യുഎസ്എ: താച്ചുവിന്റെ പുസ്തകത്തിന് ആശംസകളുമായി മഞ്ജു വാരിയർ; പ്രകാശനം ചെയ്തത് ജി വേണുഗോപാൽ…

വിസ്കോൺസിൻ (അമേരിക്ക) : താത്വിക് ആർഷ അഭിലാഷ് എന്ന പത്ത് വയസുകാരന്റെ ഇത്തവണത്തെ പിറന്നാൾ ആഘോഷം താൻ എഴുതിയ പുസ്തകം പ്രകാശനം ചെയ്തു കൊണ്ടായിരുന്നു. അമേരിക്കയിലെ വിസ്കോൺസണിൽ നാലാം ക്‌ളാസിൽ പഠിക്കുകയാണ് താച്ചു എന്ന് വിളിക്കുന്ന താത്വിക്.

‘ഡ്രാഗൺ സമ്മർ’ എന്ന ഈ പുസ്തകം കഴിഞ്ഞ അവധിക്കാലത്താണ് താത്വിക് എഴുതിയത്. ഒരു ഒൻപതു വയസുകാരന്റെ ഡ്രാഗണുമായുള്ള കൂട്ടും അതെ തുടർന്നുള്ള കാല്പനിക യാത്രയുമാണ് ഈ പുസ്തകത്തിൽ വിവരിക്കുന്നത്. പ്രശസ്ത ഗായകൻ ജി വേണുഗോപാൽ തന്റെ മകൻ അരവിന്ദിന് ‘ഡ്രാഗൺ സമ്മറിന്റെ’ ഒരു കോപ്പി നൽകി കൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.

അത് പോലെ പുസ്‍തകത്തിന് നിറഞ്ഞ ആശംസകളുമായി മലയാളിയുടെ നിത്യ ഹരിത നായിക മഞ്ജു വാര്യരും എത്തിയതോടെ ആഘോഷം ഇരട്ടിയായി. ഈ കുഞ്ഞു എഴുത്തുകാരന് മഞ്ജു പിറന്നാൾ ആശംസകളും നേർന്നു. അമേരിക്കൻ മലയാളികൾക്ക് സുപരിചിതയായ എഴുത്തുകാരിയും ‘ബ്രിട്ടീഷ് കൈരളി’ കോളമിസ്റ്റുമായ ആർഷ അഭിലാഷിന്റെ മകനാണ് താത്വിക്.

Next Post

അടിവയറിലെ കൊഴുപ്പ് നിയന്ത്രിക്കുന്നതിനുള്ള ആഹാരക്രമീകരണം; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

Thu Apr 8 , 2021
അടിയവയറില്‍ കൊഴുപ്പ് അടിയുന്നത് വയറു ചാടുന്നതിനു പ്രധാന കാരണമാണ്. ശരീരസൗന്ദര്യത്തിലുപരി ഇത് നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്കു കൂടി നയിക്കും. പ്രമേഹം, ഹൃദ്രോഗം, രക്താതിസമ്മര്‍ദം എന്നിവയുടെ സാധ്യത ഇതു വര്‍ധിപ്പിക്കുന്നു. അടിവയറില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ നിയന്ത്രിക്കുന്നതിന് ചില ആഹാരക്രമീകരണങ്ങള്‍ അറിയണം. 1. മധുരപലഹാരങ്ങള്‍ കൂടുതലായി കഴിക്കുന്നത് ശരീരത്തില്‍ ഇന്‍സുലിന്റെ ശരിയായ പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കും. ഇത് ഉപാപചയ പ്രവര്‍ത്തനങ്ങളെ ബാധിക്കും. അങ്ങനെ ശരീരത്തില്‍ പ്രത്യേകിച്ച്‌ വയറില്‍ കൊഴുപ്പ് അടിയാനുള്ള സാധ്യത വര്‍ധിക്കും.2. അന്നജം […]

You May Like

Breaking News

error: Content is protected !!