യുകെ: ‘ഡ്യൂക് ഓഫ് എഡിൻബറോ’ പ്രിൻസ് ഫിലിപ്പ് അന്തരിച്ചു

ലണ്ടൻ: ബ്രിട്ടീഷ് മൊണാർക് എലിസബത്ത് രാജ്ഞിയുടെ ഭർത്താവും ‘ഡ്യൂക് ഓഫ് എഡിൻബറോ’ യുമായ പ്രിൻസ് ഫിലിപ്പ് അന്തരിച്ചു. 99 വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം. വിൻഡ്‌സർ പാലസിൽ വെച്ചാണ് മരണം സംഭവിച്ചത്.

1990 മുതൽ വളരെ സജീവമായി ചാരിറ്റി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന പ്രിൻസ് ഫിലിപ്പ്, ഡയാന രാജകുമാരിയുടെ മരണമടക്കമുള്ള വിവിധ വിവാദങ്ങളിലും ഉൾപ്പെട്ടിരുന്നു. 20,000 ത്തിൽ അധികം പൊതു പരിപാടികളിൽ എലിസബത്ത് രാജ്ഞിയുടെ കൂടെ ഇദ്ദേഹവും പങ്കെടുത്തിരുന്നു. 2017 മുതൽ പൊതു പരിപാടികളിൽ നിന്നും അദ്ദേഹം പൂർണമായും വിരമിച്ചു.

‘പ്രിൻസ് ഓഫ് ഗ്രീസ് ആൻഡ് ഡെന്മാർക്’ എന്നതായിരുന്നു ഇദ്ദേഹത്തിന്റെ ഔദ്യോഗിക സ്ഥാനം. ജർമൻ വംശജനായ പ്രിൻസ് ഫിലിപ്പ്, എലിസബത്ത് രാജ്ഞിയെ വിവാഹം ചെയ്ത ശേഷം ബ്രിട്ടനിലാണ് താമസിച്ചിരുന്നത്. പതിനെട്ടാം വയസ്സിൽ റോയൽ നേവിയിൽ ചേർന്ന ഇദ്ദേഹം രണ്ടാം ലോക മഹാ യുദ്ധത്തിൽ മുഴുസമയം പങ്കെടുത്തിരുന്നു. വന്യ ജീവി സംരക്ഷണം മുതൽ സ്പോർട്സ് അടക്കമുള്ള 800ൽ അധികം ചാരിറ്റികൾക്ക് ഇദ്ദേഹം പിന്തുണ നൽകിയിരുന്നു.

ശവ സംസ്കാരവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ ബക്കിങ്ഹാം കൊട്ടാരത്തിൽ നിന്നും പിന്നീട് പൊതു ജനങ്ങളെ അറിയിക്കും.

Next Post

മൻസൂർ കൊലപാതകം: രണ്ടാം പ്രതി രതീഷ് തൂങ്ങി മരിച്ചു !

Fri Apr 9 , 2021
പാനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്‍റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നയാൾ തൂങ്ങിമരിച്ച നിലയിൽ. രണ്ടാം പ്രതിയും കൊച്ചിയങ്ങാടി സ്വദേശിയുമായ രതീഷ് കൂലോത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വളയം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വളയത്ത് ഒളിവില്‍ താമസിച്ചിരുന്നിടത്താണ് മൃതദേഹം കണ്ടെത്തിയത്. രതീഷിന് മന്‍സൂര്‍ വധക്കേസില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം.

Breaking News

error: Content is protected !!