പാനൂരിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും

കണ്ണൂര്‍ : പാനൂരിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും.

ഡിവൈഎസ്പി ഇസ്മയിലിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ അറിയിച്ചു. 15 അംഗ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്.

കേസിലെ പ്രതികളായ 11 പേരെ തിരിച്ചറിഞ്ഞതായും കമ്മിഷണര്‍ അറിയിച്ചു. പ്രതികള്‍ ഒളിവിലാണ്.

ആരും കസ്റ്റഡിയില്‍ ഇല്ല. കേസിന്റെ ഗതി തിരിച്ചുവിടുന്ന തരത്തില്‍ വീണ്ടും അക്രമം ഉണ്ടാക്കരുതെന്നും പൊലീസ് കമ്മിഷണര്‍ അഭ്യര്‍ത്ഥിച്ചു.

വോട്ടെടുപ്പ് ദിവസം രാത്രി എട്ട് മണിയോടെയാണ് പാനൂര്‍ മുക്കില്‍പീടികയില്‍ വച്ച്‌ മുസ്ലിം ലീഗ് പ്രവര്‍ത്തകരായ മന്‍സൂറും സഹോദരന്‍ മുഹ്‌സിനും ആക്രമിക്കപ്പെട്ടത്. ആക്രമികളില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തുകയായിരുന്നു.

ചോര വാര്‍ന്ന നിലയില്‍ കണ്ടെത്തിയ മന്‍സൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിന്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

അതിനിടെ, സംഭവത്തില്‍ അയല്‍വാസിയായ ഷിനോസിന്റെ അറസ്റ്റ് പോലിസ് രേഖപ്പെടുത്തി. ഇയാളെ അല്പസമയത്തിനകം കോടതിയില്‍ ഹാജരാക്കും. ഇയാളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ലെന്നാണ് പോലീസ് നല്കുന്ന സൂചന.

പ്രദേശത്ത് നിന്നും കണ്ടെടുത്ത ആയുധമുപയോഗിച്ചല്ല കൊലപാതകം നടത്തിയതെന്നും ഇത് അക്രമികളില്‍ നിന്നും വീണുപോയ ആയുധമാകാമെന്നും പോലീസ് സൂചന നല്കി.

Next Post

ഒരു റേഷന്‍ കാര്‍ഡിലും പേരില്ലാത്തവര്‍ക്ക് 24 മണിക്കൂറിനകം കാര്‍ഡ്

Thu Apr 8 , 2021
മലപ്പുറം: മലപ്പുറത്ത് ഒരു റേഷന്‍ കാര്‍ഡിലും പേരില്ലാത്തവര്‍ക്ക് 24 മണിക്കൂറിനകം കാര്‍ഡ്. നിലവില്‍ ഒരു റേഷന്‍ കാര്‍ഡിലും ഉള്‍പെട്ടിട്ടില്ലാത്ത വാടകവീട്ടില്‍ താമസിക്കുന്ന റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് ആധാര്‍ നമ്ബറും തദ്ദേശ സ്ഥാപന പ്രതിനിധിയുടെ സാക്ഷ്യപ്പെടുത്തലുമുണ്ടെങ്കില്‍ 24 മണിക്കൂറിനകം കാര്‍ഡ് നല്‍കുമെന്ന് ജില്ല സിവില്‍ സപ്ലൈസ് ഓഫിസര്‍ മനുഷ്യാവകാശ കമീഷനെ അറിയിച്ചു. വാടക കെട്ടിടത്തില്‍ താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭിക്കാനുള്ള സാങ്കേതിക തടസ്സം ചൂണ്ടിക്കാണിച്ച്‌ സമര്‍പിച്ച പരാതിയില്‍ കമീഷന്‍ അംഗം വി കെ […]

You May Like

Breaking News

error: Content is protected !!