ഒമാൻ: പുതിയ വിസ ലഭിച്ചവർക്ക് പ്രവേശന അനുമതി

മസ്‌കറ്റ്: ഒമാനില്‍ വര്‍ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകളുടെ സാഹചര്യത്തില്‍ ഏപ്രില്‍ 8 മുതല്‍ പൗരന്മാര്‍ക്കും സ്ഥിരതാമസ വിസ ഉടമകള്‍ക്കും മാത്രമായി രാജ്യത്തേക്കുള്ള പ്രവേശനം സുപ്രീം കമ്മിറ്റി പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ അതേസമയം ഇതിനകം ഒമാനിലേക്ക് വിസ നേടിയ വിദേശികള്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവാദമുണ്ടെന്ന് റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി) അറിയിക്കുകയുണ്ടായി.

Next Post

കുവൈത്ത്: ഇന്ന് മുതല്‍ കര്‍ഫ്യൂ സമയത്തില്‍ മാറ്റം

Thu Apr 8 , 2021
കുവൈത്തില്‍ ഇന്ന് മുതല്‍ കര്‍ഫ്യൂ സമയത്തില്‍ മാറ്റം.രാത്രി ഏഴുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ്​ പുതുക്കിയ സമയം. റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ രാത്രി പത്തുവരെ നടക്കാന്‍ അനുമതിയുണ്ടാകും. സൈക്കിള്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ കര്‍ഫ്യൂ സമയത്ത്​ ഉപയോഗിക്കാന്‍ പാടില്ല. സ്വന്തം റെസിഡന്‍ഷ്യല്‍ ഏരിയക്ക്​ പുറത്തുപോകാനും പാടില്ല. സഹകരണ സംഘങ്ങളില്‍ രാത്രി ഏഴിനും 12നും ഇടയിലുള്ള സമയത്തേക്ക്​ ഷോപ്പിങ്​ അപ്പോയന്‍റ്​മെന്‍റ്​ നല്‍കും. ഇതുവരെയുള്ള പ്രഖ്യാപന പ്രകാരം ഏപ്രില്‍ 22 വരെയാണ്​ കര്‍ഫ്യൂ പ്രാബല്യത്തിലുണ്ടാകുക.

Breaking News

error: Content is protected !!