യുകെ: ഏഴ് പതിറ്റാണ്ട് രാജ്ഞിയുടെ നിഴലായി ജീവിച്ച ഫിലിപ്പ് രാജകുമാരൻ യാത്രയാകുമ്പോൾ…

ലണ്ടന്‍: ആദ്യമായി എലിസബത്ത് രാജ്ഞിയെ കണ്ടുമുട്ടുമ്ബോള്‍ ഫിലിപ്പ് രാജകുമാരന് 18ഉം എലിസബത്ത് രാജ്ഞിയ്ക്ക് 13മായിരുന്നു പ്രായം. 1939ലായിരുന്നു ആ രാജകീയ കൂടിക്കാഴ്ച. ഡാര്‍ട്ട്മൗത്തിലെ റോയല്‍ നേവി കോളേജ് സന്ദര്‍ശിക്കാനെത്തിയ ഫിലിപ്പിനോട് രാജാവിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് അകമ്ബടി സേവിക്കാന്‍ ലൂയിസ് മൗണ്ട്ബാറ്റന്‍ ആവശ്യപ്പെട്ടു. ബന്ധുക്കളാണെങ്കിലും അന്നാദ്യമായി ആയിരുന്നു എലിസബത്ത് ഫിലിപ്പിനെ കാണുന്നത്. ആദ്യക്കാഴ്ചയില്‍ തന്നെ എലിസബത്തിന്റെ മനസില്‍ ഫിലിപ്പിനോട് ആദ്യാനുരാഗം മൊട്ടിട്ടു. സുന്ദരിയും അതിലുപരി സമര്‍ത്ഥയുമായ എലിസബത്തിനെ ഫിലിപ്പിനും ഏറെ ഇഷ്ടമായി. ഇരുവരും കത്തുകള്‍ കൈമാറാന്‍ തുടങ്ങി. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം എലിസബത്തിന്റെ പിതാവായ ജോര്‍ജ് ആറാമന്‍ രാജാവിനോട് മകളെ വിവാഹം ചെയ്യാന്‍ താത്പര്യമുണ്ടെന്ന് ഫിലിപ്പ് അറിയിച്ചു. ഫിലിപ്പിന്റെ കണ്ണുകളിലെ പ്രണയം സത്യസന്ധമാണെന്ന് മനസിലാക്കിയ രാജാവ് 1947ല്‍ ഇരുവരുടേയും വിവാഹം നടത്തി കൊടുക്കുകയും ചെയ്തു. അന്ന് മുതല്‍ രാജ്ഞിയ്ക്ക് താങ്ങും തണലുമായി ഫിലിപ്പ് ഒപ്പമുണ്ടായിരുന്നു. കേവലം 26 വയസ് മാത്രമുള്ളപ്പോഴാണ് എലിസബത്ത് രാജ്ഞിയായി സ്ഥാനമേല്‍ക്കുന്നത്. ഭാര്യയുടെ നേട്ടങ്ങളില്‍ അദ്ദേഹം എല്ലായ്പ്പോഴും അഭിമാനിച്ചിരുന്നു. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പെടെ എല്ലാ കാര്യങ്ങളിലും എന്നോടൊപ്പം അദ്ദേഹമുണ്ട്.‌ ഞാന്‍ ഒറ്റയ്ക്കല്ല. ഞാന്‍ പറയുന്നതെല്ലാം അദ്ദേഹം ശ്രദ്ധയോടെ കേട്ടിരിക്കുമായിരുന്നു.

ഫിലിപ്പ് തന്റെ ശക്തിയും വഴികാട്ടിയുമാണെന്നും എലിസബത്ത് പലപ്പോഴും പറ‌ഞ്ഞിരുന്നു. ഭര്‍ത്താവെന്ന തിലുപരി എലിസബത്തിന്റെ ആത്മാര്‍ത്ഥ സുഹൃത്തായി ഫിലിപ്പ് എല്ലാക്കാലവും നിലകൊണ്ടു. വര്‍ഷങ്ങളേറെ ക്കഴിഞ്ഞിട്ടും ഫിലിപ്പിനും എലിസബത്തിനെ മിടയിലുള്ള പ്രണയം അല്‍പ്പം പോലും കുറഞ്ഞിരുന്നില്ല. ഫിലിപ്പിനോടൊപ്പമുള്ള ഫോട്ടോകളില്‍ എലിസബത്ത് കൂടുതല്‍ സുന്ദരിയായും പ്രസന്ന വദനയായും കാണപ്പെട്ടിരുന്നു. 2017ല്‍ അനാരോഗ്യം മൂലം പൊതു ജീവിതത്തില്‍ നിന്ന് ഫിലിപ്പ് വിരമിച്ചെങ്കിലും എലിസബത്ത് ആശയ ക്കുഴപ്പത്തിലായാല്‍ അദ്ദേഹം ഒപ്പമുണ്ടാകുമായിരുന്നു. ഇന്ന് അദ്ദേഹം വിടവാങ്ങിയപ്പോള്‍ എലിസബത്ത് രാജ്ഞിയുടെ വലംകൈയ്യാണ് നഷ്ടമായെന്നുറപ്പ്.

Next Post

'ഡാൻസ് ജിഹാദും' വെറുപ്പിന്റെ മൗലിക വാദ രാഷ്ട്രീയവും !

Sat Apr 10 , 2021
-അഡ്വ.ടി.പി.എ.നസീർ- ഡാൻസ് ജിഹാദ്, മെഡിക്കൽ ജിഹാദ് , ലൗ ജിഹാദ് നമുക്കിടയിലെ ജിഹാദികളുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്! ജിഹാദ് എന്ന പദം വെറുപ്പിൻ്റേയും വേർതിരിവിൻ്റേയും ഭാഷയായി പരിണമിക്കുമ്പോൾ എന്തിലും ഏതിലും മതം തിരയുന്നവർക്ക് ജിഹാദ് എന്ന വാക്ക് ഇന്ന് ഒരാഘോഷമായി മാറുകയാണ്… ദൈവമാർഗഗത്തിൽ യുദ്ധം ചെയ്യുന്നതു മുതൽ വഴിയിലെ തടസ്സം ഒഴിവാക്കുന്നത് വരെ ജിഹാദിൻ്റെ അർത്ഥ വ്യാപ്തിയിൽ ഉൾപ്പെടുമ്പോൾ മുസ്ലിം ഡോക്ടർ കുറിച്ച് കൊടുക്കുന്ന മരുന്നിൽ മതം തിരയുന്നവർക്ക് അതൊരു […]

You May Like

Breaking News

error: Content is protected !!