പ്രവാസി മലയാളി കോവിഡ് ബാധിച്ചു മരിച്ചു

ദമ്മാം: അല്‍ഖോബാറിലെ പഴയകാല പ്രവാസിയായിരുന്ന കോഴിക്കോട് സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു. പന്നിയങ്കര വാടിയില്‍ അബ്‌ദുല്‍ അസീസാണ് (ദൗലിയ അസീസ് – 72) മരിച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങളായി കൊറോണ വൈറസ് രോഗം ബാധിച്ച്‌ ചികിത്സയിലായിരുന്ന ഇദ്ദേഹം ബുധനാഴ്ച്ച പുലര്‍ച്ചെയാണ് മരിച്ചത്.

40 വര്‍ഷത്തോളമായി അല്‍ഖോബാറിലെ അദ്ദൌലിയ ഇലക്‌ട്രോണിക് അപ്ലയന്‍സ് കമ്ബനിയിയില്‍ മാര്‍ക്കറ്റിംഗ് ഓഫീസറായി ജോലി ചെയ്‌തുവരികയായിരുന്നു ഇദ്ദേഹം. വിവിധ പ്രവാസി കൂട്ടായ്‌മകളില്‍ സജീവമായിരുന്നു ഇദ്ദേഹം .

പരേതരായ മമ്മദ് കോയയുടേയും നഫീസയുടെയും മകനാണ്. ഭാര്യ: റൈഹാന പത്തായപ്പുര. മക്കളും മരുമക്കളുമായ അനസ്, സമീന, ആരിഫ്, ശഹാന എന്നിവര്‍ അല്‍ ഖോബാറിലുണ്ട്.

സഹോദരങ്ങള്‍: അബ്‌ദുല്‍ സലാം, അബ്‌ദുല്‍ സത്താര്‍, അബ്‌ദുല്‍ ലത്തീഫ്, ഹാജറ. ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ദമ്മാമില്‍ ഖബറടക്കും.

Next Post

തിരുവല്ല സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

Thu Apr 8 , 2021
സലാല: തിരുവല്ല സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഓതറ പുനമടത്തു ബാബുവിന്റെ മകന്‍ അജിന്‍ ബാബു (32 ) സലാലയിലെ മസൂണയില്‍ വെച്ചുണ്ടായ വാഹന അപകടത്തിലാണ് മരിച്ചിരിക്കുന്നത്. സലാല സുല്‍ത്താന്‍ ഖാബൂസ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി അറിയിക്കുകയുണ്ടായി. തുടര്‍ നടപടികള്‍ സ്വീകരിച്ചതായി അറിയിക്കുകയുണ്ടായി. ഭാര്യ മെറിനും ഒന്നര വയസുള്ള ഇവാനും നാട്ടില്‍ നിന്ന് ആദ്യമായി സലാലയില്‍ എത്തിയിട്ട് ഒരാഴ്ച തികയുമ്ബോഴാണ് അപകടം അജിനെ […]

Breaking News

error: Content is protected !!