പരീക്ഷ എഴുതാന്‍ പോയ യുവതിക്ക് തലയ്ക്ക് വെട്ടേറ്റു

പാലാ: പരീക്ഷ എഴുതാനായി പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ തലയ്ക്ക് വെട്ടേറ്റ് നിലയില്‍ വഴിയില്‍ കണ്ടെത്തി. പാലാ വെള്ളിയേപ്പള്ളി വലിയമലയ്ക്കല്‍ റ്റിന്റു മരിയ ജോണ്‍(26) ആണ് ആക്രമിക്കപ്പെട്ടത്.

ഗുരുതരമായി പരിക്കേറ്റ യുവതി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതി അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.

ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ വീട്ടില്‍നിന്ന് 150 മീറ്റര്‍ മാത്രം അകലെയായിരുന്നു സംഭവം. എറണാകുളത്ത് പരീക്ഷയെഴുതുന്നതിനായി പോകുന്നതിനിടെ തന്നെ ആരോ അടിച്ചുവെന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴി.

അക്രമി മൂര്‍ച്ചയുള്ള ആയുധം കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പുലര്‍ച്ചെ വ്യായാമത്തിനിറങ്ങിയവരാണ് പരിക്കേറ്റ് വഴിയില്‍ കിടന്ന യുവതിയെ കണ്ടത്.

പാലാ പോലീസും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. അമ്മയും രണ്ടു സഹോദരിമാരുമടങ്ങുന്ന ഏറ്റുമാനൂര്‍ സ്വദേശികളായ കുടുംബം അടുത്തിടെയാണ് വെള്ളിയേപ്പള്ളിയില്‍ വാടകയ്ക്ക് താമസിക്കാനെത്തിയത്. സംഭവത്തില്‍ ദുരൂഹതയുെണ്ടന്ന് പോലീസ് പറഞ്ഞു.

Next Post

വൈഗയുടേത് കൊലപാതകമോ ? പിതാവിനെ കണ്ടെത്താത്തതില്‍ ദുരൂഹത

Thu Apr 8 , 2021
കാക്കനാട്: കളമശേരി മുട്ടാര്‍ പുഴയില്‍ വൈഗ എന്ന 13 കാരി പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീങ്ങിയിട്ടില്ല. കുട്ടിയുടെ പിതാവ് സനു മോഹനു വേണ്ടി പൊലീസ് മഹാരാഷ്ട്ര, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും കൃത്യമായ വിവരങ്ങള്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. നേരത്തെ, വാളയാര്‍ ചെക്‌പോസ്റ്റ് വഴി സനു മോഹന്റെ കാര്‍ കടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഇതര സംസ്ഥാനത്തേക്ക് വ്യാപിപ്പിച്ചത്. കേസില്‍ നിര്‍ണായക വിവരങ്ങള്‍ […]

Breaking News

error: Content is protected !!