി മാത്രം’ എന്ന ബ്ലോഗിൽ ശ്യാമ എന്ന പേരിൽ എഴുതുന്ന ആർഷ അഭിലാഷ്, സൗദി അറേബിയയിലെ റിയാദിൽ മലയാളി കൂട്ടായ്മയിൽ ലേഖനങ്ങൾ എഴുതുന്ന ഫാബില ഗഫൂർ, ‘യുകെ യിലെ ടി സൈഡ്‌ യൂണിവേഴ്സിറ്റി യിൽ നിന്നും കംപ്യൂട്ടർ അനിമേഷനിൽ ബിരുദം നേടിയ ഈവ ‘ എന്ന തൂലിക നാമത്തിൽ പ്രശസ്ഥയായ അശ്വതി, ‘ ‘സോൾ സെർച്ചേസ് ‘ എന്ന ബ്ലോഗിലൂടെ പ്രശസ്ഥയായ ബിർമിങ്ങ്ഹാം സിറ്റി യൂണിവേഴ്സിറ്റി യിൽ പോസ്റ്റ് ഡോക് ഗവേഷകയായി ജോലി ചെയ്യുന്ന റോഷ്നി അജീഷ്, ഹെമൽ ഹെമ്പ്സ്റ്റഡിലെ ഫിലിം ഡിറക്ടറും എഴുത്തുകാരനുമായ ജോജി പോൾ, യുവ കവയത്രി സൽ‍മ ജസീർ നാദാപുരം ,സുഗതൻ തെക്കേപ്പുറം തുടങ്ങിയ പ്രഗൽഭരായ എഴുത്തുകാർ ബ്രിട്ടീഷ് കൈരളിയിലെ സ്ഥിരം സാന്നിദ്ധ്യമാണന്നറിയിക്കുന്നതിൽ ചാരിതാർത്ഥ്യമുണ്ട്. കൂടാതെ കേരളത്തിനകത്തും പുറത്തും പ്രശസ്ഥരായ എഴുത്തുകാർ ഗസ്റ്റ് കോളത്തിലൂടെയും നമ്മോടപ്പമുണ്ട്. മുൻ മന്ത്രി എം കെ മുനീർ, ബാലുശ്ശേരി എം എൽ എ പുരുഷൻ കടലുണ്ടി തുടങ്ങിയ പ്രമുഖരുടെ അഭിമുഖങ്ങളും ബ്രിട്ടീഷ് കൈരളി പ്രധീകരിക്കുകയുണ്ടായി.

ഷാഫി മരക്കാരുടെ നേതൃത്വത്തിലുള്ള എഡിറ്റോറിയൽ ബോർഡിൽ യുകെയിലെ വിവിധ മേഖലകളിലുള്ള ആളുകൾ അംഗങ്ങളായുണ്ട്. ലണ്ടനിലെ മലയാളി സമൂഹത്തിലെ വിവിധ സംഘടന നേതാക്കൻമാരായ വിവി. സഹീർ, ഡോ.റിയാസ്, കൗൺസിലർ സുഗതൻ, മുരളി മുകുന്ദൻ, സഗീർ, ഷഫീർ, അബ്ദുൽ അസീസ് , മൊയ്തീൻ തുടങ്ങിയവരുടെ ശക്തമായ പിന്തുണയും ഇടപെടലും ഈ ജേർണലിനെ ശക്തമായി മുന്നോട്ട് നയിക്കുന്ന ഘടകമാണ്.

ഇയ്യിടെ നമ്മോട് വിട പറഞ്ഞ ‘ബ്രിട്ടനിലെ മലയാളികളുടെ അമ്പാസിഡർ’ എന്നറിയപ്പെട്ടിരുന്ന ടി. ഹരിദാസിൻ്റെ സ്നേഹമയമായ ഇടപെടൽ ബ്രിട്ടിഷ് കൈരളിയുടെ സ്വകാര്യമായ ഒരഭിമാനമായിരുന്നു. എന്നാൽ അദ് ദേഹത്തിൻ്റെ പെട്ടെന്നുള്ള വേർപാട് ബ്രിട്ടീഷ് കൈരളിക്ക് മാത്രമല്ല ഇംഗ്ലണ്ടിലെ മൊത്തം മലയാളികൾക്കും തീരാനഷ്ടമാണുണ്ടാക്കിയത്.

സമീപ ഭാവിയിൽ ബ്രിട്ടീഷ് കൈരളി, മലയാളത്തിലെ ഓൺലൈൻ പോർട്ടൽ രംഗത്തെ ഒഴിച്ചുകൂടാനാവാത്ത മാധ്യമ ശക്തിയായി മാറുമെന്നും, അതിനാവശ്യമായ പിന്തുണയും സഹായങ്ങളും ലോകത്ത് എല്ലായിടത്തുമുള്ള മലയാളികളിൽ നിന്നുണ്ടാവുമെന്നും നമുക്ക് പ്രത്യാക്ഷിക്കാം!

Next Post

ഫോബ്സ് അതിസമ്പന്ന പട്ടികയില്‍ പത്ത് മലയാളികള്‍; ഒന്നാമന്‍ എം.എ യൂസഫലി

Thu Apr 8 , 2021
2021ൽ ഫോബ്സ് മാഗസിൻ തെരഞ്ഞെടുത്ത ഇന്ത്യക്കാരായ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 10 മലയാളികളും. പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യുസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. 480 കോടി ഡോളറാണ് (35,600 കോടി രൂപ) യൂസഫലിയുടെ ആസ്തി. ഫോബ്സ് പട്ടികയില്‍ ആഗോളതലത്തില്‍ 589ാം സ്ഥാനത്തും ഇന്ത്യയില്‍ 26ാം സ്ഥാനത്തുമാണ് യൂസഫലി. 330 കോടി ഡോളര്‍ ആസ്തിയോടെ ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനാണ് പട്ടികയിലെ രണ്ടാമത്തെ അതിസമ്പന്ന മലയാളി. രവി പിള്ള, […]

Breaking News

error: Content is protected !!