യു.എസ്.എ: മുൻ ഫുട്​ബാൾ താരം അഞ്ചു പേരെ വെടിവെച്ചുകൊന്നു

വാഷിങ്​ടണ്‍: അമേരിക്കന്‍ ​ദേശീയ ഫുട്​ബാള്‍ ലീഗില്‍ നിറഞ്ഞുനിന്ന മുന്‍ താരം രണ്ടു കുട്ടികളെയുള്‍പെടെ അഞ്ചുപേരെ വെടിവെച്ചുകൊന്നു. ശേഷം സ്വയം വെടിവെച്ച്‌​ ആത്​മഹത്യ ചെയ്​തു. അമേരിക്കന്‍ ലീഗില്‍ വിവിധ ക്ലബുകള്‍ക്കായി കളിച്ച ഫിലിപ്​ ആദംസ്​ ​വ്യാഴാഴ്ചയാണ്​ സൗത്​ കരോലൈനയില്‍ കൂട്ട വെടിവെപ്പ്​ നടത്തിയത്​. പ്രമുഖ ഡോക്​ടര്‍ ഉള്‍പെടെ കൊല്ലപ്പെട്ടവരില്‍ പെടും. 70 കാരനായ ​േഡാ. റോബര്‍ട്ട്​ ലെസ്ലി, ഭാര്യ ബാര്‍ബറ, എന്നിവരും അവരുടെ ചെറുമക്കളുമാണ്​ കൊല്ലപ്പെട്ടത്​. ഒരാള്‍ അത്യാസന്ന നിലയില്‍ ചികിത്സയിലാണ്​.

ആക്രമണകാരണം വ്യക്​തമല്ല. ഡോ. ലെസ്ലി നേരത്തെ ആദംസിനെ ചികിത്സിച്ച ​േഡാക്​ടറാണെന്ന്​ റിപ്പോര്‍ട്ടുണ്ട്​​. നീണ്ട കാലം യു.എസിലെ ഹില്‍ ജനറല്‍ ആശുപത്രിയില്‍ ഡോക്​ടറായിരുന്നു ഡോ. ലെസ്ലി.

ആറു സീസണുകളിലായി ദേശീയ ഫുട്​ബാള്‍ ലീഗില്‍ 78 മത്സരങ്ങളില്‍ ഇറങ്ങിയ താരമാണ്​ ഫിലിപ്​ ആദംസ്​. 2015ല്‍ പ്രഫഷനല്‍ ഫുട്​ബാളില്‍നിന്ന്​ വിരമിച്ചു. ത​െന്‍റ മകന്‍റെ ആക്രമണത്തിനും മരണത്തിനും കാരണം ഫുട്​ബാളാണെന്ന്​ ഫിലിപ്​ ആദംസിന്‍റെ പിതാവ്​ കുറ്റപ്പെടുത്തി.

Next Post

ച​ക്കം​ക​ണ്ട​ത്ത് യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റിൽ

Fri Apr 9 , 2021
ചാ​വ​ക്കാ​ട്: ക​ഞ്ചാ​വ് ക​ച്ച​വ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​നി​ടെ ച​ക്കം​ക​ണ്ട​ത്ത് യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ മൂ​ന്നു​പേ​ര്‍ അ​റ​സ്​​റ്റി​ല്‍. പാ​ടൂ​ര്‍ മ​മ്മ​സ്രാ​യി​ല്ല​ത്ത് സി​യാ​ദ് സ​ലാം (24), പാ​ടൂ​ര്‍ പു​തു​വീ​ട്ടി​ല്‍ റാ​ഷി​ക് റ​ഫീ​ഖ് (22), മ​ല്ലാ​ട് തെ​ക്കും​പു​റ​ത്തു വീ​ട്ടി​ല്‍ ഫി​റോ​സ് കു​ഞ്ഞു​മു​ഹ​മ്മ​ദ് (22) എ​ന്നി​വ​രെ​യാ​ണ് ചാ​വ​ക്കാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ക​വ​ര്‍​ച്ച, പി​ടി​ച്ചു​പ​റി, ക​ഞ്ചാ​വ്, അ​ടി​പി​ടി കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​ണി​വ​രെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ നാ​ലി​ന് വൈ​കീ​ട്ട്​ നാ​ലോ​ടെ ച​ക്കം​ക​ണ്ടം കോ​ള​നി പു​തു​വീ​ട്ടി​ല്‍ പാ​ത്തു​കു​ഞ്ഞി​യു​ടെ മ​ക​ന്‍ മ​നാ​ഫി​നെ​യാ​ണ് […]

Breaking News

error: Content is protected !!