സൗ​ദി: ഹ​റ​മി​ൽ ഉം​റ​ക്കും ന​മ​സ്​​കാ​ര​ത്തി​നും കൂ​ടു​ത​ൽ​ പേ​ർ​ക്ക്​ അ​നു​മ​തി

ജി​ദ്ദ: റ​മ​ദാ​നി​ല്‍ മ​സ്​​ജി​ദു​ല്‍ ഹ​റാ​മി​ല്‍ ഉം​റ​ക്കും ന​മ​സ്​​കാ​ര​ത്തി​നും കൂ​ടു​ത​ല്‍ പേ​ര്‍​ക്ക്​ അ​നു​മ​തി ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി ഇ​രു​ഹ​റം കാ​ര്യാ​ല​യം വ്യ​ക്ത​മാ​ക്കി. ഉം​റ​ക്ക്​ ദി​വ​സം 50,000 പേ​ര്‍​ക്കും ന​മ​സ്​​കാ​ര​ത്തി​ന്​ ഒ​രു​ല​ക്ഷം പേ​ര്‍​ക്കു​മാ​ണ്​ അ​നു​മ​തി. കോ​വി​ഡ്​ വാ​ക്​​സി​നെ​ടു​ത്ത​വ​ര്‍​ക്കാ​യി​രി​ക്കും അ​നു​മ​തി. ര​ണ്ടു​ ഡോ​സ്​ എ​ടു​ത്ത​വ​ര്‍ അ​ല്ലെ​ങ്കി​ല്‍ ആ​ദ്യ​ഡോ​സ്​ എ​ടു​ത്ത്​ 14​ ദി​വ​സം ക​ഴി​ഞ്ഞ​വ​ര്‍, രോ​ഗ​ബാ​ധ​യി​ല്‍ നി​ന്ന്​ സു​ഖം പ്രാ​പി​ച്ച​വ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ്​ ഹ​റ​മി​ലേ​ക്ക്​ പ്ര​വേ​ശ​നാ​നു​മ​തി​യെ​ന്ന്​ ക​ഴി​ഞ്ഞ​ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

വാ​ക്​​സി​നേ​ഷ​ന്‍ എ​ടു​ത്തു​വെ​ന്ന്​ ത​വ​ക്ക​ല്‍​നാ ആ​പ്പി​ല്‍ കാ​ണി​ച്ചി​രി​ക്ക​ണം. ഉം​റ​ക്കും ന​മ​സ്​​കാ​ര​ത്തി​നും സി​യാ​റ​ത്തി​നു​മു​ള്ള അ​നു​മ​തി​പ​ത്ര ബു​ക്കി​ങ്​ ഇ​അ്​​ത​മ​ര്‍​നാ, ത​വ​ല്‍​ക്ക​നാ ആ​പ്പി​ലൂ​ടെ​യാ​യി​രി​ക്കും. റ​മ​ദാ​നി​ല്‍ മ​ക്ക​യി​ലെ ഹ​റം പ​ള്ളി​യി​ലെ​ത്തു​ന്ന വി​ശ്വാ​സി​ക​ള്‍​ക്ക് സേ​വ​നം ചെ​യ്യു​ന്ന​തി​നാ​യി സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രു​മു​ള്‍​പ്പെ​ടെ​യു​ള്ള പ​രി​ശീ​ല​നം ല​ഭി​ച്ച 4442 ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചി​ട്ടു​ണ്ട്.

ക​അ്​​ബ​ക്കും ചു​റ്റും ത്വ​വാ​ഫ് ചെ​യ്യു​ന്ന​തി​നാ​യി 14 വ​രി​ക​ളു​ണ്ടാ​കും. ഇ​തി​ല്‍ ക​അ്​​ബ​യോ​ടു ചേ​ര്‍​ന്ന് ആ​ദ്യ​ത്തെ മൂ​ന്നു വ​രി​ക​ള്‍ പ്രാ​യ​മേ​റി​യ​വ​ര്‍​ക്കും ശാ​രീ​രി​ക​പ്ര​യാ​സ​ങ്ങ​ളു​ള്ള​വ​ര്‍​ക്കും അം​ഗ​പ​രി​മി​ത​ര്‍​ക്കും മാ​ത്ര​മാ​യി​രി​ക്കും.

സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്ക​ണം ത്വ​വാ​ഫും മ​റ്റു ക​ര്‍​മ​ങ്ങ​ളും ന​ട​ത്തേ​ണ്ട​ത്. വി​മാ​ന​ത്താ​വ​ളം വ​ഴി​യെ​ത്തു​ന്ന തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് സേ​വ​നം ചെ​യ്യു​ന്ന​തി​നാ​യി സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​തോ​റി​റ്റി​ക്കു കീ​ഴി​ലും ഒ​രു​ക്ക​ങ്ങ​ള്‍ സ​ജീ​വ​മാ​ണ്.ജി​ദ്ദ​യി​ലെ കി​ങ് അ​ബ്​​ദു​ല്‍ അ​സീ​സ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ തീ​ര്‍​ഥാ​ട​ക​രെ സ്വീ​ക​രി​ക്കു​ന്ന​തി​നും തി​രി​ച്ച​യ​ക്കു​ന്ന​തി​നു​മാ​യി നോ​ര്‍​ത്ത് ടെ​ര്‍​മി​ന​ലി​ലും ഒ​ന്നാം ന​മ്ബ​ര്‍ ടെ​ര്‍​മി​ന​ലി​ലും ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ന്നു​വ​രു​ന്നു. തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

Next Post

സൗ​ദി: ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ​ക്ക്​ കീ​ഴി​ല്‍​ ലോ​ക​മെ​മ്പാ​ടും വാ​ക്​​സി​ന്‍ എ​ത്തി​ക്കാ​ന്‍ സൗ​ദി എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ കാ​ര്‍​ഗോ വി​മാ​ന​ങ്ങ​ളും

Thu Apr 8 , 2021
ജി​ദ്ദ: ​െഎ​ക്യ​രാ​ഷ്​​ട്ര സ​ഭ​ക്ക്​ കീ​ഴി​ല്‍​ ലോ​ക​മെ​മ്ബാ​ടും വാ​ക്​​സി​ന്‍ എ​ത്തി​ക്കാ​ന്‍ സൗ​ദി എ​യ​ര്‍​ലൈ​ന്‍​സി​െന്‍റ കാ​ര്‍​ഗോ വി​മാ​ന​ങ്ങ​ളും. യു​നി​സെ​ഫി​ന്​ കീ​ഴി​ലെ വാ​ക്​​സി​നെ​ത്തി​ക്കു​ന്ന മാ​നു​ഷി​ക പ​ദ്ധ​തി​യി​ലാ​ണ്​​​ സൗ​ദി​യ കാ​ര്‍​ഗോ വി​മാ​ന​ങ്ങ​ളും പ​​ങ്കാ​ളി​യാ​കു​ന്ന​ത്.​ സൗ​ദി എ​യ​ര്‍​ലൈ​ന്‍​സ്​ കാ​ര്‍​ഗോ ക​മ്ബ​നി​യും യു​നി​സെ​ഫും ഇ​തി​നു​ള്ള ക​രാ​റി​ല്‍ ഒ​പ്പു​വെ​ച്ചു. ഇ​തോ​ടെ കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ആ​ഗോ​ള ശ്ര​മ​ങ്ങ​ളി​ലും സം​രം​ഭ​ങ്ങ​ളി​ലും സൗ​ദി​എ​യ​ര്‍​ലൈ​ന്‍​സി​നു കീ​ഴി​ലെ കാ​ര്‍​ഗോ വി​മാ​ന​ങ്ങ​ളും പ​െ​ങ്ക​ടു​ക്കും. വാ​ക്​​സി​നു​ക​ള്‍ ന്യാ​യ​മാ​യി വി​ത​ര​ണം ചെ​യ്യാ​നു​ള്ള ആ​ഗോ​ള ‘കോ​വാ​ക്​​സ്​’​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നൂ​റി​ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ വാ​ക്​​സി​നെ​ത്തി​ക്കു​ന്ന സം​രം​ഭ​ത്തി​ല്‍ […]

You May Like

Breaking News

error: Content is protected !!