
ഹൈദരാബാദ്: കൃഷി ചെയ്യാന്‍ നിലം നിരത്തുന്നതിനിടയില്‍ ആ കാഴ്ച കണ്ട് കര്‍ഷകനായ നരസിംഹ ഞെട്ടി. പൊട്ടിപ്പൊളിയാനായ ഒരു കുടത്തിനുള്ളില്‍ നിറയെ സ്വര്‍ണാഭരണങ്ങള്‍. തൂക്കിനോക്കിയപ്പോള്‍ അഞ്ചു കിലോയോളം തൂക്കം വരുന്നതാണിവ. അന്ധാളിച്ചുപോയ നരസിഹ അതിശയത്താലും ആഹ്ലാദത്താലും കരയുകയും ഒച്ചവെക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും സ്വര്ണാഭരണക്കാഴ്ചകളോടൊപ്പം വൈറലായി.
തെലങ്കാനയില്‍ ജനഗാം ജില്ലയില്‍ ഉള്‍പെടുന്ന പെംബര്ത്തിയിലെ കര്‍ഷനാണ് നരസിംഹ. കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഒരു മാസം മുമ്ബ് 11 ഏക്കര്‍ സ്ഥലം വാങ്ങിയത്. കൃഷി നടത്തുന്നതിനായി സ്ഥലം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നിരപ്പാക്കുന്നതിനിടയിലാണ് സ്വര്‍ണാഭരണങ്ങളടങ്ങിയ ‘നിധി’ കണ്ടെത്തിയത്.