കുവൈത്ത്: ഇന്ന് മുതല്‍ കര്‍ഫ്യൂ സമയത്തില്‍ മാറ്റം

കുവൈത്തില്‍ ഇന്ന് മുതല്‍ കര്‍ഫ്യൂ സമയത്തില്‍ മാറ്റം.രാത്രി ഏഴുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ്​ പുതുക്കിയ സമയം. റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ രാത്രി പത്തുവരെ നടക്കാന്‍ അനുമതിയുണ്ടാകും. സൈക്കിള്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ കര്‍ഫ്യൂ സമയത്ത്​ ഉപയോഗിക്കാന്‍ പാടില്ല.

സ്വന്തം റെസിഡന്‍ഷ്യല്‍ ഏരിയക്ക്​ പുറത്തുപോകാനും പാടില്ല. സഹകരണ സംഘങ്ങളില്‍ രാത്രി ഏഴിനും 12നും ഇടയിലുള്ള സമയത്തേക്ക്​ ഷോപ്പിങ്​ അപ്പോയന്‍റ്​മെന്‍റ്​ നല്‍കും. ഇതുവരെയുള്ള പ്രഖ്യാപന പ്രകാരം ഏപ്രില്‍ 22 വരെയാണ്​ കര്‍ഫ്യൂ പ്രാബല്യത്തിലുണ്ടാകുക.

Next Post

സൗദി: ഷോപ്പിംഗ് മാളുകളില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം

Thu Apr 8 , 2021
റിയാദ്: സൗദി അറേബ്യയില്‍ ഷോപ്പിംഗ് മാളുകളില്‍ സമ്ബൂര്‍ണ സൗദിവല്‍ക്കരണം ഏര്‍പ്പെടുത്തുന്നു. ഓഗസ്റ്റ് നാലു മുതല്‍ ആണ്‌ഈ നിയമം പ്രാബല്യത്തില്‍ വരിക. ഇതോടെ രാജ്യത്തെഷോപ്പിoഗ് മാളുകളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടുന്ന ആയിരക്കണക്കിനു ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും. ഷോപ്പിംഗ് മാളുകളുടെ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസുകളിലെ ജോലികളും 100 ശതമാനം സൗദിവല്‍ക്കരിക്കാനാണ് തീരുമാനം. ഷോപ്പിംഗ് മാളുകളോട് ചേര്‍ന്ന കോഫി ഷോപ്പുകളില്‍ 50 ശതമാനവും റെസ്റ്റോറന്റുകളില്‍ 40 ശതമാനവും സൗദിവല്‍ക്കരണമാണ് നടപ്പാക്കേണ്ടത്.റെസ്റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍, വന്‍കിട […]

Breaking News

error: Content is protected !!