
പറമ്ബില്‍ ബസാര്‍ (കോഴിക്കോട്) : മൂന്നു ദിവസം മുമ്ബ് ഉദ്ഘാടനം ചെയ്ത തുണിക്കട തീവെച്ച് നശിപ്പിച്ചു. പറമ്ബില്‍ ബസാര്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തെ മമ്മാസ് ആന്‍ഡ് പപ്പാസ് തുണിക്കടയാണ് കത്തി നശിച്ചത്. വ്യാഴാഴ്ച പുലര്‍ച്ച 1.40നാണ് സംഭവം. പതിനാറ് മുറികളിലായുള്ള ഇരു നില കെട്ടിടത്തില്‍ വില്പനക്കായി സൂക്ഷിച്ച വിഷു ആഘോഷത്തിനുള്ള തുണിത്തരങ്ങള്‍ ഉള്‍പ്പെടെയാണ് കത്തി നശിച്ചത്. ഒരു കോടി രൂപക്ക് മുകളില്‍ നഷ്ടം ഉണ്ടായതായി കടയുടമ പറയുന്നു. കോണാട്ട് റംസീന മന്‍സില്‍ നിജാസിന്റെ ഉടമസ്ഥതതയിലുള്ളതാണ് കെട്ടിടം .
ബുധനാഴ്ച രാത്രി പന്ത്രണ്ടു മണി വരെ കടയില്‍ ജോലിക്കാരുണ്ടായിരുന്നു. കടയടച്ച് പോയ ശേഷമാണ് സംഭവം. . ഇരുനില കെട്ടിടത്തിന്റെ താഴെ നിലയില്‍ പൊട്ടിത്തെറിച്ചുള്ള തീപിടിത്തം സമീപത്തെ കടയിലെ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഒന്നര മണിയോടെ പിക്കപ് വാനിലെത്തിയ അജ്ഞാതരായ നാലു പേര് കന്നാസില്‍ നിന്ന് എന്തോ ഒഴിക്കുന്നത് കാമറയില്‍ പതിഞ്ഞിട്ടുണ്ട്. പത്തു മിനിറ്റിനു ശേഷമാണ് തീപിടിത്തം.
ചേവായൂര്‍. പൊലീസില്‍ പരാതി നല്കി. വെള്ളിമാട്കുന്ന് ഫയര്‍ യൂനിറ്റില്‍ നിന്ന് സ്റ്റേഷന് ഓഫിസര്‍ ടി.പി. ബാബുരാജ്, അഡ്മിനിസ്ട്രേഷന് ഓഫിസര്‍ എ.അജയകുമാര്‍ , അബ്ദുല്‍ ഫൈസി എന്നിവരുടെ നേതൃത്വത്തില്‍ സജിത്ത് കുമാര്‍, അഹമ്മദ് റഹീഷ് , ഷൈബിന്, സി.പി. വിനീഷ് ഹോംഗാര്‍ഡ് നാരായണന് എന്നിവര്‍ എത്തി തീയണക്കാന്‍ ശ്രമിച്ചു. അപകട സാധ്യത കണക്കിലെടുത്ത് കോഴിക്കോട് ബീച്ച് യൂണിറ്റില്‍ നിന്നും അബ്ദുല്‍ ഷുക്കൂറിന്റെ നേതൃത്വത്തിലുള്ള ഫോഴ്സും നരിക്കുനി യൂനിറ്റില്‍ നിന്നും രമേഷിന്റെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്നാണ് തീ പൂര്‍ണമായും അണച്ചത്.