സൗ​ദി: ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ​ക്ക്​ കീ​ഴി​ല്‍​ ലോ​ക​മെ​മ്പാ​ടും വാ​ക്​​സി​ന്‍ എ​ത്തി​ക്കാ​ന്‍ സൗ​ദി എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ കാ​ര്‍​ഗോ വി​മാ​ന​ങ്ങ​ളും

ജി​ദ്ദ: ​െഎ​ക്യ​രാ​ഷ്​​ട്ര സ​ഭ​ക്ക്​ കീ​ഴി​ല്‍​ ലോ​ക​മെ​മ്ബാ​ടും വാ​ക്​​സി​ന്‍ എ​ത്തി​ക്കാ​ന്‍ സൗ​ദി എ​യ​ര്‍​ലൈ​ന്‍​സി​െന്‍റ കാ​ര്‍​ഗോ വി​മാ​ന​ങ്ങ​ളും. യു​നി​സെ​ഫി​ന്​ കീ​ഴി​ലെ വാ​ക്​​സി​നെ​ത്തി​ക്കു​ന്ന മാ​നു​ഷി​ക പ​ദ്ധ​തി​യി​ലാ​ണ്​​​ സൗ​ദി​യ കാ​ര്‍​ഗോ വി​മാ​ന​ങ്ങ​ളും പ​​ങ്കാ​ളി​യാ​കു​ന്ന​ത്.​ സൗ​ദി എ​യ​ര്‍​ലൈ​ന്‍​സ്​ കാ​ര്‍​ഗോ ക​മ്ബ​നി​യും യു​നി​സെ​ഫും ഇ​തി​നു​ള്ള ക​രാ​റി​ല്‍ ഒ​പ്പു​വെ​ച്ചു.

ഇ​തോ​ടെ കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ആ​ഗോ​ള ശ്ര​മ​ങ്ങ​ളി​ലും സം​രം​ഭ​ങ്ങ​ളി​ലും സൗ​ദി​എ​യ​ര്‍​ലൈ​ന്‍​സി​നു കീ​ഴി​ലെ കാ​ര്‍​ഗോ വി​മാ​ന​ങ്ങ​ളും പ​െ​ങ്ക​ടു​ക്കും. വാ​ക്​​സി​നു​ക​ള്‍ ന്യാ​യ​മാ​യി വി​ത​ര​ണം ചെ​യ്യാ​നു​ള്ള ആ​ഗോ​ള ‘കോ​വാ​ക്​​സ്​’​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നൂ​റി​ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ വാ​ക്​​സി​നെ​ത്തി​ക്കു​ന്ന സം​രം​ഭ​ത്തി​ല്‍ പ​ത്തോ​ളം വി​മാ​ന​ക്ക​മ്ബ​നി​ക​ളാ​ണ്​ ഇ​തു​വ​രെ പ​ങ്കാ​ളി​ക​ളാ​യ​ത്.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ദ്ധ​തി​യി​ലൂ​ടെ 2021‍െന്‍​റ ആ​ദ്യ പ​കു​തി​യി​ല്‍ 145 രാ​ജ്യ​ങ്ങ​ളി​ലെ മൂ​ന്ന്​ ശ​ത​മാ​നം ജ​ന​ങ്ങ​ള്‍​ക്ക്​​ കു​ത്തി​െ​വ​പ്പ്​ ല​ഭ്യ​മാ​ക്കാ​നാ​ണ്​ പ​ദ്ധ​തി.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ കോ​വി​ഡ്​ വാ​ക്​​സി​ന്‍ എ​ത്തി​ക്കു​ന്ന​തി​ന്​ സൗ​ദി​യ കാ​ര്‍​ഗോ വി​മാ​ന​ങ്ങ​ള്‍ പൂ​ര്‍​ണ സ​ജ്ജ​മാ​യ​താ​യി സി.​ഇ.​ഒ ഉ​മ​ര്‍ അ​ല്‍​ഹ​രീ​രി പ​റ​ഞ്ഞു. യു​നി​സെ​ഫു​മാ​യി കൈ​​കോ​ര്‍​ത്ത്​​ ലോ​ക​ത്ത്​ കോ​വി​ഡ്​ വാ​ക്​​സി​നെ​ത്തി​ക്കാ​ന്‍ ക​മ്ബ​നി ശ്ര​മി​ക്കും. കോ​വി​ഡ്​ കാ​ല​ത്ത്​ സൗ​ദി​യ കാ​ര്‍​ഗോ ലോ​ക ഭൂ​ഖ​ണ്ഡ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഷി​പ്പി​ങ്​ എ​ത്തി​ക്കു​ന്ന​തി​നാ​യി സാ​ധ്യ​മാ​യ പ്ര​വ​ര്‍​ത്ത​ന ശേ​ഷി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പ്ര​ത്യേ​കി​ച്ച്‌​ മ​രു​ന്നു​ക​ളും മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളും എ​ത്തി​ക്കാ​ന്‍ അ​തീ​വ ശ്ര​ദ്ധ ചെ​ലു​ത്തി​യി​ട്ടു​ണ്ട്.​ ലോ​ക​ത്തെ വി​വി​ധ വി​പ​ണി​യി​ലേ​ക്ക്​ ഷി​പ്പി​ങ്​ ന​ട​ത്തു​ന്ന​തി​നി​ട​യി​ലും മാ​നു​ഷി​ക​വും ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള ഏ​ത്​ സം​രം​ഭ​ങ്ങ​ള്‍​ക്കും ക​മ്ബ​നി പി​ന്തു​ണ ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും സൗ​ദി കാ​ര്‍​ഗോ സി.​ഇ.​ഒ ​പ​റ​ഞ്ഞു.

Next Post

ഒമാൻ: പുതിയ വിസ ലഭിച്ചവർക്ക് പ്രവേശന അനുമതി

Thu Apr 8 , 2021
മസ്‌കറ്റ്: ഒമാനില്‍ വര്‍ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകളുടെ സാഹചര്യത്തില്‍ ഏപ്രില്‍ 8 മുതല്‍ പൗരന്മാര്‍ക്കും സ്ഥിരതാമസ വിസ ഉടമകള്‍ക്കും മാത്രമായി രാജ്യത്തേക്കുള്ള പ്രവേശനം സുപ്രീം കമ്മിറ്റി പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ അതേസമയം ഇതിനകം ഒമാനിലേക്ക് വിസ നേടിയ വിദേശികള്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവാദമുണ്ടെന്ന് റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി) അറിയിക്കുകയുണ്ടായി.

Breaking News

error: Content is protected !!