‘ഡാൻസ് ജിഹാദും’ വെറുപ്പിന്റെ മൗലിക വാദ രാഷ്ട്രീയവും !

-അഡ്വ.ടി.പി.എ.നസീർ-

ഡാൻസ് ജിഹാദ്, മെഡിക്കൽ ജിഹാദ് , ലൗ ജിഹാദ് നമുക്കിടയിലെ ജിഹാദികളുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്! ജിഹാദ് എന്ന പദം വെറുപ്പിൻ്റേയും വേർതിരിവിൻ്റേയും ഭാഷയായി പരിണമിക്കുമ്പോൾ എന്തിലും ഏതിലും മതം തിരയുന്നവർക്ക് ജിഹാദ് എന്ന വാക്ക് ഇന്ന് ഒരാഘോഷമായി മാറുകയാണ്… ദൈവമാർഗഗത്തിൽ യുദ്ധം ചെയ്യുന്നതു മുതൽ വഴിയിലെ തടസ്സം ഒഴിവാക്കുന്നത് വരെ ജിഹാദിൻ്റെ അർത്ഥ വ്യാപ്തിയിൽ ഉൾപ്പെടുമ്പോൾ മുസ്ലിം ഡോക്ടർ കുറിച്ച് കൊടുക്കുന്ന മരുന്നിൽ മതം തിരയുന്നവർക്ക് അതൊരു മെഡിക്കൽ ജിഹാദും ഒരുമിച്ച് പാട്ട് പാടുമ്പോൾ അപ്പുറത്ത് മുസ്ലിമാണങ്കിൽ മ്യൂസിക് ജിഹാദുമായി മാറുന്ന കാലം! നമ്മൾ വീണ്ടും ഭ്രാന്താലയത്തിലകപ്പെടുകയാണോ? രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി മതം തിരഞ്ഞ് തിരഞ്ഞ് മതം തിരിച്ച് ചരമ കോളത്തിലെ എണ്ണമെടുക്കാൻ പാകത്തിൽ നമ്മൾ എന്നാണ് ഇത്ര വൃത്തികെട്ടവരായി മാറിയത്? നമ്മൾ മിണ്ടുന്നതും പറയുന്നതും മതം നോക്കി വേണമെന്ന് ശാഠ്യം പിടിക്കുന്നവർ , കഴിക്കുന്ന ഭക്ഷണത്തിലും ധരിക്കുന്ന വസ്ത്രത്തിലും മതം ചികയുന്നവർ, ഒരുമിച്ച് ഡാൻസ് ചെയ്യുമ്പോൾ അപ്പുറത്തുള്ളവൻ്റെ മതം തിരയുന്നവർ, വാടകക്ക് വീടന്വേഷിക്കുമ്പോൾ ജാതിയും മതവും നോക്കുന്നവർ , കഴിക്കുന്ന ഭക്ഷണത്തിൽ ഹലാലും ഹറാമും പറഞ്ഞ് മതം കാണുന്നവർ … ഈ സാമൂഹ്യ മനോരോഗത്തിന് നമ്മൾ എവിടെയാണ് ശ്രുശ്രൂഷിക്കേണ്ടത്? വെറുപ്പിൻ്റെയും വേർതിരിവിൻ്റെയും. ഈ രാഷ്ട്രീയ കോലാഹലത്തിന് എന്നാണ് അറുതി വരിക?

Next Post

അബൂദാബി സർക്കാരിന്‍റെ ഉന്നത സിവിലിയൻ പുരസ്കാരം നേടി എം എ യൂസഫലി

Sat Apr 10 , 2021
ലോക പ്രവാസി മലയാളികള്‍ക്ക് അഭിമാനമായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിക്ക് അബൂദബി സര്‍ക്കാരിന്റെ ആദരം. വാണിജ്യ, വ്യവസായ, ജീവകാരുണ്യ മേഖലകളിലെ സംഭാവനകള്‍ക്കുള്ള അംഗീകാരമായാണ് ഉന്നത സിവിലിയന്‍ ബഹുമതിയായ അബുദാബി അവാര്‍ഡിന് യൂസഫലി അര്‍ഹനായിരിക്കുന്നത്. അല്‍ ഹൊസന്‍ പൈതൃക മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ കിരീടാവകാശിയും യു എ ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പുരസ്കാരം […]

You May Like

Breaking News

error: Content is protected !!