സൗദി: ഷോപ്പിംഗ് മാളുകളില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം

റിയാദ്: സൗദി അറേബ്യയില്‍ ഷോപ്പിംഗ് മാളുകളില്‍ സമ്ബൂര്‍ണ സൗദിവല്‍ക്കരണം ഏര്‍പ്പെടുത്തുന്നു. ഓഗസ്റ്റ് നാലു മുതല്‍ ആണ്‌ഈ നിയമം പ്രാബല്യത്തില്‍ വരിക. ഇതോടെ രാജ്യത്തെഷോപ്പിoഗ് മാളുകളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടുന്ന ആയിരക്കണക്കിനു ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും.

ഷോപ്പിംഗ് മാളുകളുടെ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസുകളിലെ ജോലികളും 100 ശതമാനം സൗദിവല്‍ക്കരിക്കാനാണ് തീരുമാനം. ഷോപ്പിംഗ് മാളുകളോട് ചേര്‍ന്ന കോഫി ഷോപ്പുകളില്‍ 50 ശതമാനവും റെസ്റ്റോറന്റുകളില്‍ 40 ശതമാനവും സൗദിവല്‍ക്കരണമാണ് നടപ്പാക്കേണ്ടത്.റെസ്റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍, വന്‍കിട സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലെ നിശ്ചിത തൊഴിലുകളില്‍ സൗദിവല്‍ക്കരണ അനുപാതം ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്.

കോഫി ഷോപ്പ് മാനേജര്‍, റെസ്റ്റോറന്റ് മാനേജര്‍, ഷോറൂം മാനേജര്‍, അസിസ്റ്റന്റ് കൊമേഴ്‌സ്യല്‍ മാനേജര്‍, ഇന്‍ഡോര്‍ സെയില്‍സ് മാനേജര്‍, മാര്‍ക്കറ്റിംഗ് ആന്റ് കസ്റ്റമര്‍ സര്‍വീസ് മാനേജര്‍, റീട്ടെയില്‍ സെയില്‍സ് സൂപ്പര്‍വൈസര്‍, ക്യാഷ് കൗണ്ടര്‍ സൂപ്പര്‍വൈസര്‍ എന്നിവ സൗദിവല്‍ക്കരിക്കാന്‍ തീരുമാനിച്ച പ്രധാന തൊഴിലുകളില്‍ ഉള്‍പ്പെടുന്നു.ഈ മേഖലയില്‍ ആയിരക്കണക്കിന് മലയാളികളാണ് ജോലി ചെയ്യുന്നത്. പുതിയ സൗദിവത്ക്കരണം പ്രഖ്യാപിച്ചതോടെ നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും.

അതേ സമയംഷോപ്പിംഗ് മാളുകളിലെ പരിമിതമായ തൊഴിലുകള്‍ സൗദിവല്‍ക്കരണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശുചീകരണ തൊഴിലാളി, കയറ്റിറക്ക് തൊഴിലാളി, ഗെയിം റിപ്പയര്‍ ടെക്‌നീഷ്യന്‍, ബാര്‍ബര്‍ എന്നീ തൊഴിലുകളെ സൗദിവല്‍ക്കരണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഈ വിഭാഗം തൊഴിലാളികളുടെ എണ്ണം ഒരു ഷിഫ്റ്റില്‍ ആകെ തൊഴിലാളികളുടെ 20 ശതമാനത്തില്‍ കവിയാന്‍ പാടില്ല. ഇവര്‍ യൂനിഫോം ധരിക്കുകയും വേണം.

രാജ്യത്തെ എല്ലാ ഷോപ്പിംഗ് മാളുകളിലും ഓഗസ്റ്റ് നാലു മുതല്‍ പരിശോധന ആരംഭിക്കുമെന്നും ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി മുന്നറിയിപ്പ് നല്‍കി.

Next Post

പരീക്ഷ എഴുതാന്‍ പോയ യുവതിക്ക് തലയ്ക്ക് വെട്ടേറ്റു

Thu Apr 8 , 2021
പാലാ: പരീക്ഷ എഴുതാനായി പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ തലയ്ക്ക് വെട്ടേറ്റ് നിലയില്‍ വഴിയില്‍ കണ്ടെത്തി. പാലാ വെള്ളിയേപ്പള്ളി വലിയമലയ്ക്കല്‍ റ്റിന്റു മരിയ ജോണ്‍(26) ആണ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ യുവതി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതി അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ വീട്ടില്‍നിന്ന് 150 മീറ്റര്‍ മാത്രം അകലെയായിരുന്നു സംഭവം. എറണാകുളത്ത് […]

Breaking News

error: Content is protected !!